Monday, 28 November 2016


ജാമിഅഃ സൗത്ത് സോണ്‍ ജൂനിയര്‍ ഫെസ്റ്റ് ഇര്‍ശാദുല്‍ അനാം കൊപ്പം ജേതാക്കള്‍


പെരിന്തല്‍മണ്ണ :  പട്ടിക്കാട് ജാമിഅ ജൂനിയര്‍ ഫെസ്റ്റിന്റെ സൗത്ത് സോണ്‍ കലാമേളയില്‍ സീനിയര്‍, ജൂനിയര്‍ ഹയര്‍ സെക്കന്ററി വിഭാഗങ്ങളില്‍ കൊപ്പം ഇര്‍ശാദുല്‍ അനാം ശരീഅത് കോളേജ് ഓവറോള്‍ ചാമ്പ്യന്‍മാരായി. സബ് ജൂനിയര്‍ വിഭാഗത്തില്‍ ഇര്‍ശാദിയ്യ കുമരനല്ലൂരും, ജൂനിയര്‍ സെക്കന്ററി വിഭാഗത്തില്‍ ദാറുല്‍ ഇസ്്‌ലാം വല്ലപ്പുഴയും ചാമ്പ്യന്‍മാരായി. ജൂനിയര്‍ ഹയര്‍ സെക്കന്ററി, സീനിയര്‍ വിഭാഗങ്ങളില്‍ ദാറുല്‍ ഇസ്്‌ലാം വല്ലപ്പുഴയും ജൂനിയര്‍ സെക്കന്ററി, സബ്് ജൂനിയര്‍ വിഭാഗങ്ങളില്‍ ദാറുല്‍ ഇഹ്്‌സാന്‍ ചൂലൂരും രണ്ടാം സ്ഥാനം നേടി. സീനിയര്‍, ജൂനിയര്‍ സെക്കന്ററി വിഭാഗങ്ങളില്‍ മജ്്മഉ തര്‍ബിയതുല്‍ ഇസ്്‌ലാമിയ ചെര്‍പുളശ്ശേരി, ജൂനിയര്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ദാറുല്‍ ഖൈറാത് ഒറ്റപ്പാലം, സബ് ജൂനിയര്‍ വിഭാഗത്തില്‍ ദാറുല്‍ ഇസ്്‌ലാം വല്ലപ്പുഴയും മൂന്നാം  സ്ഥാനം നേടി. 
സീനിയര്‍ വിഭാത്തില്‍ അബ്്ദുല്‍ ഹസീബ് ടി.പി ഇര്‍ശാദുല്‍ അനാം കൊപ്പം, ജൂനിയര്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ഉമര്‍ സാജിദ് പി.ടി ദാറുല്‍ ഇസ്്‌ലാം വല്ലപ്പുഴ, ജൂനിയര്‍ സെക്കന്ററി വിഭാഗത്തില്‍ അബൂബക്കര്‍ സീദ്ദീഖ് എ മജ്മഅ് ചെര്‍പളശ്ശേരി, സബ് ജൂനിയര്‍ വിഭാഗത്തില്‍ ശിഹാബുദ്ദീന്‍ കെ.എസ് ദാറുന്നജാത് മണ്ണാര്‍ക്കാട് കലാ പ്രതിഭകളായി. 
കൊപ്പം ദാറുല്‍ അത്ഫാലില്‍ നടന്ന മല്‍സര പരിപാടികള്‍ എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പുത്തനഴി മൊയ്തീന്‍ ഫൈസി, സി.എ.എം.എ കരീം, ഇ. മുസ്തഫ മാസ്റ്റര്‍, കെ.പി മമ്മിക്കുട്ടി മാസ്റ്റര്‍, സയ്യിദ് ഹസന്‍ തങ്ങള്‍, ടി. റിയാസുദ്ദീന്‍, അബൂബക്കര്‍ ഫൈസി, ആരിഫ് ഫൈസി പ്രസംഗിച്ചു.
വൈകിട്ട് നടന്ന അവാര്‍ഡ്ദാന ചടങ്ങ് സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ കെ.പി.സി തങ്ങള്‍ വല്ലപ്പുഴ വിജയികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. പട്ടാമ്പി ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് കമ്മുക്കുട്ടി ഹാജി, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഹംസ റഹ്്മാനി കൊണ്ടിപറമ്പ്, ടി.എച്ച് ദാരിമി, അബ്്ദുല്‍ ഹമീദ് ഫൈസി പാതിരമണ്ണ, സലീം സിദ്ദീഖി പ്രസംഗിച്ചു.

Sunday, 20 November 2016

ജാമിഅഃ സെന്‍ട്രല്‍ ഫെസ്റ്റ്

ജാമിഅഃ സെന്‍ട്രല്‍ ഫെസ്റ്റ്
ശുഹദാ പുത്തനങ്ങാടി ജേതാക്കള്‍


പെരിന്തല്‍മണ്ണ : പട്ടിക്കാട് ജാമിഅഃ ജൂനിയര്‍ ഫെസ്റ്റിന്റെ മധ്യ മേഖലാ കലോല്‍സവത്തില്‍ പുത്തനങ്ങാടി ശുഹദാ അറബിക് കോളേജ് ജേതാക്കളായി. സീനിയര്‍, സബ്ജൂനിയര്‍ വിഭാഗങ്ങളില്‍ ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പും ജൂനിയര്‍ സെക്കന്ററി വിഭാഗത്തില്‍ രണ്ടാം സ്ഥാനവും നേടിയാണ് ശുഹദാ ജൂനിയര്‍ കോളേജ് ഒന്നാമതെത്തിയത്. ജൂനിയര്‍ സെക്കന്ററി വിഭാഗത്തില്‍ ആധിഥേയരായ തൃപ്പനച്ചി ഉസ്താദ് സ്മാരക ഇസ്‌ലാമിക് അക്കാഡമിയും, ജൂനിയര്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ നുസ്‌റത്തുല്‍ ഇസ്‌ലാം അറബിക് കോളേജ് ഒളവട്ടൂരും ചാമ്പ്യന്‍മാരായി. സീനിയര്‍ വിഭാഗത്തില്‍ നുസ്‌റത് ഒളവട്ടൂര്‍, ജൂനിയര്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ അന്‍വാറുല്‍ ഇസ്‌ലാം തിരൂര്‍ക്കാട്, സബജൂനിയര്‍ വിഭാഗത്തില്‍ തൃപ്പനച്ചി ഉസ്താദ് സ്മാരക കോളേജ് രണ്ടാം സ്ഥാനം നേടി. അന്‍വാറുല്‍ ഹുദാ രാമപുരം സീനിയര്‍, സബ് ജൂനിയര്‍, ജൂനിയര്‍ ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലും, മഅ്ദനില്‍ ഉലൂം താഴക്കോട് ജൂനിയര്‍ സെക്കന്ററി വിഭാഗത്തിലും മൂന്നാം സ്ഥാനം നേടി.
ഹാഫിസ് സ്വഫ് വാന്‍ ശുഹദാ പുത്തനങ്ങാടി (സബ്ജൂനിയര്‍), മുഹമ്മദ് സിദ്ദീഖ് തൃപ്പനച്ചി ഉസ്താദ് കോളേജ് (ജൂനിയര്‍ സെക്കന്ററി), മുഹമ്മദ് സുഫ്‌യാന്‍ നുസ്‌റത് ഒളവട്ടൂര്‍ (ജൂനിയര്‍ ഹയര്‍ സെക്കന്ററി), അമീനുദ്ദീന്‍ പി ശുഹദാ പുത്തനങ്ങാടി (സീനിയര്‍) കലാ പ്രതിഭകളായി.
പി. ഉബൈദുല്ല എം.എല്‍.എ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പുല്‍പ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് പി.സി അബ്ദുറഹ്മാന്‍ ഹാജി, ഒ.പി കുഞ്ഞാപ്പു ഹാജി, പുത്തനഴി മൊയ്തീന്‍ ഫൈസി, അബ്ദുല്ല ദാരിമി വളമംഗലം, ടി.എച്ച് ദാരിമി, ടി.കെ കുഞ്ഞാപ്പു, അബ്ദുറഹ്മാന്‍ ഫൈസി വേങ്ങര, അലവിക്കുട്ടി ഹാജി, ഐത്തുട്ടി ഹാജി, എം.സി ബാവ പ്രസംഗിച്ചു.

Sunday, 13 November 2016

വെസ്റ്റ് ഫെസ്റ്റ്


ജാമിഅഃ ജൂനിയര്‍ വെസ്റ്റ് ഫെസ്റ്റ്
ബദരിയ്യയും കുണ്ടൂര്‍ മര്‍കസും ജേതാക്ക
ള്‍


പെരിന്തല്‍മണ്ണ: ജാമിഅഃ ജൂനിയര്‍ വെസ്റ്റ് ഫെസ്റ്റില്‍ ബദ്‌രിയ്യ ശരീഅത്ത് കോളേജ് വേങ്ങരയും കുണ്ടൂര്‍ മര്‍കസുസ്സഖാഫതില്‍ ഇസ്‌ലാമിയയും ജേതാക്കളായി. സബ്ജൂനിയര്‍, ജൂനിയര്‍ സെക്കന്ററി വിഭാഗങ്ങളില്‍ ബദ്‌രിയ്യ വേങ്ങരയും, ജൂനിയര്‍ ഹയര്‍ സെക്കന്ററി, സീനിയര്‍ വിഭാഗങ്ങളില്‍ മര്‍കസ് കുണ്ടൂരും ചാമ്പ്യന്‍മാരായി. സബ്ജൂനിയര്‍, ജൂനിയര്‍ സെക്കന്ററി വിഭാഗങ്ങളില്‍ കോട്ടുമല കോംപ്ലക്‌സും, ജൂനിയര്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ശിഹാബ് തങ്ങള്‍ ഇസ്‌ലാമിക് അക്കാഡമി ചേറൂരും സീനിയര്‍ വിഭാഗത്തില്‍ ബദ്‌രിയ്യ വേങ്ങരയും രണ്ടാം സ്ഥാനം നേടി. നൂറുല്‍ ഹുദാ കാടഞ്ചേരി (സബ്ജൂനിയര്‍) , ഉമറലി ശിഹാബ് തങ്ങള്‍ അക്കാഡമി അരിമ്പ്ര (ജൂനിയര്‍ സെക്കന്ററി), ദാറുല്‍ ഇസ്‌ലാം വെളിയങ്കോട് (ജൂനിയര്‍ ഹയര്‍ സെക്കന്ററി), കോട്ടുമല കോംപ്ലക്‌സ് മലപ്പുറം (സീനിയര്‍) വിഭാഗങ്ങളില്‍ മൂന്നാം സ്ഥാനങ്ങളും നേടി. ജാഷിര്‍ കെ ബദ്‌രിയ്യ കുറ്റാളൂര്‍ (സബ്ജൂനിയര്‍), ത്വാഹാ റഹ്മാന്‍ ബദ്‌രിയ്യ കുറ്റാളൂര്‍ (ജൂനിയര്‍ സെക്കന്ററി), നാശിഫുല്‍ അദ്‌നാന്‍ കുണ്ടൂര്‍ മര്‍കസ് (ജൂനിയര്‍ ഹയര്‍ സെക്കന്ററി), മുഹമ്മദ് ത്വയ്യിബ് കുണ്ടൂര്‍ മര്‍കസ് (സീനിയര്‍) കലാ പ്രതിഭകളായി.
മല്‍സര പരിപാടികളുടെ ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. പുത്തനഴി മൊയ്തീന്‍ ഫൈസി, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, സലീം ഫൈസി പൊടിയാട്, ആവയില്‍ സുലൈമാന്‍, എം.എം റശീദ്, പി.എ മൗലവി അച്ചനമ്പലം പ്രസംഗിച്ചു.
വൈകിട്ട് നടന്ന അവാര്‍ഡ്ദാന ചടങ്ങ് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. എം.എം കുട്ടി മൗലവി അദ്ധ്യക്ഷനായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അവാര്‍ഡ്ദാനം നിര്‍വ്വഹിച്ചു. ഖാദര്‍ ഫൈസി കുന്നുംപുറം, ടി.എച്ച് ദാരിമി, സയ്യിദ് മുഈനുദ്ദീന്‍ ജിഫ്രി തങ്ങള്‍, ഇസ്മായില്‍ ഫൈസി കിടങ്ങഴി, ചെറീത് ഹാജി, പുളിക്കല്‍ മുഹമ്മദ് കുട്ടി ഹാജി, കെ ബീരാന്‍ കുട്ടി പ്രസംഗിച്ചു.




Saturday, 5 November 2016

ജാമിഅഃ ജൂനിയര്‍ ഫെസ്റ്റ്

കലകള്‍ നന്മക്ക് ഉപയോഗിക്കണം : ഖാദര്‍ മങ്ങാട്


കാസര്‍ഗോഡ് : കലകള്‍ നന്മക്ക് വേണ്ടി ഉപയോഗിക്കണമെന്നും ആധുനിക സാഹചര്യങ്ങളില്‍ കലകളുടെ സ്വാധീനം ഏറെ പ്രകടമാണെന്നും കണ്ണൂര്‍ സര്‍വ്വകലാശാലാ വൈസ് ചാന്‍സിലര്‍ ഖാദര്‍ മങ്ങാട് പറഞ്ഞു. അമ്പത്തിനാല് വര്‍ഷമായി ജാമിഅഃ നൂരിയ്യഃ പ്രകാശിപ്പിച്ചു കൊണ്ടിരിക്കുന്നത് നന്മയുടെ വെളിച്ചമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസര്‍ഗോഡ് ജില്ലയിലെ ചിത്താരി അസീസിയ്യഃ അറബിക് കോളേജില്‍ നടന്ന ജാമിഅഃ ജൂനിയര്‍ നോര്‍ത്ത് സോണ്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.വൈ.എസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ മെട്രോ മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. 
കൊടുക്, ചിക്മാംഗ്ലൂര്‍, ദക്ഷിണ കന്നഡ, കാസര്‍ഗോഡ് മേഖലകളിലെ ജാമിഅഃ ജൂനിയര്‍ കോളേജുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഇരുന്നൂറോളം കലാ പ്രതിഭകളാണ് നോര്‍ത്ത് ഫെസ്റ്റില്‍ പങ്കെടുക്കുന്നത്. അശ്‌റഫ് മിസ്ബാഹി അല്‍ അസ്ഹരി, ബശീര്‍ വെള്ളിക്കോത്ത്, അലി ഫൈസി ചിത്താരി, ടി.എച്ച് ദാരിമി, സലീം സിദ്ദീഖി, മുബാറക്, ഹസൈനാര്‍ ഹാജി, എം അബ്ദുറഹ്മാന്‍ ഹാജി മീത്തല്‍, കുഞ്ഞഹമ്മദ് ഹാജി, സ്വാലിഹ് ഹാജി കടവത്ത്, സി. മുഹമ്മദ് കുഞ്ഞി ഹാജി, സി.എച്ച് അബൂബക്കര്‍ ഹാജി, ശഫീഖ് ഫൈസി, ശബീബ് ഫൈസി പ്രസംഗിച്ചു.

Wednesday, 2 November 2016

ശരീഅത്ത് സംരക്ഷണ റാലി


ഏക സിവില്‍ കോഡ് ബഹുസ്വരത തകര്‍ക്കും : നൂറുല്‍ ഉലമ 


പട്ടിക്കാട്:  ഏകസിവില്‍ കോഡിനെതിരെ മലപ്പുറത്ത് നടക്കുന്ന സമസ്ത ശരീഅത്ത് സംരക്ഷണ സമ്മേളന പ്രചരണാര്‍ത്ഥം പട്ടിക്കാട് ജാമിഅ നൂരിയ്യ വിദ്യാര്‍ത്ഥി സംഘടന നൂറുല്‍ ഉലമ ഐക്യദാര്‍ഢ്യ റാലിയും സായാഹ്ന സദസ്സും നടത്തി. ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം രാജ്യത്തെ ബഹുസ്വരത തകര്‍ക്കുമെന്നും വിവിധ ആശയങ്ങള്‍ ഉള്‍കൊള്ളുന്ന വ്യത്യസ്ത ജനങ്ങള്‍ അധിവസിക്കുന്ന രാജ്യത്ത് സര്‍വ്വ മതവിഭാഗങ്ങളെയും പരിഗണിച്ച് കൊണ്ടുള്ള ഏകസിവില്‍കോഡ് എങ്ങിനെ സാധ്യമാവുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മതങ്ങളിലെ നിലപാടുകളും അഭിപ്രായങ്ങളും പറയേണ്ടത് മതജ്ഞാനികളാണെന്നും മറ്റുള്ളവര്‍ വിശ്വാസത്തില്‍ കൈകടത്തുന്നത് അപകടകരമാണെന്നും യോഗം വിലയിരുത്തി. ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി ഉദ്ഘാടനം ചെയ്തു. ഹംസ ഫൈസി ഹൈതമി അദ്ധ്യക്ഷനായി. സുലൈമാന്‍ ഫൈസി ചുങ്കത്തറ, മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ, സയ്യിദ് ഹുസൈന്‍ ബുഖാരി തങ്ങള്‍ മുതുതല, സിദ്ദീഖ് മേല്‍മുറി, ജസീല്‍ കമാലി അരക്കുപറമ്പ് സംസാരിച്ചു. നജീബുള്ള പള്ളിപ്പുറം സ്വാഗതവും റഷീദ് കമാലി മോളൂര്‍ നന്ദിയും പറഞ്ഞു. 

Saturday, 29 October 2016

ജാമിഅഃ ജൂനിയര്‍ ഫെസ്റ്റ്

ജാമിഅഃ ജൂനിയര്‍ : ഈസ്റ്റ് സോണ്‍ ഫെസ്റ്റ്
മാമ്പുഴയും കൂളിവയലും ചാമ്പ്യന്‍മാര്‍



ഗൂഡല്ലൂര്‍ : ഗൂഡല്ലൂര്‍ താലൂക്ക് മുസ്‌ലിം യതീംഖാനയില്‍ വെച്ച് നടന്ന ജാമിഅഃ ജൂനിയര്‍ ഫെസ്റ്റിന്റെ ഈസ്റ്റ് സോണ്‍ മല്‍സരത്തില്‍ അല്‍ ഹസനാത്ത് അറബിക് കോളേജ് മാമ്പുഴയും ഇമാം ഗസ്സാലി അക്കാഡമി കൂളിവയലും ചാമ്പ്യന്‍മാരായി. സീനിയര്‍, ജൂനിയര്‍ സെക്കന്ററി വിഭാഗങ്ങളില്‍ യഥാക്രമം 197, 146 പോയിന്റുകള്‍ അല്‍ ഹസനാത്ത് മാമ്പുഴയും ജൂനിയര്‍ (ഹയര്‍സെക്കന്ററി), സബ്ജൂനിയര്‍ വിഭാഗങ്ങളില്‍ യഥാക്രമം 176, 99 പോയിന്റുകള്‍ ഇമാം ഗസ്സാലി അക്കാഡമി കൂളിവയലും കരസ്ഥമാക്കി. സബ്ജൂനിയര്‍, ജൂനിയര്‍ സെക്കന്ററി വിഭാഗങ്ങളില്‍ ദാറുല്‍ ഇഹ്‌സാന്‍ പരിയങ്ങാടും ഹയര്‍ സെക്കന്ററി (ജൂനിയര്‍), സീനിയര്‍ വിഭാഗളില്‍ ദാറുന്നജാത്ത് കരുവാരക്കുണ്ടും രണ്ടാം സ്ഥാനം നേടി. സബ്ജൂനിയര്‍ വിഭാഗത്തില്‍ മശ്ഹൂദ് ടി (ഇമാംഗസ്സാലി കൂളിവയല്‍), ജൂനിയര്‍ സെക്കന്ററി വിഭാഗത്തില്‍ ആസിഫ് നിജാസ് (ദാറുല്‍ ഇഹ്‌സാന്‍ പിരയങ്ങാട്) ജൂനിയര്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ മുഹമ്മദ് ശഫീഖ് (ഇമാം ഗസ്സാലി കൂളിവയല്‍), സീനിയര്‍ വിഭാഗത്തില്‍ മുഹമ്മദ് റാശിദ് പി (അല്‍ ഹസനാത്ത് മാമ്പുഴ) എന്നിവര്‍ കലാ പ്രതിഭകളായി. 
അവാര്‍ഡ്ദാന സമ്മേളനത്തില്‍ കെ.പി മുഹമ്മദാജി ഗൂഡല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു. പുത്തനഴി മൊയ്തീന്‍ ഫൈസി യോഗം ഉദ്ഘാടനം ചെയ്തു. ഗൂഡല്ലൂര്‍ പോലീസ് സുപ്രണ്ട് ആര്‍. ശ്രീനിവാസന്‍ ലൂ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സര്‍കിള്‍ ഇന്‍സ്‌പെക്ടര്‍ ശക്തിവേല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഹംസ റഹ്മാനി കൊണ്ടിപറമ്പ്, ടി.എച്ച് ദാരിമി, എ.എം അബ്ദുല്‍ ബാരി ഹാജി, ഹുസൈന്‍ ബാഖവി പ്രസംഗിച്ചു.


Wednesday, 31 August 2016

Pattikkad, Jamia Nooriya 54th Anniversary


ജാമിഅഃ നൂരിയ്യഃ വാര്‍ഷിക സമ്മേളനം
2017 ജനുവരി നാല് മുതല്‍

പെരിന്തല്‍മണ്ണ : പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ 54-ാം വാര്‍ഷിക 52-ാം സനദ്ദാന സമ്മേളനം 2017 ജനുവരി 4 മുതല്‍ 8 കൂടിയ ദിവസങ്ങളില്‍ നടത്താന്‍ പ്രസിഡണ്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജാമിഅഃ നൂരിയ്യഃ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഉണ്ണിക്കോയ തങ്ങള്‍ പാണ്ടിക്കാട്, സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, ഹാജി കെ. മമ്മദ് ഫൈസി, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, ടി.പി ഇപ്പ മുസ്‌ലിയാര്‍, വി.മോയിമോന്‍ ഹാജി, മാമുക്കോയ ഹാജി, എം.ടി കുഞ്ഞുട്ടി ഹാജി, കെ.സി അബ്ദുല്ല ഹാജി, അവറാന്‍ കുട്ടി ഹാജി, പറമ്പൂര്‍ ബാപ്പുട്ടി ഹാജി, എ.ഫാറൂഖ് ഹാജി, ടി.ഹസ്സന്‍ ഹാജി, പഴേരി ശരീഫ് ഹാജി സംസാരിച്ചു.

Sunday, 10 January 2016

ജാമിഅ നൂരിയ്യ സമ്മേളനത്തിന് സമാപ്തി

ജാമിഅ നൂരിയ്യ സമ്മേളനത്തിന് പ്രൗഢ്വോജ്വല സമാപ്തി,


പ്രബോധന വീഥിയില്‍ 180 യുവ പണ്ഡിതര്‍കൂടി

പെരിന്തല്‍മണ്ണ :പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ 53-ാം വാര്‍ഷിക 51-ാം സനദ്ദാന സമ്മേളനത്തിന്  ഉജ്വലപരിസമാപ്തി.സമാപന സമ്മേളനം പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ദുബൈ ഇന്റര്‍ നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് വൈസ് ചെയര്‍മാനുമായ ഡോ.സഈദ് അബ്ദുല്ല ഹാരിബ് ഉദ്ഘാടനം ചെയ്തു.ഇസ്‌ലാമിനെ ആഗോളതലത്തില്‍ മോശമായി ചിത്രീകരിക്കാന്‍ ഇസ്‌ലാമിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധികളില്‍ സമുദായം തീവ്ര നിലപാടുകളെടുക്കുകയല്ല വേണ്ടതെന്നും പ്രവാചകാധ്യാപനങ്ങളിലൂടെയാണ് പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.  കാരുണ്യമാണ് ഇസ്‌ലാമിന്റെ മുഖമുദ്ര.  പരസ്പര സ്‌നേഹവും വിശ്വാസവും നിലനിര്‍ത്താന്‍ സാധിക്കണം. വിശുദ്ധ പ്രവാചകരുടെ നിയോഗം തന്നെ സര്‍വ ലോകത്തിനും കാരുണ്യമാണെന്നും അതുകൊണ്ടുതന്നെ ഇസ്‌ലാമിക ദര്‍ശനത്തിന്റെ കാതല്‍ കാരുണ്യമാണെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദ് ഇല്‍ഹാം റഹ്മതുല്ല സ്വാലിഹ് ഇന്തോനേഷ്യ, ശഅ്ബാന്‍ കുക്ക് തുര്‍ക്കി, അബ്ദുല്ല അക്‌ദെ (ഹിറ മാഗസിന്‍), മാര്‍ക് ലണ്ടന്‍ വിശിഷ്ടാതിഥികളായിരുന്നു.

സമസ്ത വൈസ്  പ്രസിഡണ്ട് എ.പി.മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍  പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. വര്‍ഗ്ഗീയ ധ്രുവീകരണ സാധ്യതകള്‍ രാജ്യത്ത് നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍  പ്രകോപനങ്ങളില്‍ വഞ്ചിതരാവരുതെന്നും, സംയമനം കൈവെടിയരുതെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു. രാജ്യത്ത് സൗഹാര്‍ദ്ദ അന്തരീക്ഷം  നില നിര്‍ത്തുകയും പുരോഗതി  കൈവരിക്കുകയും വേണം. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള പ്രചാരണം ശക്തിപ്പെടുത്തുകയും വര്‍ഗീയ ധ്രുവീകരണത്തിനുള്ള കുല്‍സിത ശ്രമങ്ങള്‍ പരാജയപ്പെടുത്തുകയും വേണം.
 
പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ സനദ്ദാന പ്രാഭാഷണം നടത്തി. പി.കെ കുഞ്ഞാലികുട്ടി, മന്ത്രി മഞ്ഞളാംകുഴി അലി,  എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, സി. മമ്മൂട്ടി എം.എല്‍.എ, മുഹമ്മദുണ്ണി ഹാജി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് സംസാരിച്ചു.മസ്‌കത്ത് സുന്നി സെന്‍ര്‍, എം.ഇ.എ എഞ്ചിനീയറിഗ് കോളേജ് ശിഹാബ് തങ്ങള്‍ അവാര്‍ഡ്, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പൊതുപരീക്ഷ അവാര്‍ഡ് എന്നിവ വിതരണം ചെയ്തു.

രാവിലെ നടന്ന ആദര്‍ശ സമ്മേളനം  സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സഈദ് മുസ് ലിയാര്‍ വിഴിഞ്ഞം അധ്യക്ഷനായി. അബ്ദുള്‍ ഗഫൂര്‍ അന്‍വരി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, എം.ടി അബൂബക്കര്‍ ദാരിമി, മുസ്ഥഫ അശ്‌റഫി കക്കുപ്പടി, സി.ഹംസ, നൗഷാദ് ബാഖവി ചിറയിന്‍കീഴ് പ്രസംഗിച്ചു. പ്രാസ്ഥാനിക സമ്മേളനം കോട്ടുമല ടി.എം.ബാപ്പു മുസ്ലിയാര്‍ ഉദ്ഘാടനം ചെയത്ു. മാണിയൂര്‍ അഹ്മദ് മുസ്ലിയാര്‍ അധ്യക്ഷനായി.ഡോ.ബഹാഉദ്ദീന്‍ ഫൈസി നദ്‌വി, സത്താര്‍ പന്തലൂര്‍,    പ്രസംഗിച്ചു. അറബിക് ഭാഷാ സമ്മേളനം ഡോ.എന്‍.എ.എം.അബദുല്‍ ഖാദിര്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാര്‍ അധ്യക്ഷനായി. മാര്‍ക്ക് ലാണ്ടന്‍, ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാര്‍,ലുഖ്മാനുല്‍ ഹക്കീം ഫൈസി, സൈതാലി ഫൈസി പട്ടിക്കാട്  പ്രസംഗിച്ചു. ഉച്ചക്ക ശേഷം സ്ഥാന വസ്ത്ര വിതരണം,മൗലീദ് മജ്‌ലിസ് എന്നിവ നടന്നു

Saturday, 9 January 2016

സമ്മേളനം ഇന്ന് സമാപിക്കും

ജാമിഅ: സനദ്ദാന സമ്മേളനം ഇന്ന് സമാപിക്കും

ഡോ. അബ്ദുല്ല സഈദ് അല്‍ ഹാരിബ് ഉദ്ഘാടനം ചെയ്യും. 

പെരിന്തല്‍മണ്ണ:  അഞ്ച് ദിവസമായി പൂക്കോയ തങ്ങള്‍ നഗരിയില്‍ വൈജ്ഞാനിക പ്രഭ പരത്തിയ ജാമിഅ നൂരിയ്യ അറബിയ്യയുടെ 53ാം വാര്‍ഷിക 51ാം സനദ്ദാന സമ്മേളനത്തിന് ഇന്നു പരിസമാപ്തി. പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ദുബൈ ഇന്റര്‍ നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് വൈസ് ചെയര്‍മാനുമായ ഡോ. അബ്ദുല്ല സഈദ് അല്‍ ഹാരിബ് ഉദ്ഘാടനം ചെയ്യും. 
സമാപന സമ്മേളനത്തില്‍ 180 യുവ പണ്ഡിതര്‍ സനദ് സ്വീകരിക്കും.  6323 ഫൈസിമാരാണ് ഇതിനകം ജാമിഅയില്‍ നിന്നു പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയത്
സമസ്ത പ്രസിഡണ്ട് സി.കോയക്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. ഇ.അഹമദ് എം.പി, മന്ത്രി പി.കെ കുഞ്ഞാലികുട്ടി, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് പ്രസംഗിക്കും.



Grand Salute

ജാമിഅഃ ദേശീയ അന്തര്‍ദേശീയ യൂണിവേഴ്‌സിറ്റികളുമായി ധാരണയുണ്ടാക്കും : ഹൈദരലി ശിഹാബ് തങ്ങള്‍

പെരിന്തല്‍മണ്ണ : ജാമിഅഃ ദേശീയ അന്തര്‍ദേശീയ യൂണിവേഴ്‌സിറ്റികളുമായി അക്കാഡമിക് രംഗത്ത് കാരാറുകളും ധാരണകളും ഉണ്ടാക്കുമെന്ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജാമിഅഃ സനദ്ദാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ജൂനിയര്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ ഗ്രാന്റ് സല്യൂട്ടില്‍ മിഷന്‍ 2016 പദ്ധതികള്‍ പ്രക്യാപിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത മത വിദ്യാഭ്യാസം നല്‍കാനുള്ള ദഅ്‌വാ കോഴ്‌സുകള്‍ ജാമിഅഃ നൂരിയ്യ യൂണിവേഴ്‌സിറ്റിയായി ഉയര്‍ത്തുന്നതോടെ നടപ്പിലാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ അറുപതോളം ജൂനിയര്‍ കേളേജുകളില്‍ നിന്നായി 3500 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബ് അവാര്‍ഡ്ദാനം നിര്‍വ്വഹിച്ചു. എം.പി അബ്ദുസ്സമദ് സമദാനി മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍,  കോട്ടുമല ബാപ്പുമുസ്ലിയാര്‍, .എം.എം.മുഹ്‌യുദ്ദീന്‍ മുസ്ലിയാര്‍, ടി.പി.ഇപ്പ മുസ്ലിയാര്‍,മെട്രോ മുഹമ്മദ് ഹാജി,കെ.മമമ്ത് ഫൈസി, ഇബ്‌റാഹീം സുബ്ഹാന്‍(റിയാദ്),സി.കെ.വി യൂസുഫ്, പാറക്കല്‍ അബ്ദുല്ല, സലീം ആയഞ്ചേരി, മുഹമ്മദലി ഹാജി തൃക്കടിയേരി,   അബ്ദുല്ല ഹാജി പാറക്കടവ്, ്ബ്ദുല്ല ഹാജി കളപ്പാട്ടില്‍, ഇബ്‌റാഹീം ഹാജി തിരൂര്‍,  സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഉസ്മാന്‍ ഫൈസി എറിയാട് സംസാരിച്ചു.