സാംസ്കാരിക ഘോഷയാത്രയോടെ ജാമിഅ ജൂനിയര്‍ ഫെസ്റ്റിന് തുടക്കമായി
മലപ്പുറം : വര്‍ണ്ണാഭമായ
സാംസ്കാരിക ഘോഷയാത്രയോടെ ജാമിഅ ജൂനിയര്‍ ഫെസ്റ്റിന് തുടക്കമായി.
ഫെസ്റ്റിന്റെ സംസ്ഥാന തല ഉദ്ഘാടനത്തോടനുബന്ധിച്ച് വല്ലപ്പുഴയില്‍ നടന്ന
സാംസ്കാരിക ഘോഷയാത്രക്ക് പണ്ഡിതന്മാരും സാംസ്കാരിക നായകന്മാരും നേതൃത്വം
നല്‍കി. എസ്. കെ. ഡി. ഐ. യതീംഖാന കാമ്പസില്‍ നടന്ന ഉദ്ഘാടന ചടങ്ങ്
പാലക്കാട് ജില്ലാ എഡിഎം ഗണേഷന്‍ ഉദ്ഘാടനം ചെയ്തു. ജാമിഅ നൂരിയ
പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു.
പി.കെ. മുത്തുക്കോയ തങ്ങള്‍ പതാക ഉയര്‍ത്തി. സമസ്ത മുശാവറ മെമ്പര്‍ എം.പി.
കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തി. പി.കെ. ആറ്റക്കോയ തങ്ങള്‍,
പുത്തനഴി മൊയ്തീന്‍ ഫൈസി, എം. വീരാന്‍ ഹാജി പോട്ടിച്ചിറ, എം.കെ. മാനു
മുസ്ലിയാര്‍, അഡ്വ. മുഹമ്മദലി മാറഅറാംതടം, എന്‍.കെ. മൊയ്തു ഹാജി, പി.കെ.
കോയ ഹാജി, ഹബീബുല്ല മാസ്റ്റര്‍ പ്രസംഗിച്ചു.
ജാമിഅ നൂരിയയോട് അഫിലിയേറ്റ് ചെയ്ത് സംസ്ഥാനത്തും പുറത്തുമായി
പ്രവര്‍ത്തിച്ചു വരുന്ന ജൂനിയര്‍ കോളേജുകളിലെ ആയിരത്തോളം വിദ്യാര്‍ത്ഥികള്‍
ഫെസ്റ്റില്‍ മാറ്റുരക്കും. സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍
വിഭാഗങ്ങളിലായി 55 ഇനങ്ങളിലാണ് കലാ മത്സരങ്ങള്‍ നടക്കുക.
ഇന്ന് (ഞായര്‍) വൈകീട്ട് 5 മണിക്ക് നടക്കുന്ന സമാപന അവാര്‍ഡ് ദാന സമ്മേളനം
നഗര വികസന ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്യും.
സി.പി. മുഹമ്മദ് എം.എല്‍.എ അവാര്‍ഡ് ദാനം നിര്‍വ്വഹിക്കും. പി.കെ.
ഇമ്പിച്ചിക്കോയ ഹാജി, കെ. മമ്മദ് ഫൈസി, സി.എം.എ. കരീം സാഹിബ്, മരക്കാര്‍
മാരായമംഗലം, കെ. അബ്ദുറഹ്മാന്‍, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, സയ്യിദ്
മുഈനുദ്ദീന്‍ ജിഫ്രി തങ്ങള്‍, ഹംസ റഹ്മാനി കൊണ്ടോട്ടിപ്പറമ്പ്
പ്രസംഗിക്കും.
No comments:
Post a Comment