അറബ് അക്കാഡമി ഉദ്ഘാടനം ചെയ്തു
പെരിന്തല്‍മണ്ണ: സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസിന് കീഴില്‍ പട്ടിക്കാട് ജാമിഅഃ നൂരിയ്യഃയില്‍ ആരംഭിച്ച അറബ് അക്കാഡമിയുടെ ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. മത പഠന മേഖലകളിലുള്ള വിദ്യാര്‍ത്ഥികളുടെ അറബി ഭാഷാ പഠന പരിപോഷണത്തിന് ലോകോത്തര നിലവാരമുള്ള പരിശീലന സ്ഥാപനങ്ങള്‍ അനിവാര്യമാണെന്നും ഇത്തരം സംരംഭങ്ങള്‍ ഏറെ അഭിനന്ദനീയമാണെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു. അറബ് അക്കാഡമിയുടെ പ്രവര്‍ത്തന ഫണ്ട് തിയ്യാട്ടില്‍ റിയാസില്‍ (കൊപ്പം) നിന്ന് സ്വീകരിച്ച് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അന്നൂര്‍ മാഗസിന്റെ പ്രകാശനം ലതീഫ് ഹാജി കാപ്പിന് നല്‍കി നിര്‍വ്വഹിച്ചു.
ജാമിഅഃ പിന്‍സിപ്പാള്‍ പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ഹാജി കെ. മമ്മദ് ഫൈസി, വി. മോയിമോന്‍ ഹാജി, ടി.പി ഇപ്പ മുസ്‌ലിയാര്‍, പി. മുത്തുക്കോയ തങ്ങള്‍, സയ്യിദ് ഉണ്ണിക്കോയ തങ്ങള്‍, കെ.സി അബ്ദുല്ല ഹാജി, ശിഹാബ് ഫൈസി കൂമണ്ണ, സുലൈമാന്‍ ഫൈസി ചുങ്കത്തറ, അസ്ഗറലി ഫൈസി പട്ടിക്കാട്, ഖാദര്‍ ഫൈസി കുന്നുംപുറം, കാളാവ് സൈതലവി മുസ്‌ലിയാര്‍, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഉസ്മാന്‍ ഹാജി കല്ലാട്ടയില്‍, എ. ഉമറുല്‍ ഫാറൂഖ് ഹാജി, തോളൂര്‍ ഹസന്‍ ഹാജി, സലാം ഫൈസി അമാനത് പ്രസംഗിച്ചു.
No comments:
Post a Comment