Sunday, 9 November 2014

Junior Fest @ Vallapuzha

ജാമിഅഃ ഫെസ്റ്റ് സൗത്ത് സോണ്‍ മല്‍സരം സമാപിച്ചു



വല്ലപ്പുഴ: ജാമിഅ ജൂനിയര്‍ ഫെസ്റ്റിന്റെ സൗത്ത് സോണ്‍ മല്‍സരം സമാപിച്ചു. സബ്ജൂനിയര്‍ വിഭാഗത്തില്‍ ദാറുല്‍ ഇഹ്‌സാന്‍ അറബിക് കോളേജ് ചൂലൂര്‍ ഒന്നാം സ്ഥാനവും ദാറുല്‍ ഇസ്‌ലാം അറബിക് കോളേജ് വല്ലപ്പുഴ രണ്ടാം സ്ഥാനവും നേടി. ജൂനിയര്‍ വിഭാഗത്തില്‍ പി.ടി.എം ജൂനിയര്‍ കോളേജ് എടപ്പലം ഒന്നാം സ്ഥാനവും ഒറ്റപ്പാലം ദാറുല്‍ ഖൈറാത്ത് ശരീഅത് കോളേജ് രണ്ടാം സ്ഥാനവും സീനിയര്‍ വിഭാഗത്തില്‍ കൊപ്പം ഇര്‍ശാദുല്‍ അനാം ശരീഅത്ത് കോളേജ് ഒന്നാം സ്ഥാനവും ഒറ്റപ്പാലം ദാറുല്‍ ഖൈറാത്ത് അറബിക് കോളേജ് രണ്ടാം സ്ഥാനവും നേടി.
    സബ്ജൂനിയര്‍ വിഭാഗത്തില്‍ മുഹമ്മദ് റാശിദ് ടി.പി (കൊപ്പം ഇര്‍ശാദുല്‍ അനാം), ജൂനിയര്‍ വിഭാഗത്തില്‍ ഷാനവാസ് എ.ആര്‍ (ബീമാപ്പള്ളി നൂറുല്‍ ഇസ്‌ലാം അറബിക് കോളേജ്) സീനിയര്‍ വിഭാഗത്തില്‍ ശിഹാബ് മണളുണ്ടല്‍ (ഇര്‍ശാദുല്‍ അനാം കൊപ്പം) എന്നിവര്‍ കലാ പ്രതിഭകളായി.
    അവാര്‍ഡ് ദാന - സമാപന സമ്മേളനം ന്യൂനപക്ഷ ക്ഷേമ-നഗര കാര്യ വകുപ്പു മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്തു. സി.എ.എം.എ കരീം അദ്ധ്യക്ഷത വഹിച്ചു. ജി. എം സ്വലാഹുദ്ദീന്‍ ഫൈസി, സയ്യിദ് മുഈനുദ്ദീന്‍ ജിഫ്രി തങ്ങള്‍, സി.പി അബൂബക്കര്‍ മുസ്‌ലിയാര്‍, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, ടി.എച്ച് ദാരിമി, എം.എസ് അലവി, ടി.എം ഖാസിം മുസ്‌ലിയാര്‍, സി.ടി ഇബ്രാഹിം ഹാജി, ടി.പി യൂസുഫ് ഹാജി, കെ.എം കുഞ്ഞിമുഹമ്മദ്, കളത്തില്‍ ദാവൂദ് ഹാജി, ഫസ്‌ലുറഹ്മാന്‍ ഹുദവി, മജീദ് ഫൈസി ഇന്ത്യനൂര്‍, സലീം സിദ്ദീഖി പൊടിയാട് പ്രസംഗിച്ചു.

No comments:

Post a Comment