Sunday, 13 November 2016

വെസ്റ്റ് ഫെസ്റ്റ്


ജാമിഅഃ ജൂനിയര്‍ വെസ്റ്റ് ഫെസ്റ്റ്
ബദരിയ്യയും കുണ്ടൂര്‍ മര്‍കസും ജേതാക്ക
ള്‍


പെരിന്തല്‍മണ്ണ: ജാമിഅഃ ജൂനിയര്‍ വെസ്റ്റ് ഫെസ്റ്റില്‍ ബദ്‌രിയ്യ ശരീഅത്ത് കോളേജ് വേങ്ങരയും കുണ്ടൂര്‍ മര്‍കസുസ്സഖാഫതില്‍ ഇസ്‌ലാമിയയും ജേതാക്കളായി. സബ്ജൂനിയര്‍, ജൂനിയര്‍ സെക്കന്ററി വിഭാഗങ്ങളില്‍ ബദ്‌രിയ്യ വേങ്ങരയും, ജൂനിയര്‍ ഹയര്‍ സെക്കന്ററി, സീനിയര്‍ വിഭാഗങ്ങളില്‍ മര്‍കസ് കുണ്ടൂരും ചാമ്പ്യന്‍മാരായി. സബ്ജൂനിയര്‍, ജൂനിയര്‍ സെക്കന്ററി വിഭാഗങ്ങളില്‍ കോട്ടുമല കോംപ്ലക്‌സും, ജൂനിയര്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ശിഹാബ് തങ്ങള്‍ ഇസ്‌ലാമിക് അക്കാഡമി ചേറൂരും സീനിയര്‍ വിഭാഗത്തില്‍ ബദ്‌രിയ്യ വേങ്ങരയും രണ്ടാം സ്ഥാനം നേടി. നൂറുല്‍ ഹുദാ കാടഞ്ചേരി (സബ്ജൂനിയര്‍) , ഉമറലി ശിഹാബ് തങ്ങള്‍ അക്കാഡമി അരിമ്പ്ര (ജൂനിയര്‍ സെക്കന്ററി), ദാറുല്‍ ഇസ്‌ലാം വെളിയങ്കോട് (ജൂനിയര്‍ ഹയര്‍ സെക്കന്ററി), കോട്ടുമല കോംപ്ലക്‌സ് മലപ്പുറം (സീനിയര്‍) വിഭാഗങ്ങളില്‍ മൂന്നാം സ്ഥാനങ്ങളും നേടി. ജാഷിര്‍ കെ ബദ്‌രിയ്യ കുറ്റാളൂര്‍ (സബ്ജൂനിയര്‍), ത്വാഹാ റഹ്മാന്‍ ബദ്‌രിയ്യ കുറ്റാളൂര്‍ (ജൂനിയര്‍ സെക്കന്ററി), നാശിഫുല്‍ അദ്‌നാന്‍ കുണ്ടൂര്‍ മര്‍കസ് (ജൂനിയര്‍ ഹയര്‍ സെക്കന്ററി), മുഹമ്മദ് ത്വയ്യിബ് കുണ്ടൂര്‍ മര്‍കസ് (സീനിയര്‍) കലാ പ്രതിഭകളായി.
മല്‍സര പരിപാടികളുടെ ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. പുത്തനഴി മൊയ്തീന്‍ ഫൈസി, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, സലീം ഫൈസി പൊടിയാട്, ആവയില്‍ സുലൈമാന്‍, എം.എം റശീദ്, പി.എ മൗലവി അച്ചനമ്പലം പ്രസംഗിച്ചു.
വൈകിട്ട് നടന്ന അവാര്‍ഡ്ദാന ചടങ്ങ് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. എം.എം കുട്ടി മൗലവി അദ്ധ്യക്ഷനായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അവാര്‍ഡ്ദാനം നിര്‍വ്വഹിച്ചു. ഖാദര്‍ ഫൈസി കുന്നുംപുറം, ടി.എച്ച് ദാരിമി, സയ്യിദ് മുഈനുദ്ദീന്‍ ജിഫ്രി തങ്ങള്‍, ഇസ്മായില്‍ ഫൈസി കിടങ്ങഴി, ചെറീത് ഹാജി, പുളിക്കല്‍ മുഹമ്മദ് കുട്ടി ഹാജി, കെ ബീരാന്‍ കുട്ടി പ്രസംഗിച്ചു.




No comments:

Post a Comment