Sunday, 20 November 2016

ജാമിഅഃ സെന്‍ട്രല്‍ ഫെസ്റ്റ്

ജാമിഅഃ സെന്‍ട്രല്‍ ഫെസ്റ്റ്
ശുഹദാ പുത്തനങ്ങാടി ജേതാക്കള്‍


പെരിന്തല്‍മണ്ണ : പട്ടിക്കാട് ജാമിഅഃ ജൂനിയര്‍ ഫെസ്റ്റിന്റെ മധ്യ മേഖലാ കലോല്‍സവത്തില്‍ പുത്തനങ്ങാടി ശുഹദാ അറബിക് കോളേജ് ജേതാക്കളായി. സീനിയര്‍, സബ്ജൂനിയര്‍ വിഭാഗങ്ങളില്‍ ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പും ജൂനിയര്‍ സെക്കന്ററി വിഭാഗത്തില്‍ രണ്ടാം സ്ഥാനവും നേടിയാണ് ശുഹദാ ജൂനിയര്‍ കോളേജ് ഒന്നാമതെത്തിയത്. ജൂനിയര്‍ സെക്കന്ററി വിഭാഗത്തില്‍ ആധിഥേയരായ തൃപ്പനച്ചി ഉസ്താദ് സ്മാരക ഇസ്‌ലാമിക് അക്കാഡമിയും, ജൂനിയര്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ നുസ്‌റത്തുല്‍ ഇസ്‌ലാം അറബിക് കോളേജ് ഒളവട്ടൂരും ചാമ്പ്യന്‍മാരായി. സീനിയര്‍ വിഭാഗത്തില്‍ നുസ്‌റത് ഒളവട്ടൂര്‍, ജൂനിയര്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ അന്‍വാറുല്‍ ഇസ്‌ലാം തിരൂര്‍ക്കാട്, സബജൂനിയര്‍ വിഭാഗത്തില്‍ തൃപ്പനച്ചി ഉസ്താദ് സ്മാരക കോളേജ് രണ്ടാം സ്ഥാനം നേടി. അന്‍വാറുല്‍ ഹുദാ രാമപുരം സീനിയര്‍, സബ് ജൂനിയര്‍, ജൂനിയര്‍ ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലും, മഅ്ദനില്‍ ഉലൂം താഴക്കോട് ജൂനിയര്‍ സെക്കന്ററി വിഭാഗത്തിലും മൂന്നാം സ്ഥാനം നേടി.
ഹാഫിസ് സ്വഫ് വാന്‍ ശുഹദാ പുത്തനങ്ങാടി (സബ്ജൂനിയര്‍), മുഹമ്മദ് സിദ്ദീഖ് തൃപ്പനച്ചി ഉസ്താദ് കോളേജ് (ജൂനിയര്‍ സെക്കന്ററി), മുഹമ്മദ് സുഫ്‌യാന്‍ നുസ്‌റത് ഒളവട്ടൂര്‍ (ജൂനിയര്‍ ഹയര്‍ സെക്കന്ററി), അമീനുദ്ദീന്‍ പി ശുഹദാ പുത്തനങ്ങാടി (സീനിയര്‍) കലാ പ്രതിഭകളായി.
പി. ഉബൈദുല്ല എം.എല്‍.എ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പുല്‍പ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് പി.സി അബ്ദുറഹ്മാന്‍ ഹാജി, ഒ.പി കുഞ്ഞാപ്പു ഹാജി, പുത്തനഴി മൊയ്തീന്‍ ഫൈസി, അബ്ദുല്ല ദാരിമി വളമംഗലം, ടി.എച്ച് ദാരിമി, ടി.കെ കുഞ്ഞാപ്പു, അബ്ദുറഹ്മാന്‍ ഫൈസി വേങ്ങര, അലവിക്കുട്ടി ഹാജി, ഐത്തുട്ടി ഹാജി, എം.സി ബാവ പ്രസംഗിച്ചു.

No comments:

Post a Comment