പെരിന്തല്‍മണ്ണ : പട്ടിക്കാട് ജാമിഅ ജൂനിയര്‍ ഫെസ്റ്റിന്റെ സൗത്ത് സോണ്‍ കലാമേളയില്‍ സീനിയര്‍, ജൂനിയര്‍ ഹയര്‍ സെക്കന്ററി വിഭാഗങ്ങളില്‍ കൊപ്പം ഇര്‍ശാദുല്‍ അനാം ശരീഅത് കോളേജ് ഓവറോള്‍ ചാമ്പ്യന്‍മാരായി. സബ് ജൂനിയര്‍ വിഭാഗത്തില്‍ ഇര്‍ശാദിയ്യ കുമരനല്ലൂരും, ജൂനിയര്‍ സെക്കന്ററി വിഭാഗത്തില്‍ ദാറുല്‍ ഇസ്്‌ലാം വല്ലപ്പുഴയും ചാമ്പ്യന്‍മാരായി. ജൂനിയര്‍ ഹയര്‍ സെക്കന്ററി, സീനിയര്‍ വിഭാഗങ്ങളില്‍ ദാറുല്‍ ഇസ്്‌ലാം വല്ലപ്പുഴയും ജൂനിയര്‍ സെക്കന്ററി, സബ്് ജൂനിയര്‍ വിഭാഗങ്ങളില്‍ ദാറുല്‍ ഇഹ്്‌സാന്‍ ചൂലൂരും രണ്ടാം സ്ഥാനം നേടി. സീനിയര്‍, ജൂനിയര്‍ സെക്കന്ററി വിഭാഗങ്ങളില്‍ മജ്്മഉ തര്‍ബിയതുല്‍ ഇസ്്‌ലാമിയ ചെര്‍പുളശ്ശേരി, ജൂനിയര്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ദാറുല്‍ ഖൈറാത് ഒറ്റപ്പാലം, സബ് ജൂനിയര്‍ വിഭാഗത്തില്‍ ദാറുല്‍ ഇസ്്‌ലാം വല്ലപ്പുഴയും മൂന്നാം സ്ഥാനം നേടി.
സീനിയര്‍ വിഭാത്തില്‍ അബ്്ദുല്‍ ഹസീബ് ടി.പി ഇര്‍ശാദുല്‍ അനാം കൊപ്പം, ജൂനിയര്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ഉമര്‍ സാജിദ് പി.ടി ദാറുല്‍ ഇസ്്‌ലാം വല്ലപ്പുഴ, ജൂനിയര്‍ സെക്കന്ററി വിഭാഗത്തില്‍ അബൂബക്കര്‍ സീദ്ദീഖ് എ മജ്മഅ് ചെര്‍പളശ്ശേരി, സബ് ജൂനിയര്‍ വിഭാഗത്തില്‍ ശിഹാബുദ്ദീന്‍ കെ.എസ് ദാറുന്നജാത് മണ്ണാര്‍ക്കാട് കലാ പ്രതിഭകളായി.
കൊപ്പം ദാറുല്‍ അത്ഫാലില്‍ നടന്ന മല്‍സര പരിപാടികള്‍ എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പുത്തനഴി മൊയ്തീന്‍ ഫൈസി, സി.എ.എം.എ കരീം, ഇ. മുസ്തഫ മാസ്റ്റര്‍, കെ.പി മമ്മിക്കുട്ടി മാസ്റ്റര്‍, സയ്യിദ് ഹസന്‍ തങ്ങള്‍, ടി. റിയാസുദ്ദീന്‍, അബൂബക്കര്‍ ഫൈസി, ആരിഫ് ഫൈസി പ്രസംഗിച്ചു.
വൈകിട്ട് നടന്ന അവാര്‍ഡ്ദാന ചടങ്ങ് സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ കെ.പി.സി തങ്ങള്‍ വല്ലപ്പുഴ വിജയികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. പട്ടാമ്പി ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് കമ്മുക്കുട്ടി ഹാജി, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഹംസ റഹ്്മാനി കൊണ്ടിപറമ്പ്, ടി.എച്ച് ദാരിമി, അബ്്ദുല്‍ ഹമീദ് ഫൈസി പാതിരമണ്ണ, സലീം സിദ്ദീഖി പ്രസംഗിച്ചു.
No comments:
Post a Comment