കലകള്‍ നന്മക്ക് ഉപയോഗിക്കണം : ഖാദര്‍ മങ്ങാട്
കാസര്‍ഗോഡ് : കലകള്‍ നന്മക്ക് വേണ്ടി ഉപയോഗിക്കണമെന്നും ആധുനിക സാഹചര്യങ്ങളില്‍ കലകളുടെ സ്വാധീനം ഏറെ പ്രകടമാണെന്നും കണ്ണൂര്‍ സര്‍വ്വകലാശാലാ വൈസ് ചാന്‍സിലര്‍ ഖാദര്‍ മങ്ങാട് പറഞ്ഞു. അമ്പത്തിനാല് വര്‍ഷമായി ജാമിഅഃ നൂരിയ്യഃ പ്രകാശിപ്പിച്ചു കൊണ്ടിരിക്കുന്നത് നന്മയുടെ വെളിച്ചമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസര്‍ഗോഡ് ജില്ലയിലെ ചിത്താരി അസീസിയ്യഃ അറബിക് കോളേജില്‍ നടന്ന ജാമിഅഃ ജൂനിയര്‍ നോര്‍ത്ത് സോണ്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.വൈ.എസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ മെട്രോ മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു.
കൊടുക്, ചിക്മാംഗ്ലൂര്‍, ദക്ഷിണ കന്നഡ, കാസര്‍ഗോഡ് മേഖലകളിലെ ജാമിഅഃ ജൂനിയര്‍ കോളേജുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഇരുന്നൂറോളം കലാ പ്രതിഭകളാണ് നോര്‍ത്ത് ഫെസ്റ്റില്‍ പങ്കെടുക്കുന്നത്. അശ്‌റഫ് മിസ്ബാഹി അല്‍ അസ്ഹരി, ബശീര്‍ വെള്ളിക്കോത്ത്, അലി ഫൈസി ചിത്താരി, ടി.എച്ച് ദാരിമി, സലീം സിദ്ദീഖി, മുബാറക്, ഹസൈനാര്‍ ഹാജി, എം അബ്ദുറഹ്മാന്‍ ഹാജി മീത്തല്‍, കുഞ്ഞഹമ്മദ് ഹാജി, സ്വാലിഹ് ഹാജി കടവത്ത്, സി. മുഹമ്മദ് കുഞ്ഞി ഹാജി, സി.എച്ച് അബൂബക്കര്‍ ഹാജി, ശഫീഖ് ഫൈസി, ശബീബ് ഫൈസി പ്രസംഗിച്ചു.
No comments:
Post a Comment