ജാമിഅഃ ദേശീയ അന്തര്‍ദേശീയ യൂണിവേഴ്‌സിറ്റികളുമായി ധാരണയുണ്ടാക്കും : ഹൈദരലി ശിഹാബ് തങ്ങള്‍
പെരിന്തല്‍മണ്ണ : ജാമിഅഃ ദേശീയ അന്തര്‍ദേശീയ യൂണിവേഴ്‌സിറ്റികളുമായി അക്കാഡമിക് രംഗത്ത് കാരാറുകളും ധാരണകളും ഉണ്ടാക്കുമെന്ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജാമിഅഃ സനദ്ദാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ജൂനിയര്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ ഗ്രാന്റ് സല്യൂട്ടില്‍ മിഷന്‍ 2016 പദ്ധതികള്‍ പ്രക്യാപിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത മത വിദ്യാഭ്യാസം നല്‍കാനുള്ള ദഅ്‌വാ കോഴ്‌സുകള്‍ ജാമിഅഃ നൂരിയ്യ യൂണിവേഴ്‌സിറ്റിയായി ഉയര്‍ത്തുന്നതോടെ നടപ്പിലാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ അറുപതോളം ജൂനിയര്‍ കേളേജുകളില്‍ നിന്നായി 3500 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബ് അവാര്‍ഡ്ദാനം നിര്‍വ്വഹിച്ചു. എം.പി അബ്ദുസ്സമദ് സമദാനി മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, കോട്ടുമല ബാപ്പുമുസ്ലിയാര്‍, .എം.എം.മുഹ്‌യുദ്ദീന്‍ മുസ്ലിയാര്‍, ടി.പി.ഇപ്പ മുസ്ലിയാര്‍,മെട്രോ മുഹമ്മദ് ഹാജി,കെ.മമമ്ത് ഫൈസി, ഇബ്‌റാഹീം സുബ്ഹാന്‍(റിയാദ്),സി.കെ.വി യൂസുഫ്, പാറക്കല്‍ അബ്ദുല്ല, സലീം ആയഞ്ചേരി, മുഹമ്മദലി ഹാജി തൃക്കടിയേരി, അബ്ദുല്ല ഹാജി പാറക്കടവ്, ്ബ്ദുല്ല ഹാജി കളപ്പാട്ടില്‍, ഇബ്‌റാഹീം ഹാജി തിരൂര്‍, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഉസ്മാന്‍ ഫൈസി എറിയാട് സംസാരിച്ചു.
No comments:
Post a Comment