Saturday, 9 January 2016

എന്‍ലൈറ്റ്‌മെന്റ്

അധാര്‍മികതയെ ചെറുക്കേണ്ടത് ധാര്‍മ്മിക വിദ്യഭ്യാസത്തിലൂടെ - ജസ്റ്റിസ് സി.കെ അബ്ദുറഹീം


ഫൈസാബാദ്:അധാര്‍മികതയെ ചെറുക്കേണ്ടത് ധാര്‍മ്മിക വദ്യഭ്യാസത്തി ലൂടെയാണെന്ന് കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് സി.കെ അബ്ദുറഹീം. ജാമിഅഃ നൂരിയ്യഃ അറബിയ്യഃ 53 ാം വാര്‍ഷിക 51 ാം സനദ്ദാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന എന്‍ലൈറ്റ്‌മെന്റ് സെഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ രംഗത്ത് സമൂഹം വലിയ വളര്‍ച്ച നേടിയെങ്കിലും അധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ വളര്‍ന്ന് വരികയാണ്. ജാമിഅഃ നൂരിയ്യ പോലോത്ത സ്ഥാപനങ്ങള്‍ക്ക് മാത്രമേ സമൂഹത്തില്‍ ധാര്‍മ്മികത വളര്‍ത്താന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സയ്യിദ് അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മന്ത്രി ഡോ.എം.കെ മുനീര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വി.സി ഡോ. കെ. മുഹമ്മദ് ബഷീര്‍ വിശിഷ്ടാതിഥികളായിരുന്നു. എസ്.വി മുഹമ്മദലി, ഡോ. സാലിം ഫൈസി കുളത്തൂര്‍ അബ്ദുല്‍ ഗഫൂര്‍ അല്‍ഖാസിമി, മുസ്ഥഫ മുണ്ടുപാറ, ടി.എച്ച് ദാരിമി സംസാരിച്ചു.

No comments:

Post a Comment