Friday, 8 January 2016

മാധ്യമ സെമിനാര്

സഹിഷ്ണുതയുടെ കാലത്ത് മാധ്യമങ്ങള്‍ സമാധാന പക്ഷത്ത് നിലകൊള്ളണം: മന്ത്രി രമേശ് ചെന്നിത്തല 


പെരിന്തല്‍മണ്ണ: രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ മാധ്യമങ്ങള്‍ സമാധാനത്തിന്റെ പക്ഷത്ത് നിലകൊള്ളണമെന്ന് അഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പ്രസ്താവിച്ചു.ലോക സമാധാനവും സഹവര്‍ത്തിത്വവും നിലനിര്‍ത്തുന്നതില്‍ മാധ്യമങ്ങളുടെ പങ്ക് വലുതാണ്. സംഘര്‍ഷ ഭരിതമായ ലോക സാഹചര്യത്തില്‍ പക്വമായ നിലപാടുകള്‍ സ്വീകരിക്കാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കണം.അതേസമയം സ്വയം നിര്‍മിത വാര്‍ത്തകളും ബ്രേക്കിംങ് ന്യൂസുകളും വാര്‍ത്താവതരണ രംഗത്തു പുതിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ് മാനഹാനിയും വ്യക്തിഹത്യവും വരുത്തുന്ന വിധത്തിലുള്ള  പ്രവണതകള്‍ വരുത്തുന്ന ആഘാതങ്ങള്‍ ചെറുതല്ല.മാധ്യമങ്ങള്‍ക്ക് ് കടിഞ്ഞാണിടണമെന്ന അഭിപ്രയാത്തോട് യോജിപ്പില്ല.അതേസമയം ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. പട്ടിക്കാട് ജാമിഅ നൂരിയ്യ വാര്‍ഷികസമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മാധ്യമങ്ങളും സമാധാനവും സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 
നൂറ്റാണ്ടുകളായി സ്ഫുടം ചെയതെടുത്ത രാജ്യത്തിന്‍രെ മഹത്തായ പാരമ്പര്യവും മൂല്യങ്ങളും ചവിട്ടിമെതിക്കുന്ന ഭീകരതയാണ് രാജ്യത്ത് വളരുന്നത്. മതന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടനാനുസൃതമായി അംഗീകരിച്ച അവകാശങ്ങളെ ഹനിക്കുന്ന പ്രവണതയാണ് നിലനില്‍ക്കുന്നത്. രാജ്യത്ത് സമാധാനം നിലനിര്‍ത്തുന്നതില്‍ പാണക്കാട് കുടുംബം വഹിക്കുന്ന പങ്ക് മഹത്തരമാണെന്നും മന്ത്രി പറഞ്ഞു. സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ അധ്യക്ഷ വഹിച്ചു.

ഡോ. സെബാസ്റ്റ്യന്‍പോള്‍ വിശിഷ്ടാതിഥിയായി. കെ..എം ഷാജി എം.എല്‍.എ, സി.പി സൈതലവി, എ.സജീവന്‍, എന്‍.പി ചെക്കുട്ടി,സിദ്ദീഖ് ഫൈസി വാളക്കുളം, സുബൈര്‍ ഹുദവി ചേകന്നൂര്‍ പ്രസംഗിച്ചു. പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍, സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാര്‍,കോട്ടുമല ബാപ്പു മുസ്ലിയാര്‍,പി.ഉബൈദുല്ല എം.എല്‍.എ, എം.ഉമര്‍ എം.എല്‍.എ സംബന്ധിച്ചു.
അസഹിഷ്ണുതയുടെ കാലത്ത് മനസുകള്‍ വിപുലീകരിക്കപ്പെടുന്ന അവസ്ഥ ഉണ്ടാകണം അതില്‍ മാധ്യമങ്ങള്‍ മാത്രമല്ല മതങ്ങളും സമുദായ സംഘടനകളും ശ്രമിക്കണമെന്നും സമാധാനവും മാധ്യമങ്ങളും എന്ന വിഷയത്തില്‍ ഡോ. സെബാസ്റ്റിയന്‍പോള്‍ പറഞ്ഞു.

സമൂഹത്തെ പരസ്പരം സംഘര്‍ഷത്തിലേക്ക് നയിക്കുന്ന മാധ്യമ സമീപനങ്ങള്‍ സമാധാനത്തിന് എതിരാണ് സമൂഹത്തെ ഭിന്നിപ്പിക്കുന്ന മാധ്യമ പ്രവര്‍ത്തനം ഇന്ന് നടന്ന് വരുന്നുണ്ട്.സമൂഹത്തിന്റെ പൂര്‍വ്വകാല പാരമ്പര്യം മാധ്യമങ്ങള്‍ മനസിലാക്കണം. കുപ്രചരണങ്ങള്‍ പ്രചരിപ്പിച്ച് വിഭാഗീയതയും സംഘര്‍ഷവും ആളിക്കത്തിക്കുന്നത് മാധ്യമ പ്രവര്‍ത്തനത്തിന് ചേര്‍ന്നതല്ലെന്നും  തുടര്‍ന്ന് സംസാരിച്ച എന്‍.പി ചെക്കുട്ടി പറഞ്ഞു.,
സമാധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തനമാണ് വേണ്ടതെന്ന് എ.സജീവന്‍, പറഞ്ഞു.
മാധ്യമങ്ങള്‍ പ്രകോപനങ്ങളില്‍ കക്ഷി ചേരുമ്പോള്‍ സമൂഹത്തില്‍ ഐക്യവും സമാധാനവും തകരുമെന്ന് സി.പി സൈതലവി പറഞ്ഞു. 



വൈകിട്ട് നടന്ന   ഹിജ്‌റ കോണ്‍ഫ്രന്‍സ്  മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം ചെയ്തു.  അഡ്വ. എം ഉമര്‍ എം.എല്‍.എ അധ്യക്ഷനായി. .ഉടമ്പടികള്‍: പ്രവാചകനിലെ നയതന്ത്രജ്ഞന്‍, മുഹാജിറുകള്‍: മദീനയുടെ മാതൃക, പലായനം ഒരു സമകാലിക വായന എന്നീ വിഷയങ്ങളില്‍  ബശീര്‍ ഫൈസി ദേശമംഗലം, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, റഹ്മത്തുല്ലാഹ് ഖാസിമി മുത്തേടം പ്രസംഗിച്ചു. 

 ഇന്ന് രാവിലെ  പത്തിന ്എന്‍ലൈറ്റ്‌മെന്റ് വണ്‍ കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റീസ് സി.കെ അബ്ദുറഹീം ഉദ്ഘാടനം ചെയ്യും. കോഴിക്കോട് വലിയ ഖാസി സയ്യിദ് അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. എസ്.വി മുഹമ്മദലി, ഡോ. സാലിം ഫൈസി കുളത്തൂര്‍, അബ്ദുല്‍ ഗഫൂര്‍ അല്‍ഖാസിമി, മുസ്ഥഫ മുണ്ടുപാറ പ്രസംഗിക്കും.  ഉച്ചക്ക് രണ്ടു മണിക്ക്  എന്‍ലൈറ്റ്‌മെന്റ് ടു മന്ത്രി  എം.കെ.മുനീര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. ഹംസറഹ്മാനി കൊണ്ടിപ്പറമ്പ്, മുജീബ് ഫൈസി പൂലോട്, പിണങ്ങോട് അബൂബക്കര്‍ പ്രസംഗിക്കും.

വൈകിട്ട് 4ന് ജൂനിയര്‍ കോളെജുകളില  വിദ്യാര്‍ഥികള്‍ അണിനിരക്കുന്ന  ഗ്രാന്റ് സല്യൂട്ട്   മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.  മന്ത്രി പി.കെ അബ്ദുറബ്ബ് അവാര്‍ഡ്ദാനം നിര്‍വ്വഹിക്കും. എം.പി അബ്ദുസ്സമദ് സമദാനി മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. വൈകിട്ട് ഏഴിന്  സംസ്‌കൃതി സമ്മേളനം് മന്തി പി.വി.അബ്ദുല്‍ വഹാബ് ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. ഓണംപിള്ളി മുഹമ്മദ് ഫൈസി,റഫീഖ് സകരിയ്യ ഫൈസി, മുസ്ത്വഫ ഫൈസി വടക്കുമുറി  വിഷയമവതരിപ്പിക്കും. രണ്ടാം വേദിയില്‍ രാവിലെ  ലോപോയിന്റ് കെ.പി.എ.മജീദ് ഉദ്ഘാടനം ചെയ്യും.   ഉച്ചക്ക് രണ്ടിന് ജാമിഅ പ്‌ബോധന ദൗത്്യങ്ങളെ ആസ്പദമാക്കി ഫ്യൂച്ചര്‍ സെഷന്‍ നടക്കും.


No comments:

Post a Comment