ആത്മീയ നിര്‍വൃതിയില്‍ ജാമിഅഃയില്‍ മജ്‌ലിസുന്നൂര്‍
പെരിന്തല്‍മണ്ണ : ശാന്തിതേടി ആത്മീയ തീരത്തേക്കൊഴികിയ ആയിരങ്ങള്‍ ഒത്തുചേര്‍ന്നപ്പോള്‍ പട്ടിക്കാട് ജാമിഅ: സമ്മേളന നഗരി തിങ്ങി നിറഞ്ഞു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടന്ന മജ്‌ലിസുന്നൂര്‍ അസ്മാഉല്‍ ബദ്ര്‍ പാരായണ സദസ്സില്‍ സംബന്ധിക്കാനെത്തിയ വിശ്വാസികളെ കൊണ്ട് പട്ടിക്കാടും പരിസരവും നിറഞ്ഞുകവിഞ്ഞു. എസ്.വൈ.എസ്. മലപ്പുറത്ത് തുടങ്ങി സംസ്ഥാന തലത്തിലു രാജ്യാന്തര വേദികളിലും വ്യാപിച്ച മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമത്തിലെ അംഗങ്ങളാണ് വാര്ഷിക സദസ്സില്‍ പങ്കാളികാളായത്.
സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്‌ബോധന പ്രസംഗവും ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ ആമുഖ ഭാഷണവും നടത്തി. അല്‍ മുനീര്‍ പ്രകാശനം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍മ്മാണ്‍ മുഹമ്മദലി ഹാജിക്ക് നല്‍കി നിര്‍വ്വഹിച്ചു. അന്നൂര്‍ പ്രകാശനം അബൂബക്കര്‍ ഹാജിയും മജ്‌ലിസുന്നൂര്‍ കൈപ്പുസ്തകം ഉസ്മാന്‍ ഹാജി കല്ലാട്ടയില്‍ ഏറ്റുവാങ്ങി.
ഏലംകുളം ബാപ്പു മുസ്‌ലിയാ, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍,
എം.എം മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, അസ്ഗറലി ഫൈസി പട്ടിക്കാട്, ഹാജി കെ. മമ്മദ് ഫൈസി, ടി.പി ഇപ്പ മുസ്‌ലിയാര്‍, കെ.എ റഹ്മാന്‍ ഫൈസി, കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ മാരായമംഗലം, ഒ.കുട്ടി മുസ്‌ലിയാര്‍, കെ.പി.സി തങ്ങള്‍ വല്ലപ്പൂഴ, ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍, ഹംസ ബിന്‍ ജമാല്‍ റംലി, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, യൂസഫ് മുസ്‌ലിയാര്‍ ഇരുമ്പുഴി, കെ.കെ.സി.എം തങ്ങള്‍, ഒ.എം.എസ് തങ്ങള്‍ മണ്ണാര്‍മല, സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍, ഒ.എം.എസ് തങ്ങള്‍, മുഹമ്മദ് കോയ തങ്ങള്‍ പാതായ്ക്കര, കാളാവ് സൈതലവി മുസ്‌ലിയാര്‍, ശുകൂര്‍ മദനി അമ്മിനിക്കാട്
മജ്‌ലിസുന്നൂറിന്റെ വിഡിയോ കിട്ടുമോ muneerchatoli88@gmail.com
ReplyDelete