ദര്‍സ് ഫെസ്റ്റ് സമാപിച്ചു: കോടങ്ങാട് ദര്‍സ് ചാമ്പ്യന്‍മാര്‍
ആലത്തൂര്‍പടി ദര്‍സ് രണ്ടും, കളരാന്തരി ദര്‍സ് മൂന്നാം സ്ഥാനവും നേടി.
കലാ പ്രതിഭകള് |
പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ 53-ാം വാര്‍ഷിക 51-ാം സനദ്ദാന സമ്മേളനത്തിനോടനുബന്ധിച്ച് രണ്ട് ദിവസങ്ങളിലായി നടന്ന ജാമിഅഃ ദര്‍സ് ഫെസ്റ്റ് സമാപിച്ചു. 150തോളം ദര്‌സുകളില്‍ നിന്നായി എണ്ണൂറോളം വിദ്യാര്‍ത്ഥികളാണ് 55 ഇന പരിപാടികളില്‍ പങ്കെടുത്തത്. സീനിയര്‍ വിഭാഗത്തില്‍ 141 പോയിന്റ് നേടി കോടങ്ങാട് ദര്‍സ് ചാമ്പ്യന്‍മാരായി. 69 പോയിന്റ് നേടി ആലത്തൂര്‍പടി ദര്‍സ് രണ്ടും, 59 പേയിന്റ് നേടി നെല്ലിക്കുന്ന് ദര്‍സ് മൂന്നാം സ്ഥാനവും നേടി.
ജൂനിയര്‍ വിഭാഗത്തില്‍ 112 പോയിന്റ് നേടി കോടങ്ങാട് ദര്‍സ് ഒന്നും, 62 പോയിന്റ് നേടി ആലത്തൂര്‍പടി ദര്‍സ് രണ്ടും, 38 പോയിന്റ് നേടി കളരാന്തരി ദര്‍സ് മൂന്നാം സ്ഥാനവും നേടി.
സീനിയര്‍ വിഭാഗത്തില്‍ കോടങ്ങാട് ദര്‌സിലെ അബ്ദുല്ല മുജ്തബ, ജൂനിയര്‍ വിഭാഗത്തില്‍ മുഹമ്മദ് ബിശര്‍ കെ.പി എന്നിവര്‍ കലാ പ്രതിഭകളായി.
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു
കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ഖാദര്‍ ഫൈസി കുന്നുംപുറം, അസ്ഗറലി ഫൈസി പട്ടിക്കാട്, അബ്ദുല്‍ ബാരി ബാഖവി, മുഹമ്മദലി ഫൈസി കോട്ടോപ്പാടം, ഹുസൈന്‍ കുട്ടി മൗലവി, അലി ഫൈസി കാസര്‍ഗോഡ്, അബ്ദുറഹ്മാന്‍ ഫൈസി പാതിരമണ്ണ, മുഹമ്മദ് കുട്ടി ഫൈസി അലനല്ലൂര്‍ സംസാരിച്ചു.
No comments:
Post a Comment