Wednesday 28 December 2016

ജാമിഅഃ നൂരിയ്യഃ സമ്മേളനം

ജാമിഅഃ നൂരിയ്യഃ വാര്‍ഷിക സമ്മേളനം അന്തിമ രൂപമായി

പെരിന്തല്‍മണ്ണ : 2017 ജനുവരി നാല് മുതല്‍ എട്ട് കൂടിയ ദിവസങ്ങളില്‍ നടക്കുന്ന പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ 54-ാം വാര്‍ഷിക 52-ാം സനദ്ദാന സമ്മേളത്തിന് അന്തിമ രൂപമായി. 8ന് ബുധന്‍ കാലത്ത് 8 മണിക്ക് ജാമിഅഃ ജൂനിയര്‍ ഫെസ്റ്റിന്റെ ഫൈനല്‍ മല്‍സരങ്ങള്‍ ആരംഭിക്കും. വൈകിട്ട് നാല് മണിക്ക് സിയാറത്ത് നടക്കും. 4.30ന് നടക്കുന്ന അവാര്‍ഡിംഗ് സെഷന്‍ സയ്യിദ് മുഈനലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ് ഉദ്ഘാടനം ചെയ്യും.
5.30ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ക്ക് ഔദ്യോഗിക തുടക്കമാവും. 6.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം സയ്യിദ് ശരീഫ് ഹബീബ് ത്വാഹാ അല്‍ ഹദ്ദാദ് ഉദ്ഘാടനം ചെയ്യും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. എം.ഐ ശാനവാസ് എം.പി മുഖ്യാതിഥിയാവും. ബശീര്‍ ഫൈസി ദേശമംഗലം, ഹാജി കെ. മമ്മദ് ഫൈസി, പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, പ്രസംഗിക്കും.
5ന് വ്യാഴം 10 മണിക്ക് നടക്കുന്ന അലുംനി മീറ്റ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാദ്ധ്യക്ഷന്‍ എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഉമര്‍ ഫൈസി മുക്കം അധ്യക്ഷനാവും ഇസ്‌ലാമിക കര്‍മ്മശാസ്ത്രം സമീപനവും മുന്‍ഗണനാ ക്രമവും എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചക്ക് അബ്ദുല്‍ ലത്തീഫ് ഫൈസി പാതിരമണ്ണ നേതൃത്വം നല്‍കും.
ഉച്ചക്ക് രണ്ട് മണിക്ക് ഓസ്‌ഫോജ്‌ന സെന്‍ട്രല്‍ കൗണ്‍സില്‍ നടക്കും. വൈകിട്ട് നാല് മണിക്ക് നടക്കുന്ന പണ്ഡിത ദര്‍സില്‍ സി.കെ.എം സാദിഖ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ ആമുഖ പ്രസംഗം നടത്തും.
വൈകിട്ട് ഏഴ് മണിക്ക് മജ്‌ലിസുന്നൂറിന്റെ വാര്‍ഷിക സംഗമം നടക്കും. സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ആമുഖ പ്രസംഗം നിര്‍വ്വഹിക്കും. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ ഉദ്‌ബോധനം നടത്തും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മജ്‌ലിസുന്നൂറിന് നേതൃത്വം നല്‍കും ആത്മീയ നേതൃ നിരയിലെ പ്രമുഖര്‍ സംഗമത്തില്‍ സംബന്ധിക്കും.
6ന് വെള്ളി വൈകിട്ട് 4.30ന് നടക്കുന്ന രാഷ്ട്രാന്തരീയം സെഷന്‍ കേരള നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പിണങ്ങോട് അബൂബക്കര്‍, ശാഫി പറമ്പില്‍ എം.എല്‍.എ, സി.പി സൈതലവി, പി. സുരേന്ദ്രന്‍, സത്താര്‍ പന്തല്ലൂര്‍, മുഹമ്മദ് അനീസ്, സിദ്ദീഖ് ഫൈസി വാളക്കുളം, മുജീബ് ഫൈസി പൂലോട് പ്രസംഗിക്കും.
വൈകിട്ട് 6.30ന് നടക്കുന്ന സ്വഹാബ സെഷനില്‍ കോഴിക്കോട് വലിയ ഖാളി അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. കര്‍ണ്ണാടക മന്ത്രി യു.ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് മുഖ്യാതിഥിയാവും. സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, സി. ഹംസ സാഹിബ്, അബ്ദുല്‍ ഗഫൂര്‍ ഖാസിമി ക്ലാസ്സെടുക്കും.
7ന് കാലത്ത് 8.30ന് മുല്‍തഖദ്ദാരിസീന്‍ ആരംഭിക്കും. 10 മണിക്ക് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.കെ അബ്ദുറഹീം ഉദ്ഘാടനം ചെയ്യും. സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. മഞ്ഞളാം കുഴി അലി എം.എല്‍.എ അവാര്‍ഡ് വിതരണം നിര്‍വ്വഹിക്കും. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, റഫീഖ് സകരിയ്യ ഫൈസി ക്ലാസ്സെടുക്കും.
10.30ന് വേദി രണ്ടില്‍ നടക്കുന്ന മുദരിസ് സമ്മേളനം പി. കുഞ്ഞാണി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. അസ്ഗറലി ഫൈസി അധ്യക്ഷത വഹിക്കും. അബ്ദുല്‍ ഗഫൂര്‍ അന്‍വരി ക്ലാസ്സെടുക്കും. എ. മരക്കാര്‍ മുസ്‌ലിയാര്‍ സമാപന പ്രസംഗം നിര്‍വ്വഹിക്കും.
ഉച്ചക്ക് രണ് മണിക്ക് നടക്കുന്ന ദ്അ്‌വാ കോണ്‍ഫ്രന്‍സ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. ഡോ. സാലിം ഫൈസി കുളത്തൂര്‍, ഹംസ റഹ്മാനി കൊണ്ടിപറമ്പ് ക്ലാസ്സെടുക്കും.
2.30ന് വേദി രണ്ടില്‍ നാഷണല്‍ മിഷന്‍ കോണ്‍ഫ്രന്‍സ് നടക്കും. വൈകിട്ട് 4.30ന് നടക്കുന്ന പ്രവാസി സംഗമം പി.വി അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്യും. 4ന് നടക്കുന്ന അറബിക് ഡിബേറ്റ് ഡോ. ബഹാഉദ്ദീന്‍ ഫൈസി നദ്‌വി ഉദ്ഘാടനം ചെയ്യും.
വൈകിട്ട് 6.30ന് നടക്കുന്ന വെളിച്ചം സെഷന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. വഖ്ഫ്‌ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. ഡോ. എം.കെ മുനീര്‍, സിയാഉദ്ദീന്‍ ഫൈസി ഫൈസി മേല്‍മുറി, മുസ്ഥഫ ഫൈസി വടക്കുമുറി, റഹ്മതുല്ല ഖാസിമി മുത്തേടം പ്രസംഗിക്കും.
8ന് ഞായര്‍ കാലത്ത് 9 മണിക്ക് നടക്കുന്ന ടീന്‍സ്മീറ്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കെ. ജാഫര്‍ താനൂര്‍ മോട്ടിവേഷന്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കും. 9.30ന് എം.ഇ.എ എഞ്ചിനീയറിംഗ് കോളേജില്‍ നടക്കുന്ന ട്രൈനേഴ്‌സ് മീറ്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ വയനാട് ഉദ്ഘാടനം ചെയ്യും. ടി.പി ഇപ്പ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. എസ്.വി മുഹമ്മദലി അബ്ദുറഹ്മാന്‍ ഫൈസി അരിപ്ര എന്നിവര്‍ ശില്‍പശാല നയിക്കും.
11.30ന് നടക്കുന്ന ശരീഅത്ത് സമ്മേളനം സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ഇ.ടി മുഹമ്മദ് ബശീര്‍ എം.പി ഉദ്ഘാടനം ചെയ്യും. കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. വൈകിട്ട് മൂന്ന് മണിക്ക് ജനറല്‍ ബോഡി യോഗവും 4ന് സ്ഥാന വസ്ത്ര വിതരണവും നടക്കും.
വൈകിട്ട് 5 മണിക്ക് നടക്കുന്ന സമാപന സനദ്ദാന സമ്മേളനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. പത്മശ്രീ എം.എ യൂസുഫലി, ഡോ. സഈദ് അബ്ദുല്ല ഹാരിബ് ദുബൈ വിശിഷ്ടാതിഥികളായിരിക്കും. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ സനദ്ദാന പ്രസംഗം നിര്‍വ്വഹിക്കും.  പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഇ. അഹമ്മദ് സാഹിബ്, പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, എം.പി അബ്ദുസ്സമദ് സമദാനി സാഹിബ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, വി. മോയിമോന്‍ ഹാജി മുക്കം പ്രസംഗിക്കും.

1 comment: