Friday, 11 January 2013

ജാമിഅഃ ഗോള്‍ഡന്‍ ജൂബിലി; ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസിന് തുടക്കമായി

ജാമിഅഃ ഗോള്‍ഡന്‍ ജൂബിലി; ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസിന് തുടക്കമായി

സ്ഥാപനം രാജ്യത്തെ പിന്നാക്ക ജനവിഭാഗങ്ങളുടെ ഭാവി ലക്ഷ്യം വെച്ച് : ഹൈദരലി ശിഹാബ് തങ്ങള്‍ 
 ജാമിഅഃ നൂരിയ്യ ഗോള്‍ഡന്‍ ജൂബിലയുടെ ഭാഗമായി സ്ഥാപിതമായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
ഫൈസാബാദ്: പട്ടിക്കാട് ജാമിഅഃ നൂരിയ്യ ഗോള്‍ഡന്‍ ജൂബിലയുടെ ഭാഗമായി ആരംഭിക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് രാജ്യത്തെ പിന്നാക്ക ജന വിഭാഗങ്ങളുടെയും ന്യൂന പക്ഷത്തിന്റെയും ഉന്നമനം ലക്ഷ്യം വെച്ചാണന്ന് സെന്റര്‍ ചെയര്‍മാനും ജാമിഅ പ്രസിഡന്റുമായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.പ്രസ്തുത സെന്ററിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാല് പതിറ്റാണ്ടിലേറെകാലം കേരളീയ സമൂഹത്തിന് മാതൃകാ പരമായ നേതൃത്വം നല്‍കിയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരില്‍ ആരംഭിക്കുന്ന ഈ കേന്ദ്രം മതവിദ്യഭ്യാസ-സാമൂഹിക-സമ്പത്തിക രംഗങ്ങളിലെ പ്രശ്‌നങ്ങള്‍ക്ക് കാലോചിതമായ പരിഹാരം കാണാനും കൂടുതല്‍ പുരോഗമന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്താനും സാധിക്കുന്ന ഗവേഷണങ്ങള്‍ക്കും സാമൂഹിക പഠനങ്ങള്‍ക്കും പ്രധാന്യം നല്‍കുന്നതായിരിക്കും.
ഇസ്‌ലാമിക് ഡിസ്റ്റന്‍സ് സ്‌കൂള്‍, കൗണ്‍സിലിംഗ് & ഗൈഡന്‍സ് സെന്റര്‍, ട്രൈനേഴ്‌സ് ട്രൈനിംഗ്, എജുക്കേഷനല്‍ സ്‌കോളര്‍ഷിപ്പ് സ്‌കീം, മൈക്രോ ഫൈനാന്‍സിംഗ് ഇന്‍സ്റ്റിറ്റിയൂട്ട്, ഓര്‍ഫന്‍സ് മോട്ടിവേഷന്‍ പ്രോഗ്രാം, മഹല്ല് മാനേജ്‌മെന്റ് അക്കാദമി തുടങ്ങിയവയായിരിക്കും സെന്ററിന് കീഴില്‍ പ്രഥമമായി ആരംഭിക്കുക. ലോകോത്തര നിലവാരമുള്ള ഒരു സോഷ്യല്‍ സയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ടാക്കി സെന്ററിനെ ഉയര്‍ത്തുകയാണ് ലക്ഷ്യം. മുസ്‌ലിം സമുദായത്തിന്റെയും മറ്റു പിന്നോക്ക ജന വിഭാഗങ്ങളുടേയും നാനോത്മുഖ പുരോഗതി ലക്ഷ്യമാക്കിയായിരിക്കും സെന്റര്‍ പ്രവര്‍ത്തിക്കുക. കുറ്റ കൃത്യങ്ങളും മറ്റ് അനാശാസ്യ പ്രവര്‍ത്തനങ്ങളും വര്‍ദിച്ച് വരികയും കുടുംബ ശൈഥില്യങ്ങളും മറ്റു സാമൂഹിക പ്രശ്‌നങ്ങളും രൂക്ഷമാവുകയും ചെയ്യുന്ന സമകാലിക സാഹചര്യത്തില്‍ ധാര്‍മ്മിക പഠന സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങല്‍ക്ക് സെന്റര്‍ നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, 
ഡോ. കെ.ടി റബീഉല്ല (പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ജേതാവ്,) ഡോ. പി.എ ഇബ്രാഹിം ഹാജി ,ദാതോ ശാഹുല്‍ ഹമീദ് ബിന്‍ എം.ടി.പി അബ്ദുല്‍ ഖാദര്‍ ഹാജി മലേഷ്യ,സിറാജ് ഇബ്രാഹിം സുലൈമാന്‍ സേട്ട്, സയ്യിദ് ഹംസ ബാഫഖി തങ്ങള്‍, അഹമ്മദ് മൂപ്പന്‍ (ഹജ്ജ് കമ്മറ്റി മെമ്പര്‍), സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, ടി.എം ബാപ്പു മുസ്‌ലിയാരര്‍, മെട്രോ മുഹമ്മദ് ഹാജി, മെട്രോ #മുഹമ്മദ് ഹാജി, ഡോ. പുത്തൂര്‍ റഹ്മാന്‍, ഇബ്രാഹിം സുബ്ഹാന്‍ റിയാദ്,കെ.പി മുഹമ്മദ് ഹാജി ഗൂഡല്ലൂര്‍, വി.കെ സക്കീര്‍ സംസാരിച്ചു
മുഖ്യമന്ത്രി ഇന്ന് ഫൈസാബാദില്‍
ഫൈസാബാദ്: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് ഇന്ന് രാവിലെ 9 മണിക്ക് നടക്കുന്ന സ്‌നേഹ സദസ്സില്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുക്കും. ഹംദുല്ലാ സഈദി എം.പി മുഖ്യാതിതിയായിരിക്കും. അഡ്വക്കേറ്റ് എന്‍.ശംസുദ്ദീന്‍ എം.എല്‍.എ പി.സുരേന്ദ്രന്‍ ഡോ.അബ്രഹാം പി.മാത്യൂ സംബന്ധിക്കും. വൈകുന്നേരം നലുമണിക്ക് നടക്കുന്ന മാധ്യമ വിചാരം പരിപാടിയില്‍ തുര്‍ക്കീ മൗലാനാ വൈസ്ചാന്‍സ്‌ലര്‍ മലയാള മനോരമാ ഡയറക്ടര്‍ തോമസ് ജേക്കബ്, ഡോ. സബാസ്റ്റ്യന്‍ പോള്‍, ചന്ദ്രികാ ചീഫ് എഡിറ്റര്‍ ടി.പി.ചെറുപ്പ കേരളാ പബ്ലീക് റിലേഷന്‍ ഡയറക്ടര്‍ എ.ഫിറോസ്, ബി.ബി.സി അംഗം സൈനുല്‍ ആബിദ് ഹുദവി, സത്യധാരാ പ്രതിനിധി അന്‍വര്‍ സാദിഖ് ഫൈസി സംബന്ധിക്കും. ഏഴുമണിക്ക് നടക്കുന്ന പൈതൃക വേര് മന്ത്രി മഞ്ഞളാം കുഴി അലി ഉദ്ഘാടനം ചെയ്യും. എം.എച്ച് ഇല്ല്യാസ് (ജാമിഅഃ മില്ലിയ്യഃ ന്യൂഡല്‍ഹി) മൗലിദ് ചരിത്രവും അധ്യാത്മികതയും വിഷയം സി.ഹംസ, മൗലിദുകളില്‍ ആദര്‍ശ വ്യതിയാനമോ വിഷയം എപി. മുസ്തഫല്‍ ഫൈസിയും അവതരിപ്പിക്കും.

No comments:

Post a Comment