Showing posts with label jamia nooriyya arabiyya. Show all posts
Showing posts with label jamia nooriyya arabiyya. Show all posts

Tuesday, 23 September 2014

സജ്ദ


ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് പദ്ധതി സംസ്ഥാന തലത്തില്‍ നടപ്പാക്കണം : സജ്ദ

പെരിന്തല്‍മണ്ണ: മലപ്പുറം ജില്ലാ പഞ്ചായത്തും ജില്ലാ ഭരണ കൂടവും സംയുക്തമായി നടപ്പാക്കുന്ന ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് പരിപാടി എല്ലാ ജില്ലകളിലും നടപ്പാക്കണമെന്ന് ജാമിഅഃ ജൂനിയര്‍ കോളേജുകളിലെ വിദ്യാര്‍ത്ഥി കൂട്ടായ്മയായ സജ്ദയുടെ കേന്ദ്ര കമ്മിറ്റി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കാമ്പസുകളുടെ സുരക്ഷയും ശുചിത്വവും സമകാലിക സമൂഹത്തിന്റെ പ്രധാന അജണ്ടയായി മാറണമെന്ന് യോഗം അഭിപ്രായപ്പെട്ടു. 
പട്ടിക്കാട് ജാമിഅഃ നൂരിയ്യയില്‍ ചേര്‍ന്ന യോഗം പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി അദ്ധ്യക്ഷത വഹിച്ചു പുത്തനഴി മൊയ്തീന്‍ ഫൈസി ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. ഉസ്മാന്‍ ഫൈസി ഏറിയാട്, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, കാളാവ് സൈതലവി മുസ്‌ലിയാര്‍, അബ്ദുല്‍ ഹമീദ് ഫൈസി പാതിരമണ്ണ പ്രസംഗിച്ചു. സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ സ്വാഗതവും ജവാദ് മൂന്നിയൂര്‍ നന്ദിയും പറഞ്ഞു.
പട്ടിക്കാട് ജാമിഅഃ നൂരിയ്യയില്‍ ചേര്‍ന്ന യോഗം പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി അദ്ധ്യക്ഷത വഹിച്ചു പുത്തനഴി മൊയ്തീന്‍ ഫൈസി ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. ഉസ്മാന്‍ ഫൈസി ഏറിയാട്, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, കാളാവ് സൈതലവി മുസ്‌ലിയാര്‍, അബ്ദുല്‍ ഹമീദ് ഫൈസി പാതിരമണ്ണ പ്രസംഗിച്ചു. സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ സ്വാഗതവും ജവാദ് മൂന്നിയൂര്‍ നന്ദിയും പറഞ്ഞു.

Sunday, 5 January 2014

പാല്‍ക്കടലായി ഫൈസാബാദ്

ജാമിഅ നൂരിയ്യ സമ്മേളനത്തിന് പ്രൗഢ്വോജ്വല സമാപ്തി




ഫൈസാബാദ് (പട്ടിക്കാട്): പടരുന്ന ജീര്‍ണതകള്‍ വെടിഞ്ഞ് മതമൂല്യങ്ങളോടെ ആദര്‍ശപാതയില്‍ സഞ്ചരിക്കാന്‍  ആഹ്വാനം ചെയ്ത് ജാമിഅ നുരിയ്യ 51-മത് വാര്‍ഷിക 49-മത് സനദ് സമ്മേളനത്തിന് പ്രൗഢമായ സമാപനം. മതവൈജ്ഞാനികഗോപുരത്തിലെ വിളികേട്ട് ഫൈസാബാദിലേക്ക് അണമുറിയാത്ത ജനപ്രവാഹം.  വിശ്വാസി സാഗരത്തില്‍ പട്ടിക്കാട് വീര്‍പ്പു മുട്ടി. കണക്കു കൂട്ടലുകള്‍ തെറ്റിച്ച ശുഭ്രസാഗരം ജാമിഅയുടെ അനിവാര്യതയും ജനപിന്തുണയും അത്യുന്നതങ്ങളിലാണെന്ന് വരച്ചുകാട്ടി. ദക്ഷിണേന്ത്യയിലെ വൈജ്ഞാനിക വിപ്ലവത്തിന് വിജയമന്ത്രമോതിയ ജാമിഅ: നൂരിയ്യയുടെ സ്ഥാനം ഹൃദയങ്ങളിലാണെന്ന് സമാപന സമ്മേളനം ഉദ്‌ഘോഷിച്ചു. കേരളക്കരയിലെ ഇസ്‌ലാമിക പ്രബോധനവീഥിയില്‍ അരനൂറ്റാണ്ടിലേറെയായി പാല്‍നിലാവായി നിറഞ്ഞ ജാമിഅയുടെ ഗോള്‍ഡന്‍ ജൂബിലി പദ്ധതികള്‍ കൂടുതല്‍ ശോഭയുള്ളതാകുമെന്നും സമ്മേളനം പ്രഖ്യാപിച്ചു. തക്ബീര്‍ ധ്വനികള്‍ മുഴങ്ങിയ അന്തരീക്ഷത്തില്‍ 153 യുവപണ്ഡിതര്‍ ഫൈസി ബിരുദം വാങ്ങി പ്രബോധനവീഥിയിലിറങ്ങി. മതമൂല്യങ്ങളിലേക്ക് സമൂഹത്തെ മാടിവിളിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന ഉദ്‌ഘോഷവുമായി അവര്‍ ഫൈസി ബിരുദം ഏറ്റുവാങ്ങിയപ്പോള്‍ ജാമിഅയില്‍ നിന്ന് അഞ്ച് പതിറ്റാണ്ടിനിടെ ബിരുദം ഏറ്റുവാങ്ങിയവരുടെ എണ്ണം 5922 ആയി ഉയര്‍ന്നു.
കാലികവും  ചരിത്രവും സമ്വനയിച്ച് ഫൈസാബാദിലെ പൂക്കോയതങ്ങള്‍ നഗരിയില്‍ നടന്ന സമ്മേളനം ഇസ്‌ലാമിക വിഷയങ്ങളെ സൂക്ഷമമായി അപഗ്രഥിച്ചു. വര്‍ത്തമാന ജീര്‍ണതക്ക് കാരണം സമൂഹം മതങ്ങളില്‍ നിന്ന് അകന്നതാണെന്നും ഇസ്‌ലാമില്‍ തീവ്രവാദത്തിന് സ്ഥാനമില്ലെന്നും മിതഭാഷയാണ് ഇസ്‌ലാമിന്റേതെന്നും ആഗോള തലത്തില്‍ ഇസ്‌ലാമിനെതിരെയുള്ള ഗൂഢശ്രമങ്ങള്‍ക്കെതിരെ  ജാഗ്രത്തായിരിക്കാനും സമ്മേളനംആഹ്വാനം ചെയ്തു.  ഇരുപത് സെഷനുകളിലായി നൂറോളം പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സ്റ്റുഡന്‍സ് വര്‍ക്ക്‌ഷോപ്പ്, പ്രബോധനം, ആരോഗ്യ-പരിസ്ഥിതി സെമിനാര്‍, അലുംനി മീറ്റ്, പ്രവാസം, അറബിക് കോണ്‍ഫ്രന്‍സ്, നിയമ സമീക്ഷ, ആദര്‍ശം, അനുസ്മരണം, വഖഫ് സെമിനാര്‍ തുടങ്ങിയവ പ്രധാന സെഷനുകളായിരുന്നു.  മദീനയിലെ മസ്ജിദുന്നബവിയില്‍ സ്ഥാപിച്ച പാഠശാലയുടെ ജ്ഞാന വഴിയിലാണ് 1963 ല്‍ ജാമിഅഃ നൂരിയ്യഃ അറബിയ്യഃ സ്ഥാപിതമായത്.
സമാപന സമ്മേളനം പാണക്കാട്  സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡണ്ട് സി. കോയക്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം വഹിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സഊദി അമ്പാസഡര്‍ ഡോ. സഊദ് മുഹമ്മദ് അസ്സാതി മുഖ്യാതിഥിയായിരുന്നു. കേന്ദ്ര മന്ത്രി ഇ.അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. ബഹ്‌റൈന്‍ പാര്‍ലമെന്ററി മെമ്പര്‍ ശൈഖ് ഹസന്‍ ഈദ് ബുഖമ്മസ് കേരള മുസ്‌ലിം നേതാക്കള്‍ക്കുള്ള ഉപഹാരം സമര്‍പ്പിച്ചു. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സി കോയക്കുട്ടി മുസ്ല്യാര്‍, ചെറുശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍, പ്രൊഫ.കെ ആലിക്കുട്ടി മുസ്ല്യാര്‍, വ്യവസായമന്ത്രി പികെ കുഞ്ഞാലിക്കുട്ടി  എന്നിവര്‍ ഉപഹാരം ഏറ്റു വാങ്ങി. പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ സനദ്ദാന പ്രഭാഷണം നിര്‍വ്വഹിച്ചു.  അഹ്മദ് അബ്ദുല്‍ വാഹിദ് ജാസിം ഖറാത്ത,   തര്‍ക്കി പ്രതിനിധികളായ ബിലാല്‍ അക്കിക്കോസ് , ശഅ്ബാന്‍ കുക്ക് , ഒമാനില്‍ നിന്നുള്ള ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ്, അബ്ദു റസാഖ് റജബ് ആബിദീന്‍, അബ്ദുല്ലാ മുഹമ്മദ് ഖല്‍ഫാന്‍, സ്വാലിഹ് ബിന്‍ സഈദ് അലി, അബ്ദല്ല സഈദ് എംപി, തുടങ്ങിയവര്‍ അതിഥികളായിരുന്നു.സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, ബഷീറലി ശിഹാബ് തങ്ങള്‍, റഷീദലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍, വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി,  സയ്യിദ് നാസര്‍ ഹയ്യ് തങ്ങള്‍. സയ്യിദ് ജമലുല്ലൈലി തങ്ങള്‍. എ.പി മുഹമ്മദ് മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഹാജി കെ മമ്മദ് ഫൈസി. പി. അബ്ദുല്‍ ഹമീദ് അഡ്വ എം ഉമര്‍ എംഎല്‍എ. അഡ്വ എന്‍ ശംസുദ്ദീന്‍ എംഎല്‍എ, സംസാരിച്ചു.
നഗരി നിറഞ്ഞ മഗ്‌രിബ് നമസ്‌കാരം ചരിത്രമായി.

 പട്ടിക്കാട്: നഗരി നിറഞ്ഞ മഗ്‌രിബ് നമസ്‌കാരം ചരിത്രമായി. മഗ്‌രിബ് നമസ്‌കാരത്തിന്  മുമ്പേ വിവിധ ദിക്കുകളില്‍ നിന്ന് എത്തിയവരെ കൊണ്ട് പൂക്കോയ തങ്ങള്‍ നഗരി നിറഞ്ഞിരുന്നു. നഗരിയില്‍ നിന്ന് മനോഹരമായി ബാങ്ക് വിളിച്ചതിന് പിന്നാലെ നടന്ന നമസ്‌കാരത്തില്‍ പങ്കെടുത്തവരെ കൊണ്ട്  ഗ്രൗണ്ട് നിറഞ്ഞൊഴികി. ജാമിഅ നൂരിയ സനദ് ദാന സമ്മേളനത്തിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നേരത്തെയെത്തുകയെന്നതും ഫൈസാബാദിലെ കാഴ്ച്ചയാണ്.


ഏത് വെല്ലുവിളികളെയും ഇസ്‌ലാം അതിജീവിക്കും.ഇ.അഹമ്മദ്
പട്ടിക്കാട്: നല്ലശ്രദ്ദയും, ചിന്തയും വേണ്ട കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും, പുതിയ തലമുറക്ക് മുമ്പില്‍ വലിയവെല്ലുവിളികളാണുള്ളതെന്നും കേന്ദ്രമന്ത്രി ഇ.അഹമ്മദ് പറഞ്ഞു. വികാരമല്ല വിവേകമാണ് നമ്മെ നയിക്കേണ്ടത്. ഇത് വഴി മാത്രമെ സമൂഹത്തിന്  ഐക്യവും ഭദ്രതയും കൈവരിക്കാനാവൂ. ലോകത്ത് ഇസ്‌ലാം പ്രതിസന്ധികളെ അതിജീവിക്കും. ഇന്ത്യയില്‍ ഒരിക്കലും മുസ്‌ലിംകളെ അവഗണിക്കാനാവില്ല. പതിനഞ്ച് കോടി മുസ്‌ലിംകള്‍ രാജ്യത്ത് നിസ്സാരരല്ല. ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനം വളരെ ശക്തമാണ്. ഇവരെ അടിച്ചമര്‍ത്താനാവില്ലന്നും അദ്ദേഹം പറഞ്ഞു.   

ഉത്തമസമുദായത്തെ രൂപീകരിക്കുന്നത് വഴി ഉത്തമസമൂഹം വളരും .കുഞ്ഞാലിക്കുട്ടി

പട്ടിക്കാട്: ആനുകാലിക വിഷയങ്ങള്‍ പഠിച്ച് വളര്‍ന്ന് വരുന്ന ജനതക്ക് ഉപദേശനിര്‍ദ്ദേശങ്ങള്‍ നല്‍കി മാനവ സമൂഹത്തെ ഗുണപരമായി മുന്നോട്ട് നയിക്കുന്നത് പണ്ഡിത സമൂഹമാണന്ന് വ്യവസായ വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജാമിഅ നൂരിയ്യ അറബിയ്യയുടെ അമ്പത്തിഒന്നാം വാര്‍ഷികസമ്മേളനത്തിന്റെ  സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതര സംസ്‌കാരത്തെ നിലനിര്‍ത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഏത് പ്രതികൂല സാഹചര്യമുണ്ടായാലും ഇത്തരം മതപഠന സ്ഥാപനങ്ങള്‍ നിലനില്‍ക്കണം.ഉത്തമസമുദായത്തെ രൂപീകരിക്കുന്നത് വഴി ഉത്തമസമൂഹത്തെ ശൃഷ്ടിക്കാനാവും. ഉത്തമസമൂഹത്തെ രൂപീകരിക്കുന്നതിനുള്ള ലീഡര്‍ഷിപ്പാണ് ജാമിഅക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. 

മതേതരത്വത്തിന്റെ സംരക്ഷണം സമൂഹത്തിന്റെ കരങ്ങളിലൂടെ : അനില്‍ കുമാര്‍

ഫൈസാബാദ്: മതേതരത്വത്തിന്റെ സംരക്ഷണം സമൂഹത്തിന്റെ കരങ്ങളിലൂടെയാണെന്ന് കേരള ടൂറിസം സാംസ്‌കാരിക വകുപ്പു മന്ത്രി എ.പി അനില്‍ കുമാര്‍ പറഞ്ഞു. മതേതരത്വവും ജനാധിപത്യവും നേരിടുന്ന വെല്ലുവിളികള്‍ അതിജീവിക്കാന്‍ പണ്ഡിത തലമുറ പ്രാപ്തരാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദര്‍ശ-അനുസ്മരണ സമ്മേളനത്തില്‍ എം. ഐ ഷാനവാസ് എം.പി മുഖ്യാതിഥിയായി. സലീം ഫൈസി ഇര്‍ഫാനി, അബ്ദുല്‍ ഗഫൂര്‍ അന്‍വരി, മുസ്തഫാ അഷ്‌റഫി കക്കുപടി, എം.ടി അബൂബക്കര്‍ ദാരിമി, ഇസ്മാഈല്‍ സഖാഫി തോട്ടുമുക്കം പ്രസംഗിച്ചു. 

മുസ്‌ലിങ്ങളുടെ ദാരിദ്രമകറ്റാന്‍ വഖ്ഫ് സ്വത്തുക്കള്‍ ഉപയോഗിക്കണം : മന്ത്രി അലി 

ഫൈസാബാദ്: മുസ്‌ലിം സമുദായത്തിലെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് വഖഫ് സ്വത്തിന്റെ കാര്യക്ഷമമായ ഉപാേയഗത്തിലൂടെ സാധിക്കുമെന്ന്   അദ്ദേഹം പറഞ്ഞു. രാജ്യത്ത് നാലു ലക്ഷം ഏക്കര്‍ വഖ്ഫ് ഭൂമി രജിസ്റ്റര്‍ ചെപ്പെട്ടിരുന്നു. ഇന്നത് രണ്ടു ലക്ഷം ഏക്കര്‍ ആയി ചുരുങ്ങിയിരിക്കുന്നു. വന്‍ നഗരങ്ങളിലെ നക്ഷത്ര ഹോട്ടലുകളും തിയേറ്ററുകളും വഖ്ഫ് സ്വത്ത് കൈയ്യേറ്റം ചെയ്തിരിക്കുന്നുവെന്ന് ഈയിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. വഖ്ഫ് സ്വത്തിന്റെ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നതിന് വഖ്ഫ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ദ്രുതഗതിയില്‍ നടപടികള്‍ സ്വീകരിച്ചാല്‍ അതു രാജ്യത്തെ മുസ്‌ലിം സമുദായത്തിന്റെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് സഹായകമാകും, അദ്ദേഹം പറഞ്ഞു.

വഖ്ഫ് സ്വത്തുക്കള്‍ തിരിച്ച് പിടിക്കണം : ഇ.ടി മുഹമ്മദ് ബഷീര്‍

ഫൈസാബാദ്: അന്യാധീനപ്പെട്ടു പോകുന്ന വഖ്ഫ് സ്വത്തുകള്‍ തിരിച്ചു പിടിക്കുകയും അതിന്റെ ഫലപ്രദമായ ഉപയോഗങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. വഖ്ഫ് സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വഖ്ഫ് ഉടമാവകാശവും ഗുണഭോക്താക്കളും എന്ന വിഷയത്തില്‍ സി.കെ മൊയ്തീന്‍ ഫൈസി കോണോംപാറ സംസാരിച്ചു. അബ്ദു റഹ്മാന്‍ ഫൈസി അരിപ്ര, ബഷീര്‍ പനങ്ങാങ്ങര, സത്താര്‍ പന്തല്ലൂര്‍, പരീദ് ഹാജി പ്രസംഗിച്ചു.    

Friday, 3 January 2014

പ്രകാശം വിതറി ജാമിഅഃ

ആരോഗ്യ പരിസ്ഥിതി സംരക്ഷണത്തിന് ഇസ്‌ലാം മാതൃക: ഡോ. എം. കെ മുനീര്‍

പെരിന്തല്‍മണ്ണ : പട്ടിക്കാട് ആരോഗ്യ പരിസ്ഥിതി സംരക്ഷണങ്ങള്‍ക്ക് ഇസ്‌ലാം മാതൃകയാണെന്ന് സാമൂഹ്യ നീത പഞ്ചായത്ത് വകുപ്പു മന്ത്രി ഡോ. എം. കെ മുനീര്‍. പട്ടിക്കാട് ജാമിഅ നൂരിയ്യ 51ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന ആരോഗ്യ പരിസ്ഥിതി സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസികളോട് ഇസ്‌ലാം അനുഷ്ഠിക്കാനാവശ്യപ്പെടുന്ന മുഴുവന്‍ ആരോഗ്യ പരിസ്ഥിതി സംരക്ഷണങ്ങള്‍ക്ക് ഉതകുന്നതാണെന്നും അമിത ഭോജനത്തെയും വിഭവ ചൂഷണത്തെയും നിശിദ്ധമാക്കുന്ന പ്രവാചക പാഠങ്ങളിലേക്കാണ് ആധുനിക ശാസ്ത്രവും വിരല്‍ചൂണ്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ആധ്യക്ഷ്യം വഹിച്ചു. ആരോഗ്യം പ്രവാചകീയ പാഠം, ജീവിതശൈലീ രോഗങ്ങള്‍, പരിസ്ഥിതി സംരക്ഷണം: നമുക്ക് ബാധ്യതയുണ്ട് എന്നീ വിഷയങ്ങളില്‍ ഡോ.ഇ. എന്‍ അബ്ദു ലത്തീഫ്, ഡോ.ഷാജി അബ്ദുല്‍ ഗഫൂര്‍, അബ്ദുസ്സലാം ഫൈസി എന്നിവര്‍ പ്രസംഗിച്ചു. പിണങ്ങോട് അബൂബക്കര്‍ സമാപന പ്രസംഗം നടത്തി. കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ , മുഹമ്മദ് കുട്ടി, ഉസ്മാന്‍ കല്ലാട്ടയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 



ഇസ്‌ലാമിക് ഡിസ്റ്റന്‍സ് സ്‌കൂള്‍; ഫാറൂഖ് അബ്ദുല്ല ഉദ്ഘാടനം ചെയ്യും

പട്ടിക്കാട്: സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസിനു കീഴില്‍ ആരംഭിക്കുന്ന ഇസ്‌ലാമിക് ഡിസ്റ്റന്‍സ് സ്‌കൂളിന്റെ ഉദ്ഘാടനം ഇന്ന് ശനി വൈകീട്ട് ഏഴു മണിക്ക് കേന്ദ്ര  ഊര്‍ജ വകുപ്പു മന്ത്രി ഡോ. ഫാറൂഖ് അബ്ദുല്ല നിര്‍വഹിക്കും. ജാമിഅ നൂരിയ്യ 51ാം വാര്‍ഷികത്തോടനുബന്ധിച്ച് നടപ്പാക്കുന്ന ഏറ്റവും പ്രധാനപ്പട്ട പദ്ധതികളിലൊന്നാണിത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതിനകം പത്തു പഠന കേന്ദ്രങ്ങള്‍ക്ക് ഇസ്‌ലാമിക് ഡിസ്റ്റന്‍സ് സ്‌കൂള്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.
മുസ്‌ലിം ബഹു ജനങ്ങളില്‍ വ്യവസ്ഥാപിത മത വിദ്യാഭ്യാസം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇസ്‌ലാമിക് ഡിസ്റ്റന്‍സ് സ്‌കൂള്‍ രൂപപ്പെടുത്തിയ സെര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളാണ് പഠന കേന്ദ്രങ്ങളില്‍ തുടങ്ങുക. വിശ്വാസം, അനുഷ്ഠാനം, ചരിത്രം, ശാസ്ത്രം, ആനുകാലികം തുടങ്ങിയ വഷയങ്ങളെ ഉള്‍പ്പെടുത്തി, ഖുര്‍ആന്റെ എല്ലാ അധ്യായങ്ങളെയും ലഘുവായി പരിചയയപ്പെടുത്തുന്ന തരത്തിലാണ് സിലബസ് തയ്യാറാക്കിയിട്ടുള്ളത്. ആദ്യഘട്ടത്തില്‍ ഡിഗ്രി വിദ്യാര്‍ഥികള്‍ക്കുള്ള കോഴ്‌സാണ് ആരംഭിക്കുന്നത്. നാലു സെമസ്റ്റുകളിലായി രണ്ടു വര്‍ഷം നീണ്ടു നല്‍ക്കുന്ന കോഴ്‌സാണ് ആംരംഭിക്കുന്നത്. 
ചടങ്ങില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. ബഹ്‌റൈന്‍ പാര്‍ലമെന്റ് മെമ്പര്‍മാരായ ശൈഖ് ഹസന്‍ ഈദ് അല്‍ ബുഖമ്മസ്, അഹ്മദ് അബ്ദുല്‍ വാഹിദ് ജാസിം ഖറാത്ത എന്നിവര്‍ ഡിസ്റ്റന്‍സ് സ്‌കൂളിന്റെ ബ്രോഷറും ഗൈഡ് ലൈനും പ്രകാശനും ചെയ്യും. സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല ടി. എം. ബാപ്പു മുസ്‌ലിയാര്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ശഅ്ബാന്‍ കുക്ക്, ബിലാല്‍ അക്കിക്കോസ് (തുര്‍ക്കി), കെ. മമ്മദ് ഫൈസി  പ്രസംഗിക്കും. 


പ്രബോധനം സെഷന് 
പ്രബോധനം സെഷന്  പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
 മുസ്‌ലിം നവോഥാനത്തില്‍ ജാമിഅ നാഴികക്കല്ലായി: ഇബ്‌റാഹീം കുഞ്ഞ്

പെരിന്തല്‍മണ്ണ: മുസ്‌ലിം നവോഥാനത്തിന് ജാമിഅയുടെ സംസ്ഥാപനം നാഴികക്കല്ലായി മാറിയെന്ന് മന്ത്രി വി. കെ ഇബ്‌റാഹീം കുഞ്ഞ് അഭിപ്രായപ്പെട്ടു. ജാമിഅ 51ാം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന പ്രബോധനം സെഷനില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസ്തുത സെഷന്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.  സമൂഹത്തിലെ അധാര്‍മികതകള്‍ തുടച്ചു നീക്കികൊണ്ടുള്ള സാമൂഹിക സംസ്‌കരണം പണ്ഡിത കടമയാണെന്ന് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ഓര്‍മിപ്പിച്ചു. കെ. പി. സി തങ്ങള്‍ വല്ലപ്പുഴ ആധ്യക്ഷ്യം വഹിച്ചു. സാന്ത്വനം, സേവനം, സമീപനം എന്നീ വിഷയങ്ങളില്‍ യഥാക്രമം മുത്വീഉല്‍ ഹഖ് ഫൈസി കോണോംപാറ, ഇബ്‌റാഹീം ഫൈസി പേരാല്‍, റഫീഖ് സകരിയ്യാ ഫൈസി കൂടത്തായ് എന്നിവര്‍ ക്ലാസെടുത്തു. സി. ഹംസ സാഹിബ്  സമാപന പ്രസംഗം നടത്തി.

Monday, 30 December 2013

സമ്മേളനത്തിന് ഒരുക്കം പൂര്‍ത്തിയായി

ജാമിഅഃ നൂരിയ്യഃ അറബിയ്യഃ 

51-ാം വാര്‍ഷിക 49-ാം സനദ്ദാന സമ്മേളനത്തിന് ഒരുക്കം പൂര്‍ത്തിയായി

പത്ര സമ്മേളനത്തില് ജനറല് സെക്രട്ടറി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്  സംസാരിക്കുന്നു.


ദക്ഷിണേന്ത്യയിലെ അത്യുന്നത ഇസ്‌ലാമിക കലാലയവും കേരളത്തിലെ ഇസ്‌ലാമിക പ്രബോധന പ്രചാരണ പ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രവുമായ പട്ടിക്കാട് ജാമിഅഃ നൂരിയ്യ: അറബിയ്യഃയുടെ 51-ാം വാര്‍ഷിക 49-ാം സനദ്ദാന സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തിരുനബി (സ്വ) മദീനയിലെ മസ്ജിദുന്നബവിയില്‍ സ്ഥാപിച്ച പാഠശാലയുടെ ജ്ഞാന വഴിയിലാണ് 1963 ല്‍ ജാമിഅഃ നൂരിയ്യഃ അറബിയ്യഃ സ്ഥാപിതമായത്. കേരളത്തിലെ അത്യുന്നത മുസ്‌ലിം നേതൃത്വം പടുത്തുയര്‍ത്തുകയും വളര്‍ത്തി കൊണ്ട് വരികയും ചെയ്ത ജാമിഅഃ നൂരിയ്യയുടെ ചരിത്രം കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കൂടി ചരിത്രമാണ്. കേരളത്തിലെ മുസ്‌ലിം നവജാഗരണത്തിന്റെ എല്ലാ മേഖലകളിലും ജാമിഅഃ നൂരിയ്യഃയുടേയും അതിന്റെ സന്തതികളുടേയും സജീവ സാനിധ്യമുണ്ടായിട്ടുണ്ട്. പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ അടക്കം മുസ്‌ലിം കേരളത്തിന്റെ മത-സാമൂഹിക നേതൃത്വത്തിലുള്ള ഒട്ടേറെ സമുന്നത വ്യക്തിത്വങ്ങള്‍ ജാമിഅയുടെ സന്തതികളായുണ്ട്. 5923 പണ്ഡിതന്‍മാരാണ് ഇതിനകം ജാമിഅഃ നൂരിയ്യയില്‍ നിന്ന് ബിരുദം നേടിയിട്ടുള്ളത്.  രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കുന്നതിലും പുരോഗമന പ്രവര്‍ത്തനങ്ങളിലും ജാമിഅയും ഫൈസിമാരും വഹിച്ച പങ്ക് വളരെ വലുതാണ്.
ജാമിഅഃ നൂരിയ്യഃ ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് പ്രഖ്യാപിച്ച പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് . ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ സ്ഥാപിതമായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസിന്റെ പ്രഥമ പദ്ധതിയായ മഹല്ല് ശാക്തീകരണ പരിപാടിയുടെ ഉദ്ഘാടനം 2013 നവംബര്‍ 20ന് തിരുവനന്തപുത്ത് വെച് ബഹു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിച്ചു. ബഹുജനങ്ങളിലേക്ക് വ്യവസ്ഥാപിതമായ ഇസ്‌ലാമിക പഠനം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ഇസ്‌ലാമിക് ഡിസ്റ്റന്‍സ് സ്‌കൂളിംഗിന്റെ ഉദ്ഘാടനം 2014 ജനുവരി 4 ശനി വൈകിട്ട് ഏഴ് മണിക്ക് കേന്ദ്ര ഊര്‍ജ്ജ വകുപ്പ് മന്ത്രി ഡോ. ഫാറൂഖ് അബ്ദുല്ല നിര്‍വ്വഹിക്കും.
ജനുവരി 1, 2, 3, 4, 5 തിയ്യതികളില്‍ നടക്കുന്ന സമ്മേളനത്തില്‍ ഇരുപത് സെഷനുകളിലായി നൂറോളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സ്റ്റുഡന്‍സ് വര്‍ക്ക്‌ഷോപ്പ്, പ്രബോധനം, ആരോഗ്യ-പരിസ്ഥിതി സെമിനാര്‍, അലുംനി മീറ്റ്, പ്രവാസം, അറബിക് കോണ്‍ഫ്രന്‍സ്, നിയമ സമീക്ഷ, ആദര്‍ശം, അനുസ്മരണം, വഖഫ് സെമിനാര്‍ തുടങ്ങിയവയാണ് പ്രധാന സെഷനുകള്‍.
ജനുവരി ഒന്നിന് കാലത്ത് 10 മണിക്ക് ജാമിഅഃ ജൂനിയര്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ശില്‍പശാലയോടെയാണ് സമ്മേളനത്തിന് തുടക്കം കുറിക്കുക. വൈകീട്ട് 4.30ന് നടക്കുന്ന സര്‍ഘഘോഷം മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍ ഉദ്ഘാടനം ചെയ്യും. അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, അഡ്വ. എം. ഉമര്‍ എം.എല്‍.എ, അഡ്വ. എന്‍. ശംസുദ്ദീന്‍ എം.എല്‍.എ പ്രസംഗിക്കും. വൈകിട്ട് 6.30ന് നടക്കുന്ന ഹുബ്ബുറസൂല്‍ പരിപാടി പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്ഥഫ ഫൈസി വടക്കുമുറി മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ടീമുകള്‍ ഖവ്വാലി അവതരിപ്പിക്കും.
ജനുവരി 2ന് വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് മുദരിസ് സമ്മേളനം നടക്കും. 4.30ന് നടക്കുന്ന സെഷന്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. എം.അബ്ദുസ്സലാം അവാര്‍ഡ് ദാനം നിര്‍വ്വഹിക്കും. അലിഗഡ് മലപ്പുറം സെന്റര്‍ ഡയറക്ടര്‍ ഡോ. സകരിയ്യ കെ.എ മുഖ്യാതിഥിയായിരിക്കും. വൈകിട്ട് ഏഴ് മണിക്ക് നടക്കുന്ന മജ്‌ലിസുന്നൂറിന് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും.
ജനുവരി 3ന് വെള്ളി കാലത്ത് 9.30ന് എം.ഇ.എ എഞ്ചിനീയറിംഗ് കോളേജില്‍ വെച്ച് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി ഇ.ടി മുഹമ്മദ് ബശീര്‍ എം.പി ഉദ്ഘാടനം ചെയ്യും. ഡോ. എം.എം ബഷീര്‍ മുഖ്യാതിഥിയായിരിക്കും.
വൈകിട്ട് മൂന്നര മണിക്ക് സിയാറത്ത് നടക്കും. 3.45ന് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളന പരിപാടിക്ക് ഔദ്യോഗിക തുടക്കമാകും. 4 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ കര്‍ണാടക ആരോഗ്യ വകുപ്പ് മന്ത്രി യു.ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. എം.പി അബ്ദുസ്സമദ് സമാദാനി മുഖ്യപ്രഭാഷണം നടത്തും. എം.ഐ ശാനവാസ് എം.പി മുഖ്യാതിഥിയായിരിക്കും. ഹാജി കെ മമ്മദ് ഫൈസി സ്വാഗതമാശംസിക്കും. 6.30 ന് നടക്കുന്ന പ്രബോധനം സെഷന്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
4ന് ശനി 9.30ന് നടക്കുന്ന ആരോഗ്യ-പരിസ്ഥിതി സമ്മേളനം മന്ത്രി ഡോ. എം.കെ മുനീറും ഉച്ചക്ക് 2.30ന് നടക്കുന്ന പ്രവാസം സെഷന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുറബും ഉദ്ഘാടനം ചെയ്യും. കാലത്ത് 11 മണിക്ക് വേദി രണ്ടില്‍ നടക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ജാമിഅഃ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. 2 മണിക്ക് നടക്കുന്ന അറബിക് കോണ്‍ഫറന്‍സ് പ്രൊ. ജാഹിര്‍ ഹുസൈന്‍(മദ്രാസ്) ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് നടക്കുന്ന നിയമ സമീക്ഷ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് ഉദ്ഘാടനം ചെയ്യും. 7 മണിക്ക് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസിന് കീഴില്‍ ആരംഭിക്കുന്ന ഇസ്‌ലാമിക് ഡിസ്റ്റന്‍സ് സ്‌കൂള്‍ കേന്ദ്ര ഊര്‍ജ്ജ വകുപ്പ് മന്ത്രി ഡോ. ഫാറൂഖ് അബ്ദുല്ല ഉദ്ഘാടനം ചെയ്യും. 
5ന് ഞായര്‍ രാവിലെ ഒമ്പതിന് നടക്കുന്ന ആദര്‍ശ-അനുസ്മരണ സമ്മേളനം ടൂറിസം വകുപ്പ് മന്ത്രി എ.പി അനില്‍കുമാറും 11.30 വഖഫ് കോണ്‍ഫ്രന്‍സ് നഗര വികസന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലിയും ഉദ്ഘാനം ചെയ്യും. കാലത്ത് 11 ന് വേദി രണ്ടില്‍ നടക്കുന്ന കന്നട സംഗമം അബ്ദുല്ല ഫൈസി എടപ്പലം ഉദ്ഘാടനം ചെയ്യും
വൈകുന്നേരം നടക്കുന്ന സമാപന-സനദ്ദാന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സി. കോയക്കുട്ടി മുസ്‌ലിയാരുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. പാണക്കട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷ വഹിക്കും. ഡോ. സഊദ് മുഹമ്മദ് അസ്സാതി (സഊദി അറേബ്യ) മുഖ്യാതിഥിയായിരക്കും. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ സനദ്ദാന പ്രസംഗം നിര്‍വ്വഹിക്കും. കേന്ദ്ര വിദേശകാര്യ സഹ മന്ത്രി ഇ. അഹമ്മദ് സാഹിബ് മുഖ്യപ്രഭാഷണം നടത്തും. വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, എ.പി മുഹമ്മദ് മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് സംസാരിക്കും.

Thursday, 19 December 2013

message day

ജാമിഅ: മെസേജ് ഡേ ഇന്ന്
പട്ടിക്കാട്: ജാമിഅ: നൂരിയ്യ: 51-ാം വാര്‍ഷിക 49-ാം സനദ്ദാന സമ്മേളന പ്രചരണ ഭാഗമായി ഇന്ന് സംസ്ഥാനത്ത് 'മെസേജ് ഡേ' ആയി ആചരിക്കും. വീടുകള്‍, കവലകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് 'മെസേജ്' വിതരണംചെയ്യും. മെസേജ് ഡേ വിജയിപ്പിക്കാന്‍ ജാമിഅ: പ്രിന്‍സിപ്പള്‍ പ്രൊഫ.കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ആഹ്വാനംചെയ്തു.

Monday, 16 December 2013

ജാമിഅഃ നൂരിയ്യഃ വാര്‍ഷിക സമ്മേളനം അന്തിമ രൂപമായി

ജാമിഅഃ നൂരിയ്യഃ വാര്‍ഷിക സമ്മേളനം അന്തിമ രൂപമായി


പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ 51-ാം വാര്‍ഷിക 49-ാം സനദ്ദാന സമ്മേളനത്തിന് അന്തിമ രൂപമായി. 2014 ജനുവരി 1, 2, 3, 4, 5 തിയ്യതികളില്‍ നടക്കുന്ന സമ്മേളനത്തില്‍ ഇരുപത് സെഷനുകളിലായി നൂറോളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സ്റ്റുഡന്‍സ് വര്‍ക്ക്‌ഷോപ്പ്, പ്രബോധനം, ആരോഗ്യ-പരിസ്ഥിതി സെമിനാര്‍, അലുംനി മീറ്റ്, പ്രവാസം, അറബിക് കോണ്‍ഫ്രന്‍സ്, നിയമ സമീക്ഷ, ആദര്‍ശം, അനുസ്മരണം, വഖഫ് സെമിനാര്‍ തുടങ്ങിയവയാണ് പ്രധാന സെഷനുകള്‍.
ജനുവരി ഒന്നിന് കാലത്ത് 10 മണിക്ക് ജാമിഅഃ ജൂനിയര്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ശില്‍പശാലയോടെയാണ് സമ്മേളനത്തിന് തുടക്കം കുറിക്കുക. വൈകിട്ട് 4.30ന് നടക്കുന്ന സര്‍ഘഘോഷം  മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍ ഉദ്ഘാടനം ചെയ്യും. അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, അഡ്വ. എം. ഉമര്‍ എം.എല്‍.എ, അഡ്വ. എന്‍. ശംസുദ്ദീന്‍ എം.എല്‍.എ പ്രസംഗിക്കും. വൈകിട്ട് 6.30ന് നടക്കുന്ന ഹുബ്ബുറസൂല്‍ പരിപാടി പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്ഥഫ ഫൈസി വടക്കുമുറി മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ടീമുകള്‍ ഖവ്വാലി അവതരിപ്പിക്കും.
ജനുവരി 2ന് വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് മുദരിസ് സമ്മേളനം നടക്കും. 4.30ന് നടക്കുന്ന സെഷന്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. എം.അബ്ദുസ്സലാം അവാര്‍ഡ് ദാനം നിര്‍വ്വഹിക്കും. അലിഗഡ് മലപ്പുറം സെന്റര്‍ ഡയറക്ടര്‍ ഡോ. സകരിയ്യ കെ.എ മുഖ്യാതിഥിയായിരിക്കും. വൈകിട്ട് ഏഴ് മണിക്ക് നടക്കുന്ന മജ്‌ലിസുന്നൂറിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും.
ജനുവരി 3ന് വെള്ളി കാലത്ത് 9.30ന് എം.ഇ.എ എഞ്ചിനീയറിംഗ് കോളേജില്‍ വെച്ച് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി ഇ.ടി മുഹമ്മദ് ബശീര്‍ എം.പി ഉദ്ഘാടനം ചെയ്യും. ഡോ. എം.എം ബഷീര്‍ മുഖ്യാതിഥിയായിരിക്കും.
വൈകിട്ട് മൂന്നര മണിക്ക് സിയാറത്ത് നടക്കും. 3.45ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തും 4 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ കര്‍ണാടക ആരോഗ്യ വകുപ്പ് മന്ത്രി യു.ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. എം.ഐ ശാനവാസ് എം.പി മുഖ്യാതിഥിയായിരിക്കും. 6.30 ന് നടക്കുന്ന പ്രബോധനം സെഷന്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
4ന് ശനി 9.30ന് നടക്കുന്ന ആരോഗ്യ-പരിസ്ഥിതി സമ്മേളനം മന്ത്രി ഡോ. എം.കെ മുനീറും ഉച്ചക്ക് 2.30ന് നടക്കുന്ന പ്രവാസം സെഷന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുറബും ഉദ്ഘാടനം ചെയ്യും. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ജാമിഅഃ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6.30ന് നടക്കുന്ന നിയമ സമീക്ഷ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് ഉദ്ഘാടനം ചെയ്യും. 
5ന് ഞായര്‍ രാവിലെ ഒമ്പതിന് നടക്കുന്ന ആദര്‍ശ-അനുസ്മരണ സമ്മേളനം ടൂറിസം വകുപ്പ് മന്ത്രി എ.പി അനില്‍കുമാറും 11.30 വഖഫ് കോണ്‍ഫ്രന്‍സ് നഗര വികസന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലിയും ഉദ്ഘാനം ചെയ്യും. 
വൈകുന്നേരം നടക്കുന്ന സമാപന-സനദ്ദാന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സി. കോയക്കുട്ടി മുസ്‌ലിയാരുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. പാണക്കട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷ വഹിക്കും. ഡോ. സഊദ് മുഹമ്മദ് അസ്സാതി (സഊദി അറേബ്യ) മുഖ്യാതിഥിയായിരക്കും. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ സനദ്ദാന പ്രസംഗം നിര്‍വ്വഹിക്കും. കേന്ദ്ര വിദേശകാര്യ സഹ മന്ത്രി ഇ. അഹമ്മദ് സാഹിബ് മുഖ്യപ്രഭാഷണം നടത്തും. വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, എ.പി മുഹമ്മദ് മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് സംസാരിക്കും.

Saturday, 23 November 2013

shihab thangal award news

മികച്ച മഹല്ല് ജമാഅത്തിന് ശിഹാബ് തങ്ങള്‍ അവാര്‍ഡ് 

പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് നടപ്പാക്കുന്ന മഹല്ല് ശാക്തീകരണ പദ്ധതിയുടെ ഭാഗമായി മികച്ച മഹല്ല് ജമാഅത്തിന് അവാര്‍ഡ് ഏര്‍പ്പെടുത്താന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജാമിഅഃ നൂരിയ്യഃ പ്രവര്‍ത്തക സമിതി തീരുമാനിച്ചു.
മഹല്ല് ശാക്തീകരണ പദ്ധതിയുടെ ഭാഗമായ മഹല്ല് ജമാഅത്തുകളില്‍ നിന്ന് മികവ് പുലര്‍ത്തുന്നവര്‍ക്കാണ് അവാര്‍ഡ് നല്‍കുക.
മഹല്ല് ശാക്തീകരണ പദ്ധതിയില്‍ ചേരാന്‍ താല്‍പര്യമുള്ള മഹല്ല് ജമാഅത്തുകള്‍ 2013 ഡിസംബര്‍ 10ന് മുമ്പ് ജാമിഅഃ നൂരിയ്യയില്‍ എത്തേണ്ട രീതിയില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സി. കോയക്കുട്ടി മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, അഡ്വ. എന്‍ സൂപ്പി, ടി.കെ പരീക്കുട്ടി ഹാജി, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, പി. അബ്ദുല്‍ ഹമീദ്, വി.ഇ മോയിമോന്‍ ഹാജി, എം.സി മായിന്‍ ഹാജി, എം.ടി കുഞ്ഞുട്ടി ഹാജി, എ.പി ബാപ്പു ഹാജി, പി. മാമുക്കോയ ഹാജി, കല്ലടി മുഹമ്മദ്, കെ.സി അബ്ദുല്ല ഹാജി, പറമ്പൂര്‍ ബാപ്പുട്ടി ഹാജി, കുഞ്ഞാന്‍ കാപ്പ്, കെ.വി അവറാന്‍ കുട്ടി ഹാജി, കല്ലടി കുഞ്ഞുമോന്‍, ടി.പി ഇപ്പ മുസ്‌ലിയാര്‍, എ. ഉമറുല്‍ ഫാറൂഖ് ഹാജി, കക്കോടന്‍ മുഹമ്മദ് ഹാജി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഹാജി കെ.മ്മദ് ഫൈസി സ്വാഗതവും എ.ടി മുഹമ്മദലി ഹാജി നന്ദിയും പറഞ്ഞു.

Wednesday, 20 November 2013

Sayed Muhammedali Shihab Thangal Centre for Islamic Studies Mahallu Empowerment Programme


സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് നടപ്പാക്കുന്ന മഹല്ല് ശാക്തീകരണ പദ്ധതിയുടെ ഉദ്ഘാടനം മഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നു. മന്ത്രിമാരായ വി.കെ ഇബ്രാഹിം കുഞ്ഞ്, പി.കെ കുഞ്ഞാലിക്കുട്ടി, ബശീറലി ശിഹാബ് തങ്ങള്‍ സമീപം


ശിഹാബ് തങ്ങള്‍ കേരളത്തെ ആപത്തില്‍ നിന്ന് രക്ഷിച്ച നേതാവ് : മുഖ്യമന്ത്രി

തിരുവനന്തപുരം: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ കേരളത്തെ ആപത്തില്‍ നിന്ന് രക്ഷിച്ച നേതാവാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് രാജ്യം വര്‍ഗ്ഗീയ ലഹളകളില്‍ അമര്‍ന്നപ്പോള്‍ കേരളത്തെ അതില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ഏറ്റവും ത്യാഗം സഹിച്ച മഹത് വ്യക്തിത്വമായിരുന്നു സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജാമിഅഃ നൂരിയ്യയുടെ ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് സ്ഥാപിതമായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പുരോഗതി ലക്ഷ്യമിടുന്ന ഉന്നത സ്ഥാപനമാണെന്നും അദ്ദേഹം പറഞ്ഞു. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് സംസ്ഥാന തലത്തില്‍ നടപ്പാക്കുന്ന മഹല്ല് ശാക്തീകരണ പരിപാടിയുടെ ഉദ്ഘാടനം ഒളിമ്പ്യന്‍ ഹാളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. പരിഷ്‌കരിച്ച മഹല്ല് സോഫ്റ്റ് വെയറിന്റെ പ്രകാശന കര്‍മ്മം വ്യവസായ ഐ.ടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി സി.പി ബാവ ഹാജിക്ക് നല്‍കി നിര്‍വ്വഹിച്ചു. ജാമിഅ നൂരിയ്യ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ കര്‍മ്മ പദ്ധതി അവതരിപ്പിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ്, സാമൂഹ്യ നീതി-പഞ്ചായത്ത് വകുപ്പ് മന്ത്രി എം.കെ മുനീര്‍, ന്യൂനപക്ഷ ക്ഷേമ - നഗര വികസന കാര്യ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി, എം.എല്‍.എ മാരായ എന്‍. ശംസുദ്ദീന്‍, പി. ഉബൈദുല്ല, സി.ടി അഹമ്മദലി, പി.എച്ച് അബ്ദുസ്സലാം ഹാജി, അഡ്വ വി.ഇ അബ്ദുല്‍ ഗഫൂര്‍, സഈദ് മുസ്‌ലിയാര്‍ വിഴിഞ്ഞം, ബീമാപള്ളി റഷീദ്, ഡോ. നസീര്‍ പ്രസംഗിച്ചു. ഹാജി കെ മമ്മദ് ഫൈസി സ്വാഗതവും പി. അബ്ദുല്‍ ഹമീദ് നന്ദിയും പറഞ്ഞു. മഹല്ല് ലീഡേഴ്‌സ് വര്‍ക് ഷോപ്പിന് എസ്.വി മുഹമ്മദലി നേതൃത്വം നല്‍കി റഷീദ് ഫൈസി നാട്ടുകല്‍ സ്വഗതവും ഹസന്‍ ആലങ്കോട് നന്ദിയും പറഞ്ഞു.
''മഹല്ല് സോഫ്റ്റ്'' സോഫ്റ്റ്‌വെയറിന്റെ ലോഞ്ചിംഗ് കര്‍മം വ്യവസായ ഐ.ടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി നിര്‍വ്വഹിക്കുന്നു














Monday, 18 November 2013

Mahallu Empowerment Programme

മഹല്ല് ശാക്തീകരണ പരിപാടി 
സംസ്ഥാന തല ഉദ്ഘാടനം നാളെ

മലപ്പുറം: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്‌ററഡീസ് സംഘടിപ്പിക്കുന്ന മഹല്ല് ശാക്തീകരണ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം നാളെ (ബുധന്‍) ഉച്ചക്ക് രണ്ട് മണിക്ക് മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് നിര്‍വ്വഹിക്കും. സ്റ്റേഡിയത്തിനകത്തുള്ള ഒളിമ്പ്യന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും.
ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട മഹല്ല് ജമാഅത്തുകളുടെ ഭാരവാഹികള്‍ക്കുള്ള ശില്‍പശാല നടക്കും. വിദ്യാഭ്യാസം, ദഅ്‌വ, ഇന്‍ഫര്‍മേഷന്‍, റിലീഫ്, സന്നദ്ധ സേവനം, തര്‍ക്ക പരിഹാരം തുടങ്ങിയ മഹല്ല് ജമാഅത്തുകളുടെ മുഴുവന്‍ ഇടപെടല്‍ മേഖലകളിലും ക്രിയാത്മകമായ മാറ്റം സൃഷ്ടിക്കുന്ന തരത്തിലായിരിക്കും മഹല്ല് ശാക്തീകരണ പരിപാടി. ആദ്യ ഘട്ടത്തില്‍ 100 മഹല്ലുകളിലാണ് പദ്ധതി നടപ്പാക്കുക.
യോഗത്തില്‍ ജാമിഅ നൂരിയ്യ പ്രിന്‍സിപ്പാള്‍ പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ കര്‍മ്മ പദ്ധതി അവതരിപ്പിക്കും. കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി ഇ.അഹമ്മദ്, വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹീം കുഞ്ഞ് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.എം.കെ മുനീര്‍, നഗരകാര്യവികസന വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഹാജി.കെ.മമ്മദ് ഫൈസി പ്രസംഗിക്കും. മഹല്ല് ലീഡേഴ്‌സ് വര്‍ക്ക് ഷോപ്പിന് എസ്.വി.മുഹമ്മദലി നേതൃത്വം നല്‍കും. 

Saturday, 9 November 2013

ജാമിഅഃ നൂരിയ്യഃ സമ്മേളന സ്വാഗതസംഘം രൂപീകരിച്ചു. സാദിഖലി ശിഹാബ് തങ്ങള്‍ ചെയര്‍മാൻ



           ചെയര്‍മാന്‍                       ജനറല്‍ കണ്‍വീനര്‍

പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ 51-ാം വാര്‍ഷിക 49-ാം സനദ്ദാന സമ്മേളനത്തിന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മുഖ്യ രക്ഷാധികാരിയും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും ഹാജി കെ മമ്മദ് ഫൈസി ജനറല്‍ കണ്‍വീനറുമായി സംഘാടക സമതി രൂപീകരിച്ചു.
സ്വാഗതസംഘ രൂപീകരണ യോഗത്തിന് പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ജാമിഅഃ നൂരിയ്യഃ ജനറല്‍ സെക്രട്ടറി പാണക്കാട്  സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, പിണങ്ങോട് അബൂബക്കര്‍, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ടി.പി ഇപ്പ മുസ്‌ലിയാര്‍, പി. മുത്തുക്കോയ തങ്ങള്‍, സയ്യിദ് ഉണ്ണിക്കോയ തങ്ങള്‍, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, പാതിരമണ്ണ അബ്ദുറഹ്മാന്‍ ഫൈസി, കാളാവ് സൈതലവി മുസ്‌ലിയാര്‍, ഒ.ടി മൂസമുസ്‌ലിയാര്‍, കാടാമ്പുഴ മൂസ ഹാജി പ്രസംഗിച്ചു. യോഗത്തില്‍ ഹാജി കെ. മമ്മദ് ഫൈസി സ്വാഗതം പറഞ്ഞു.
സബ് കമ്മിറ്റി ഭാരവാഹികളായി ഫിനാന്‍സ്: ചെയര്‍മാന്‍ സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, കണ്‍വീനര്‍ എ.മുഹമ്മദ് കുട്ടി ഹാജി (അല്‍-സലാമ). റിസപ്ഷന്‍: ചെയര്‍മാന്‍ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, കണ്‍വീനര്‍ അലി ഫൈസി പാറല്‍. പ്രോഗ്രാം: ചെയര്‍മാന്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, കണ്‍വീനര്‍ പിണങ്ങോട് അബൂബക്കര്‍. മദ്രസ്സ കോഡിനേഷന്‍: ചെയര്‍മാന്‍ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍. സ്‌കോളര്‍ ഷിപ്പ് കമ്മിറ്റി: ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങലള്‍, കണ്‍വീനര്‍ അബ്ദുറഹ്മാന്‍ ഫൈസി പാതിരമണ്ണ. ഫെസ്റ്റ്: ചെയര്‍മാന്‍ പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, കണ്‍വീനര്‍ ഖാദര്‍ ഫൈസി. പ്രചരണം: ചെയര്‍മാന്‍  കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ കണ്‍വീനര്‍ സിദ്ദീഖ് ഫൈസി അമ്മിനിക്കാട്. വളണ്ടിയര്‍: ചെയര്‍മാന്‍ ഒ.എം.എസ് തങ്ങള്‍ കണ്‍വീനര്‍ ഹനീഫ് പട്ടിക്കാട് എന്നിവരെ തെരഞ്ഞെടുത്തു.


Friday, 8 November 2013

സ്വാഗതസംഘ ഭാരവാഹികള്‍


മുഖ്യ രക്ഷാധികാരി : സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
രക്ഷാധികാരികള്‍ : സി. കോയക്കുട്ടി മുസ്‌ലിയാര്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, ഇ. അഹമ്മദ് സാഹിബ്, പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ്, എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, തൊഴിയൂര്‍ കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍
ചെയര്‍മാന്‍ : സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
വൈസ് ചെയര്‍മാന്‍ : സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് മുത്തുക്കോയ തങ്ങള്‍, സയ്യിദ് ഉണ്ണിക്കോയ തങ്ങള്‍, അഡ്വ. എന്‍. സൂപ്പി, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, പി. കുഞ്ഞാണി മുസ്‌ലിയാര്‍, ടി.കെ.എം പരീക്കുട്ടി ഹാജി, വി. മോയിമോന്‍ ഹാജി, എം.സി മായിന്‍ ഹാജി.
ജനറല്‍ കണ്‍വീനര്‍ : ഹാജി കെ. മമ്മദ് ഫൈസി
കണ്‍വീനര്‍ : പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, മാമുക്കോയ ഹാജി
ട്രഷറര്‍ : ചെമ്മൂക്കന്‍ കുഞ്ഞാപ്പു ഹാജി
എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍ : വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, അസ്ഗറലി ഫൈസി പട്ടിക്കാട്, എ.പി ബാപ്പു ഹാജി, അബു ഹാജി കട്ടുപ്പാറ, എം.ടി കുഞ്ഞുട്ടി ഹാജി, കല്ലടി മുഹമ്മദ്, കെ.സി അബ്ദുല്ല ഹാജി മഞ്ചേരി, വി. ഉമര്‍ മുസ്‌ലിയാര്‍, പറമ്പൂര്‍ ബാപ്പുട്ടി ഹാജി, കുഞ്ഞാന്‍ കാപ്പ്, അവറാന്‍ കുട്ടി ഹാജി ഫറോക്, കല്ലടി കുഞ്ഞിമോന്‍ മണ്ണാര്‍ക്കാട്, ടി.പി ഇപ്പ മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് മുത്തു ജിഫ്രി തങ്ങള്‍, കെ.പി.സി തങ്ങള്‍, കക്കോടന്‍ മുഹമ്മദ് ഹാജി.
ഫൈനാന്‍സ്‌കമ്മി
ചെയര്‍മാന്‍ : സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍
വൈസ് ചെയര്‍മാന്‍ : ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി
ജനറന്‍ കണ്‍വീനര്‍ : എ. മുഹമ്മദ് കുട്ടി സാഹിബ് (അല്‍-സലാമ)
കണ്‍വീനര്‍ : എ. ഹബീബ് വേങ്ങൂര്‍, മുഹമ്മദ് കുട്ടി ഫൈസി മുള്ള്യാകുര്‍ശി, അസീസ് പട്ടിക്കാട്, രായിന്‍കുട്ടി ടി.കെ, ചക്കപ്പത്ത് കുഞ്ഞാപ്പ, 
കോഡിനേറ്റര്‍ : ഉസ്മാന്‍ ഹാജി കല്ലാട്ടയില്‍
മെമ്പര്‍മാര്‍ : മൂസ ഹാജി കാടാമ്പുഴ, സി.കെ അബ്ദുല്ല മാസ്റ്റര്‍, ടി.എ സലാം മാസ്റ്റര്‍, ബാപ്പുട്ടി ഹാജി മണലടി, മൊയ്തീന്‍ ഹാജി മണ്ണാര്‍ക്കാട്, എം.വീരാന്‍ ഹാജി, ലതീഫ് ഹാജി
റിസപ്ഷന്‍
ചെയര്‍മാന്‍ : സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍
വൈസ് ചെയര്‍മാന്‍ : ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട്, കാളാവ് സൈതലവി മുസ്‌ലിയാര്‍
ജനറല്‍ കണ്‍വീനര്‍ : അലി ഫൈസി പാറല്‍
ജോ. കണ്‍വീനര്‍ : എ. ഉമറുല്‍ ഫാറൂഖ് ഹാജി വേങ്ങൂര്‍, ബാപ്പുട്ടി ഫൈസി വേങ്ങൂര്‍, ഹസന്‍ ഹാജി, ഒ.കെ.എം മൗലവി ആനമങ്ങാട്, ആലി ഹാജി കുന്നത്ത്, പി.കെ അബൂബക്കര്‍ ഹാജി, ബശീര്‍ കൈപ്പള്ളി, കരീം സാഹിബ്, ഡോ.സലാം ഫൈസി, അലി ഫൈസി കുളപ്പറമ്പ്
പ്രോഗ്രാം
ചെയര്‍മാന്‍ : സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
വൈസ് ചെയര്‍മാന്‍ : പുത്തനഴി മൊയ്തീന്‍ ഫൈസി
ജനറല്‍ കണ്‍വീനര്‍ : പിണങ്ങോട് അബൂബക്കര്‍
മെമ്പര്‍മാര്‍ : അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, റശീദ് ഫൈസി
ഫെസ്റ്റ്
ചെയര്‍മാന്‍ : പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍
കണ്‍വീനര്‍ : ഖാദര്‍ ഫൈസി 
മെമ്പര്‍മാര്‍ : ഒ.ടി മൂസ ഫൈസി, സി.കെ മൊയ്തീന്‍ ഫൈസി, മുഈന്‍ ജിഫ്രി തങ്ങള്‍, മുനീര്‍ ഹുദവി പറങ്കിമൂച്ചിക്കല്‍, സലീം സിദ്ദീഖി പൊടിയാട്, അലി ഫൈസി പാവണ്ണ
മദ്രസ്സ കോഡിനേഷന്‍ കമ്മറ്റി
ചെയര്‍മാന്‍ : സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍
മെമ്പര്‍മാര്‍ : മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, ടി.കെ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ , ഹുസൈന്‍ കുട്ടി മുസ്‌ലിയാര്‍, മുഹമ്മദലി ഫൈസി കോട്ടോപാടം, ഹസൈനാര്‍ ഫൈസി, ഹംസ മുസ്‌ലിയാര്‍ തൃശ്ശൂര്‍, എ.കെ ആലിപ്പറമ്പ്, നാസര്‍ ഫൈസി തിരുവത്ര, ശംസുദ്ദീന്‍ ഫൈസി വെട്ടത്തൂര്‍, ഹംസ ഫൈസി മേലാറ്റൂര്‍ 
സ്‌കോളര്‍ഷിപ്പ് കമ്മറ്റി
ചെയര്‍മാന്‍ : സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങലള്‍
കണ്‍വീനര്‍ : പാതിരമണ്ണ അബ്ദുറഹ്മാന്‍ ഫൈസി
പ്രചാരണം
ചെയര്‍മാന്‍ : കെ.കെ.എസ് തങ്ങള്‍
വൈ. ചെയര്‍മാന്‍ : സി.എ റശീദ് നാട്ടിക, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ലത്തീഫ് ഫൈസി, സലീം എടക്കര, എം.എസ് അലവി
കണ്‍വീനര്‍ : സിദ്ദീഖ് ഫൈസി അമ്മിനിക്കാട്
മെമ്പര്‍മാര്‍ : ശമീര്‍ ഫൈസി ഒടമല, സൈതുട്ടി ഹാജി, ശംസാദ് സലീം, നാഷാദ് താഴക്കോട്, എന്‍.ടി.സി മജീദ്, അഡ്വ. ഉമര്‍ പട്ടിക്കാട്, മര്‍ഹബ അസീസ്, എം.എസ് അലവി, എ.കെ നാസര്‍ താഴക്കോട്, അബ്ദുല്ല പെരിന്തല്‍മണ്ണ, മൊയ്തീന്‍ കുട്ടി കൊപ്പം, മുര്‍ശിദ് തങ്ങള്‍, ഫാറൂഖ് മണിമൂളി
വളണ്ടിയര്‍
ചെയര്‍മാന്‍ : ഒ.എം.എസ് തങ്ങള്‍
ജനറല്‍ കണ്‍വീനര്‍ : ഹനീഫ പട്ടിക്കാട്
കണ്‍വീനര്‍ : സുബൈര്‍ തങ്ങള്‍, വില്ലന്‍ കുഞ്ഞഹമ്മദ് ഹാജി
മെമ്പര്‍മാര്‍ : ഫൈറൂസ് ഫൈസി, ശമീര്‍ ഫൈസി പുത്തനഴി, അന്‍സാബ്, ബാസിത്, സി.എച്ച് അലി മൗലവി, കാടംതൊടി അബ്ദുറഹ്മാന്‍ ഫൈസി, അബു ഹാജി, ഹംസ ഹാജി, അലി പുളിയക്കുത്ത്, എ. ഉമര്‍, സി. ബശീര്‍, വി.അസൈനാര്‍, കൈപ്പള്ളി ഹംസ ഹാജി, മുസവ്വിര്‍