Showing posts with label Mahallu Empowerment Programme. Show all posts
Showing posts with label Mahallu Empowerment Programme. Show all posts

Saturday, 23 November 2013

shihab thangal award news

മികച്ച മഹല്ല് ജമാഅത്തിന് ശിഹാബ് തങ്ങള്‍ അവാര്‍ഡ് 

പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് നടപ്പാക്കുന്ന മഹല്ല് ശാക്തീകരണ പദ്ധതിയുടെ ഭാഗമായി മികച്ച മഹല്ല് ജമാഅത്തിന് അവാര്‍ഡ് ഏര്‍പ്പെടുത്താന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജാമിഅഃ നൂരിയ്യഃ പ്രവര്‍ത്തക സമിതി തീരുമാനിച്ചു.
മഹല്ല് ശാക്തീകരണ പദ്ധതിയുടെ ഭാഗമായ മഹല്ല് ജമാഅത്തുകളില്‍ നിന്ന് മികവ് പുലര്‍ത്തുന്നവര്‍ക്കാണ് അവാര്‍ഡ് നല്‍കുക.
മഹല്ല് ശാക്തീകരണ പദ്ധതിയില്‍ ചേരാന്‍ താല്‍പര്യമുള്ള മഹല്ല് ജമാഅത്തുകള്‍ 2013 ഡിസംബര്‍ 10ന് മുമ്പ് ജാമിഅഃ നൂരിയ്യയില്‍ എത്തേണ്ട രീതിയില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സി. കോയക്കുട്ടി മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, അഡ്വ. എന്‍ സൂപ്പി, ടി.കെ പരീക്കുട്ടി ഹാജി, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, പി. അബ്ദുല്‍ ഹമീദ്, വി.ഇ മോയിമോന്‍ ഹാജി, എം.സി മായിന്‍ ഹാജി, എം.ടി കുഞ്ഞുട്ടി ഹാജി, എ.പി ബാപ്പു ഹാജി, പി. മാമുക്കോയ ഹാജി, കല്ലടി മുഹമ്മദ്, കെ.സി അബ്ദുല്ല ഹാജി, പറമ്പൂര്‍ ബാപ്പുട്ടി ഹാജി, കുഞ്ഞാന്‍ കാപ്പ്, കെ.വി അവറാന്‍ കുട്ടി ഹാജി, കല്ലടി കുഞ്ഞുമോന്‍, ടി.പി ഇപ്പ മുസ്‌ലിയാര്‍, എ. ഉമറുല്‍ ഫാറൂഖ് ഹാജി, കക്കോടന്‍ മുഹമ്മദ് ഹാജി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഹാജി കെ.മ്മദ് ഫൈസി സ്വാഗതവും എ.ടി മുഹമ്മദലി ഹാജി നന്ദിയും പറഞ്ഞു.

Wednesday, 20 November 2013

Sayed Muhammedali Shihab Thangal Centre for Islamic Studies Mahallu Empowerment Programme


സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് നടപ്പാക്കുന്ന മഹല്ല് ശാക്തീകരണ പദ്ധതിയുടെ ഉദ്ഘാടനം മഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നു. മന്ത്രിമാരായ വി.കെ ഇബ്രാഹിം കുഞ്ഞ്, പി.കെ കുഞ്ഞാലിക്കുട്ടി, ബശീറലി ശിഹാബ് തങ്ങള്‍ സമീപം


ശിഹാബ് തങ്ങള്‍ കേരളത്തെ ആപത്തില്‍ നിന്ന് രക്ഷിച്ച നേതാവ് : മുഖ്യമന്ത്രി

തിരുവനന്തപുരം: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ കേരളത്തെ ആപത്തില്‍ നിന്ന് രക്ഷിച്ച നേതാവാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് രാജ്യം വര്‍ഗ്ഗീയ ലഹളകളില്‍ അമര്‍ന്നപ്പോള്‍ കേരളത്തെ അതില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ഏറ്റവും ത്യാഗം സഹിച്ച മഹത് വ്യക്തിത്വമായിരുന്നു സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജാമിഅഃ നൂരിയ്യയുടെ ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് സ്ഥാപിതമായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പുരോഗതി ലക്ഷ്യമിടുന്ന ഉന്നത സ്ഥാപനമാണെന്നും അദ്ദേഹം പറഞ്ഞു. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് സംസ്ഥാന തലത്തില്‍ നടപ്പാക്കുന്ന മഹല്ല് ശാക്തീകരണ പരിപാടിയുടെ ഉദ്ഘാടനം ഒളിമ്പ്യന്‍ ഹാളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. പരിഷ്‌കരിച്ച മഹല്ല് സോഫ്റ്റ് വെയറിന്റെ പ്രകാശന കര്‍മ്മം വ്യവസായ ഐ.ടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി സി.പി ബാവ ഹാജിക്ക് നല്‍കി നിര്‍വ്വഹിച്ചു. ജാമിഅ നൂരിയ്യ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ കര്‍മ്മ പദ്ധതി അവതരിപ്പിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ്, സാമൂഹ്യ നീതി-പഞ്ചായത്ത് വകുപ്പ് മന്ത്രി എം.കെ മുനീര്‍, ന്യൂനപക്ഷ ക്ഷേമ - നഗര വികസന കാര്യ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി, എം.എല്‍.എ മാരായ എന്‍. ശംസുദ്ദീന്‍, പി. ഉബൈദുല്ല, സി.ടി അഹമ്മദലി, പി.എച്ച് അബ്ദുസ്സലാം ഹാജി, അഡ്വ വി.ഇ അബ്ദുല്‍ ഗഫൂര്‍, സഈദ് മുസ്‌ലിയാര്‍ വിഴിഞ്ഞം, ബീമാപള്ളി റഷീദ്, ഡോ. നസീര്‍ പ്രസംഗിച്ചു. ഹാജി കെ മമ്മദ് ഫൈസി സ്വാഗതവും പി. അബ്ദുല്‍ ഹമീദ് നന്ദിയും പറഞ്ഞു. മഹല്ല് ലീഡേഴ്‌സ് വര്‍ക് ഷോപ്പിന് എസ്.വി മുഹമ്മദലി നേതൃത്വം നല്‍കി റഷീദ് ഫൈസി നാട്ടുകല്‍ സ്വഗതവും ഹസന്‍ ആലങ്കോട് നന്ദിയും പറഞ്ഞു.
''മഹല്ല് സോഫ്റ്റ്'' സോഫ്റ്റ്‌വെയറിന്റെ ലോഞ്ചിംഗ് കര്‍മം വ്യവസായ ഐ.ടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി നിര്‍വ്വഹിക്കുന്നു














Monday, 18 November 2013

Mahallu Empowerment Programme

മഹല്ല് ശാക്തീകരണ പരിപാടി 
സംസ്ഥാന തല ഉദ്ഘാടനം നാളെ

മലപ്പുറം: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്‌ററഡീസ് സംഘടിപ്പിക്കുന്ന മഹല്ല് ശാക്തീകരണ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം നാളെ (ബുധന്‍) ഉച്ചക്ക് രണ്ട് മണിക്ക് മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് നിര്‍വ്വഹിക്കും. സ്റ്റേഡിയത്തിനകത്തുള്ള ഒളിമ്പ്യന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും.
ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട മഹല്ല് ജമാഅത്തുകളുടെ ഭാരവാഹികള്‍ക്കുള്ള ശില്‍പശാല നടക്കും. വിദ്യാഭ്യാസം, ദഅ്‌വ, ഇന്‍ഫര്‍മേഷന്‍, റിലീഫ്, സന്നദ്ധ സേവനം, തര്‍ക്ക പരിഹാരം തുടങ്ങിയ മഹല്ല് ജമാഅത്തുകളുടെ മുഴുവന്‍ ഇടപെടല്‍ മേഖലകളിലും ക്രിയാത്മകമായ മാറ്റം സൃഷ്ടിക്കുന്ന തരത്തിലായിരിക്കും മഹല്ല് ശാക്തീകരണ പരിപാടി. ആദ്യ ഘട്ടത്തില്‍ 100 മഹല്ലുകളിലാണ് പദ്ധതി നടപ്പാക്കുക.
യോഗത്തില്‍ ജാമിഅ നൂരിയ്യ പ്രിന്‍സിപ്പാള്‍ പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ കര്‍മ്മ പദ്ധതി അവതരിപ്പിക്കും. കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി ഇ.അഹമ്മദ്, വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹീം കുഞ്ഞ് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.എം.കെ മുനീര്‍, നഗരകാര്യവികസന വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഹാജി.കെ.മമ്മദ് ഫൈസി പ്രസംഗിക്കും. മഹല്ല് ലീഡേഴ്‌സ് വര്‍ക്ക് ഷോപ്പിന് എസ്.വി.മുഹമ്മദലി നേതൃത്വം നല്‍കും.