മഹല്ല് ശാക്തീകരണ പരിപാടി
സംസ്ഥാന തല ഉദ്ഘാടനം നാളെ
മലപ്പുറം: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്‌ററഡീസ് സംഘടിപ്പിക്കുന്ന മഹല്ല് ശാക്തീകരണ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം നാളെ (ബുധന്‍) ഉച്ചക്ക് രണ്ട് മണിക്ക് മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് നിര്‍വ്വഹിക്കും. സ്റ്റേഡിയത്തിനകത്തുള്ള ഒളിമ്പ്യന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും.
ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട മഹല്ല് ജമാഅത്തുകളുടെ ഭാരവാഹികള്‍ക്കുള്ള ശില്‍പശാല നടക്കും. വിദ്യാഭ്യാസം, ദഅ്‌വ, ഇന്‍ഫര്‍മേഷന്‍, റിലീഫ്, സന്നദ്ധ സേവനം, തര്‍ക്ക പരിഹാരം തുടങ്ങിയ മഹല്ല് ജമാഅത്തുകളുടെ മുഴുവന്‍ ഇടപെടല്‍ മേഖലകളിലും ക്രിയാത്മകമായ മാറ്റം സൃഷ്ടിക്കുന്ന തരത്തിലായിരിക്കും മഹല്ല് ശാക്തീകരണ പരിപാടി. ആദ്യ ഘട്ടത്തില്‍ 100 മഹല്ലുകളിലാണ് പദ്ധതി നടപ്പാക്കുക.
യോഗത്തില്‍ ജാമിഅ നൂരിയ്യ പ്രിന്‍സിപ്പാള്‍ പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ കര്‍മ്മ പദ്ധതി അവതരിപ്പിക്കും. കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി ഇ.അഹമ്മദ്, വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹീം കുഞ്ഞ് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.എം.കെ മുനീര്‍, നഗരകാര്യവികസന വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഹാജി.കെ.മമ്മദ് ഫൈസി പ്രസംഗിക്കും. മഹല്ല് ലീഡേഴ്‌സ് വര്‍ക്ക് ഷോപ്പിന് എസ്.വി.മുഹമ്മദലി നേതൃത്വം നല്‍കും.
No comments:
Post a Comment