Friday 3 January 2014

പ്രകാശം വിതറി ജാമിഅഃ

ആരോഗ്യ പരിസ്ഥിതി സംരക്ഷണത്തിന് ഇസ്‌ലാം മാതൃക: ഡോ. എം. കെ മുനീര്‍

പെരിന്തല്‍മണ്ണ : പട്ടിക്കാട് ആരോഗ്യ പരിസ്ഥിതി സംരക്ഷണങ്ങള്‍ക്ക് ഇസ്‌ലാം മാതൃകയാണെന്ന് സാമൂഹ്യ നീത പഞ്ചായത്ത് വകുപ്പു മന്ത്രി ഡോ. എം. കെ മുനീര്‍. പട്ടിക്കാട് ജാമിഅ നൂരിയ്യ 51ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന ആരോഗ്യ പരിസ്ഥിതി സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസികളോട് ഇസ്‌ലാം അനുഷ്ഠിക്കാനാവശ്യപ്പെടുന്ന മുഴുവന്‍ ആരോഗ്യ പരിസ്ഥിതി സംരക്ഷണങ്ങള്‍ക്ക് ഉതകുന്നതാണെന്നും അമിത ഭോജനത്തെയും വിഭവ ചൂഷണത്തെയും നിശിദ്ധമാക്കുന്ന പ്രവാചക പാഠങ്ങളിലേക്കാണ് ആധുനിക ശാസ്ത്രവും വിരല്‍ചൂണ്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ആധ്യക്ഷ്യം വഹിച്ചു. ആരോഗ്യം പ്രവാചകീയ പാഠം, ജീവിതശൈലീ രോഗങ്ങള്‍, പരിസ്ഥിതി സംരക്ഷണം: നമുക്ക് ബാധ്യതയുണ്ട് എന്നീ വിഷയങ്ങളില്‍ ഡോ.ഇ. എന്‍ അബ്ദു ലത്തീഫ്, ഡോ.ഷാജി അബ്ദുല്‍ ഗഫൂര്‍, അബ്ദുസ്സലാം ഫൈസി എന്നിവര്‍ പ്രസംഗിച്ചു. പിണങ്ങോട് അബൂബക്കര്‍ സമാപന പ്രസംഗം നടത്തി. കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ , മുഹമ്മദ് കുട്ടി, ഉസ്മാന്‍ കല്ലാട്ടയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 



ഇസ്‌ലാമിക് ഡിസ്റ്റന്‍സ് സ്‌കൂള്‍; ഫാറൂഖ് അബ്ദുല്ല ഉദ്ഘാടനം ചെയ്യും

പട്ടിക്കാട്: സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസിനു കീഴില്‍ ആരംഭിക്കുന്ന ഇസ്‌ലാമിക് ഡിസ്റ്റന്‍സ് സ്‌കൂളിന്റെ ഉദ്ഘാടനം ഇന്ന് ശനി വൈകീട്ട് ഏഴു മണിക്ക് കേന്ദ്ര  ഊര്‍ജ വകുപ്പു മന്ത്രി ഡോ. ഫാറൂഖ് അബ്ദുല്ല നിര്‍വഹിക്കും. ജാമിഅ നൂരിയ്യ 51ാം വാര്‍ഷികത്തോടനുബന്ധിച്ച് നടപ്പാക്കുന്ന ഏറ്റവും പ്രധാനപ്പട്ട പദ്ധതികളിലൊന്നാണിത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതിനകം പത്തു പഠന കേന്ദ്രങ്ങള്‍ക്ക് ഇസ്‌ലാമിക് ഡിസ്റ്റന്‍സ് സ്‌കൂള്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.
മുസ്‌ലിം ബഹു ജനങ്ങളില്‍ വ്യവസ്ഥാപിത മത വിദ്യാഭ്യാസം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇസ്‌ലാമിക് ഡിസ്റ്റന്‍സ് സ്‌കൂള്‍ രൂപപ്പെടുത്തിയ സെര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളാണ് പഠന കേന്ദ്രങ്ങളില്‍ തുടങ്ങുക. വിശ്വാസം, അനുഷ്ഠാനം, ചരിത്രം, ശാസ്ത്രം, ആനുകാലികം തുടങ്ങിയ വഷയങ്ങളെ ഉള്‍പ്പെടുത്തി, ഖുര്‍ആന്റെ എല്ലാ അധ്യായങ്ങളെയും ലഘുവായി പരിചയയപ്പെടുത്തുന്ന തരത്തിലാണ് സിലബസ് തയ്യാറാക്കിയിട്ടുള്ളത്. ആദ്യഘട്ടത്തില്‍ ഡിഗ്രി വിദ്യാര്‍ഥികള്‍ക്കുള്ള കോഴ്‌സാണ് ആരംഭിക്കുന്നത്. നാലു സെമസ്റ്റുകളിലായി രണ്ടു വര്‍ഷം നീണ്ടു നല്‍ക്കുന്ന കോഴ്‌സാണ് ആംരംഭിക്കുന്നത്. 
ചടങ്ങില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. ബഹ്‌റൈന്‍ പാര്‍ലമെന്റ് മെമ്പര്‍മാരായ ശൈഖ് ഹസന്‍ ഈദ് അല്‍ ബുഖമ്മസ്, അഹ്മദ് അബ്ദുല്‍ വാഹിദ് ജാസിം ഖറാത്ത എന്നിവര്‍ ഡിസ്റ്റന്‍സ് സ്‌കൂളിന്റെ ബ്രോഷറും ഗൈഡ് ലൈനും പ്രകാശനും ചെയ്യും. സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല ടി. എം. ബാപ്പു മുസ്‌ലിയാര്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ശഅ്ബാന്‍ കുക്ക്, ബിലാല്‍ അക്കിക്കോസ് (തുര്‍ക്കി), കെ. മമ്മദ് ഫൈസി  പ്രസംഗിക്കും. 


പ്രബോധനം സെഷന് 
പ്രബോധനം സെഷന്  പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
 മുസ്‌ലിം നവോഥാനത്തില്‍ ജാമിഅ നാഴികക്കല്ലായി: ഇബ്‌റാഹീം കുഞ്ഞ്

പെരിന്തല്‍മണ്ണ: മുസ്‌ലിം നവോഥാനത്തിന് ജാമിഅയുടെ സംസ്ഥാപനം നാഴികക്കല്ലായി മാറിയെന്ന് മന്ത്രി വി. കെ ഇബ്‌റാഹീം കുഞ്ഞ് അഭിപ്രായപ്പെട്ടു. ജാമിഅ 51ാം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന പ്രബോധനം സെഷനില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസ്തുത സെഷന്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.  സമൂഹത്തിലെ അധാര്‍മികതകള്‍ തുടച്ചു നീക്കികൊണ്ടുള്ള സാമൂഹിക സംസ്‌കരണം പണ്ഡിത കടമയാണെന്ന് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ഓര്‍മിപ്പിച്ചു. കെ. പി. സി തങ്ങള്‍ വല്ലപ്പുഴ ആധ്യക്ഷ്യം വഹിച്ചു. സാന്ത്വനം, സേവനം, സമീപനം എന്നീ വിഷയങ്ങളില്‍ യഥാക്രമം മുത്വീഉല്‍ ഹഖ് ഫൈസി കോണോംപാറ, ഇബ്‌റാഹീം ഫൈസി പേരാല്‍, റഫീഖ് സകരിയ്യാ ഫൈസി കൂടത്തായ് എന്നിവര്‍ ക്ലാസെടുത്തു. സി. ഹംസ സാഹിബ്  സമാപന പ്രസംഗം നടത്തി.

No comments:

Post a Comment