Saturday, 9 November 2013

ജാമിഅഃ നൂരിയ്യഃ സമ്മേളന സ്വാഗതസംഘം രൂപീകരിച്ചു. സാദിഖലി ശിഹാബ് തങ്ങള്‍ ചെയര്‍മാൻ



           ചെയര്‍മാന്‍                       ജനറല്‍ കണ്‍വീനര്‍

പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ 51-ാം വാര്‍ഷിക 49-ാം സനദ്ദാന സമ്മേളനത്തിന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മുഖ്യ രക്ഷാധികാരിയും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും ഹാജി കെ മമ്മദ് ഫൈസി ജനറല്‍ കണ്‍വീനറുമായി സംഘാടക സമതി രൂപീകരിച്ചു.
സ്വാഗതസംഘ രൂപീകരണ യോഗത്തിന് പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ജാമിഅഃ നൂരിയ്യഃ ജനറല്‍ സെക്രട്ടറി പാണക്കാട്  സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, പിണങ്ങോട് അബൂബക്കര്‍, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ടി.പി ഇപ്പ മുസ്‌ലിയാര്‍, പി. മുത്തുക്കോയ തങ്ങള്‍, സയ്യിദ് ഉണ്ണിക്കോയ തങ്ങള്‍, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, പാതിരമണ്ണ അബ്ദുറഹ്മാന്‍ ഫൈസി, കാളാവ് സൈതലവി മുസ്‌ലിയാര്‍, ഒ.ടി മൂസമുസ്‌ലിയാര്‍, കാടാമ്പുഴ മൂസ ഹാജി പ്രസംഗിച്ചു. യോഗത്തില്‍ ഹാജി കെ. മമ്മദ് ഫൈസി സ്വാഗതം പറഞ്ഞു.
സബ് കമ്മിറ്റി ഭാരവാഹികളായി ഫിനാന്‍സ്: ചെയര്‍മാന്‍ സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, കണ്‍വീനര്‍ എ.മുഹമ്മദ് കുട്ടി ഹാജി (അല്‍-സലാമ). റിസപ്ഷന്‍: ചെയര്‍മാന്‍ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, കണ്‍വീനര്‍ അലി ഫൈസി പാറല്‍. പ്രോഗ്രാം: ചെയര്‍മാന്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, കണ്‍വീനര്‍ പിണങ്ങോട് അബൂബക്കര്‍. മദ്രസ്സ കോഡിനേഷന്‍: ചെയര്‍മാന്‍ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍. സ്‌കോളര്‍ ഷിപ്പ് കമ്മിറ്റി: ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങലള്‍, കണ്‍വീനര്‍ അബ്ദുറഹ്മാന്‍ ഫൈസി പാതിരമണ്ണ. ഫെസ്റ്റ്: ചെയര്‍മാന്‍ പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, കണ്‍വീനര്‍ ഖാദര്‍ ഫൈസി. പ്രചരണം: ചെയര്‍മാന്‍  കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ കണ്‍വീനര്‍ സിദ്ദീഖ് ഫൈസി അമ്മിനിക്കാട്. വളണ്ടിയര്‍: ചെയര്‍മാന്‍ ഒ.എം.എസ് തങ്ങള്‍ കണ്‍വീനര്‍ ഹനീഫ് പട്ടിക്കാട് എന്നിവരെ തെരഞ്ഞെടുത്തു.


No comments:

Post a Comment