Wednesday 30 April 2014

ജാമിഅഃ ജൂനിയര്‍ കോളേജ് ഇന്റര്‍വ്യൂ

ജാമിഅഃ ജൂനിയര്‍ കോളേജ് ഇന്റര്‍വ്യൂനാളെ തുടക്കം
പെരിന്തല്‍മണ്ണ : പട്ടിക്കാട് ജാമിഅഃ നൂരിയ്യക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജൂനിയര്‍ കോളേജുകളില്‍ പ്രവേശനത്തിനുള്ള ഇന്റര്‍വ്യൂ നാളെ(വ്യാഴം) ആരംഭിക്കും. പൗരാണിക ദര്‍സീ കിതാബുകളോടൊപ്പം ഭൗതിക വിദ്യഭ്യാസവും സാധ്യമാക്കി ഫൈസി ബിരുദത്തോടൊപ്പം യൂണിവേഴ്‌സിറ്റി പിജിയും ലഭ്യമാക്കുന്ന തരത്തിലാണ് ജൂനിയര്‍ കോളേജുകളിലെ സിലബസ്. സംസ്ഥാനത്തും പുറത്തുമായി 52 ജൂനിയര്‍ കോളേജുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. സ്‌കൂള്‍ ഏഴാം ക്ലാസ്സ് പാസായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്ന സെക്കന്ററി, എസ്.എസ്.എല്‍.സി പാസായവര്‍ക്ക് പ്രവേശനം നല്‍കുന്ന ഹയര്‍ സെക്കന്ററി ബാച്ചുകളിലേക്കാണ് അഡ്മിഷന്‍ നല്‍കുന്നത്. മെയ് ഒന്ന് മുതല്‍ 22 വരെ വിവിധ സഹ സ്ഥാപനങ്ങളിലെ ഇന്റര്‍വ്യൂ നടക്കും.

No comments:

Post a Comment