Monday 2 January 2017

ജാമിഅഃ വാര്‍ഷിക മഹാ സമ്മേളനം നാളെ തുടങ്ങും

ജാമിഅഃ നൂരിയ്യഃ വാര്‍ഷിക മഹാ സമ്മേളനത്തിന്  നാളെ (ബുധന്‍) തുടക്കമാവും :

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

പെരിന്തല്‍മണ്ണ : ജനുവരി 4 മുതല്‍ 8 കൂടിയ ദിവസങ്ങളില്‍ നടക്കുന്ന പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ 54-ാം വാര്‍ഷിക 52-ാം സനദ്ദാന സമ്മേളത്തിന്  നാളെ (ബുധന്‍) തുടക്കമാവും. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍  വൈവിധ്യപൂര്‍ണ്ണമായ ഇരുപതിലേറെ സെഷനുകളിലായി നൂറുലേറെ പ്രഭാഷണങ്ങള്‍ നടക്കും. ഇന്ത്യക്കകത്തും പുറത്തുനിന്നുമായുള്ള പണ്ഡിതന്‍മാര്‍,  മത-രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തുള്ള പ്രമുഖര്‍ സമ്മേളനത്തിനെത്തിച്ചേരും. 207 യുവ പണ്ഡിതന്‍മാര്‍ക്ക് ഈ വര്‍ഷം സനദ് നല്‍കും. 6530 ഫൈസിമാരാണ് ഇതിനകം ജാമിഅയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയിരിക്കുന്നത്.  
4ന് ബുധന്‍ വൈകുന്നേരം 4 ന് സിയാറത്ത് നടക്കും. 5.30ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ക്ക് ഔദ്യോഗിക തുടക്കമാവും. 6.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം സയ്യിദ് ശരീഫ് ഹബീബ് ത്വാഹാ അല്‍ ഹദ്ദാദ് ഉദ്ഘാടനം ചെയ്യും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. എം.ഐ ശാനവാസ് എം.പി മുഖ്യാതിഥിയാവും. ബശീര്‍ ഫൈസി ദേശമംഗലം, ഹാജി കെ. മമ്മദ് ഫൈസി, പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി റജിസ്ട്രാര്‍ പ്രൊഫ. അബ്ദുല്‍ മജീദ്, ഹകീം ഫൈസി ആദൃശ്ശേരി, നാലകത്ത് സൂപ്പി പ്രസംഗിക്കും. നിര്‍മ്മാണ്‍ മുഹമ്മദലി ഏറ്റു വാങ്ങി അല്‍ മുനീര്‍ പ്രകാശിതമാകും.
5ന് വ്യാഴം 10 മണിക്ക് നടക്കുന്ന അലുംനി മീറ്റ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാദ്ധ്യക്ഷന്‍ എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഉമര്‍ ഫൈസി മുക്കം അധ്യക്ഷനാവും ഇസ്‌ലാമിക കര്‍മ്മശാസ്ത്രം സമീപനവും മുന്‍ഗണനാ ക്രമവും എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചക്ക് അബ്ദുല്‍ ലത്തീഫ് ഫൈസി പാതിരമണ്ണ നേതൃത്വം നല്‍കും.
ഉച്ചക്ക് രണ്ട് മണിക്ക് ഓസ്‌ഫോജ്‌ന സെന്‍ട്രല്‍ കൗണ്‍സില്‍ നടക്കും. വൈകിട്ട് നാല് മണിക്ക് നടക്കുന്ന പണ്ഡിത ദര്‍സില്‍ സി.കെ.എം സാദിഖ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ ആമുഖ പ്രസംഗം നടത്തും.
വൈകിട്ട് ഏഴ് മണിക്ക് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ആത്മീയ നിര്‍ദ്ദേശ പ്രകാരം സംസ്ഥാനത്തും പുറത്തുമായി നടന്ന് കൊണ്ടിരിക്കുന്ന നാലായിരത്തിലേറെ മജ്‌ലിസുന്നൂര്‍ സദസ്സുകളുടെ വാര്‍ഷിക സംഗമം നടക്കും. സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ആമുഖ പ്രസംഗം നിര്‍വ്വഹിക്കും. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ ഉദ്‌ബോധനം നടത്തും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മജ്‌ലിസുന്നൂറിന് നേതൃത്വം നല്‍കും ആത്മീയ നേതൃ നിരയിലെ പ്രമുഖര്‍ സംഗമത്തില്‍ സംബന്ധിക്കും.
6ന് വെള്ളി വൈകിട്ട് 4.30ന് നടക്കുന്ന രാഷ്ട്രാന്തരീയം സെഷന്‍ കേരള നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പിണങ്ങോട് അബൂബക്കര്‍, ശാഫി പറമ്പില്‍ എം.എല്‍.എ, സി.പി സൈതലവി, പി. സുരേന്ദ്രന്‍, സത്താര്‍ പന്തല്ലൂര്‍, മുഹമ്മദ് അനീസ്, സിദ്ദീഖ് ഫൈസി വാളക്കുളം, മുജീബ് ഫൈസി പൂലോട് പ്രസംഗിക്കും.
വൈകിട്ട് 6.30ന് നടക്കുന്ന സ്വഹാബ സെഷനില്‍ കോഴിക്കോട് വലിയ ഖാളി അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. കര്‍ണ്ണാടക മന്ത്രി യു.ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് മുഖ്യാതിഥിയാവും. സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ (ഖുലഫാഉറാശീദൂന്‍: ഇസ്‌ലാമിന്റെ മതൃകാ ഭരണാധികാരികള്‍), അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ (മുഹാജിറുകളും അന്‍സ്വാറുകളും : സാഹോദര്യത്തിന്റെ അതുല്യ മാതൃകകള്‍), സി. ഹംസ സാഹിബ് (ഉമ്മഹാത്തുല്‍ മുഅ്മിനീന്‍: ഉത്തമ ജീവിതങ്ങള്‍), വിഷയമവതരിപ്പിക്കും. അബ്ദുല്‍ ഗഫൂര്‍ ഖാസിമി സമപന പ്രസംഗം നടത്തും.
7ന് കാലത്ത് 8.30ന് മുല്‍തഖദ്ദാരിസീന്‍ ആരംഭിക്കും. 10 മണിക്ക് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.കെ അബ്ദുറഹീം ഉദ്ഘാടനം ചെയ്യും. സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. മഞ്ഞളാം കുഴി അലി എം.എല്‍.എ അവാര്‍ഡ് വിതരണം നിര്‍വ്വഹിക്കും. ഓണമ്പിള്ളി മുഹമ്മദ് ഫൈസി (മതപഠനം ആധ്യാത്മികതയുടെ ആയോധനം), റഫീഖ് സകരിയ്യ ഫൈസി (പാഠവും പഠിച്ചോത്തും) വിഷയമവതരിപ്പിക്കും.
10.30ന് വേദി രണ്ടില്‍ നടക്കുന്ന മുദരിസ് സമ്മേളനം പി. കുഞ്ഞാണി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. അസ്ഗറലി ഫൈസി അധ്യക്ഷത വഹിക്കും. അബ്ദുല്‍ ഗഫൂര്‍ അന്‍വരി ക്ലാസ്സെടുക്കും. എ. മരക്കാര്‍ മുസ്‌ലിയാര്‍ സമാപന പ്രസംഗം നിര്‍വ്വഹിക്കും.
ഉച്ചക്ക് രണ് മണിക്ക് നടക്കുന്ന ദ്അ്‌വാ കോണ്‍ഫ്രന്‍സ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. ഡോ. സാലിം ഫൈസി കുളത്തൂര്‍ (നഫ്ഹത്തു തൈ്വബ), ഹംസ റഹ്മാനി കൊണ്ടിപറമ്പ് (ദഅ്‌വത്തിന്റെ ആധ്യാത്മിക വഴി) വിഷയമവതരിപ്പിക്കും.
2.30ന് വേദി രണ്ടില്‍ നാഷണല്‍ മിഷന്‍ കോണ്‍ഫ്രന്‍സ് നടക്കും. വൈകിട്ട് 4.30ന് നടക്കുന്ന പ്രവാസി സംഗമം പി.വി അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്യും. 4ന് നടക്കുന്ന അറബിക് ഡിബേറ്റ് ഡോ. ബഹാഉദ്ദീന്‍ ഫൈസി നദ്‌വി ഉദ്ഘാടനം ചെയ്യും.
വൈകിട്ട് 6.30ന് നടക്കുന്ന വെളിച്ചം സെഷന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. വഖ്ഫ്‌ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. ഡോ. എം.കെ മുനീര്‍ പ്രസംഗിക്കും. സിയാഉദ്ദീന്‍ ഫൈസി ഫൈസി മേല്‍മുറി (ഖുര്‍ആന്റെ ഭാഷാ സാഹിത്യം), മുസ്ഥഫ ഫൈസി വടക്കുമുറി (ഖുര്‍ആന്റെ സംവേദന രീതി), റഹ്മതുല്ല ഖാസിമി മുത്തേടം (ഖുര്‍ആന്‍ സമഗ്രം പ്രായോഗികം) വിഷയമവതരിപ്പിക്കും.
8ന് ഞായര്‍ കാലത്ത് 9 മണിക്ക് നടക്കുന്ന ടീന്‍സ്മീറ്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കെ. ജാഫര്‍ താനൂര്‍ മോട്ടിവേഷന്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കും. 9.30ന് എം.ഇ.എ എഞ്ചിനീയറിംഗ് കോളേജില്‍ നടക്കുന്ന ട്രൈനേഴ്‌സ് മീറ്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ വയനാട് ഉദ്ഘാടനം ചെയ്യും. ടി.പി ഇപ്പ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. എസ്.വി മുഹമ്മദലി അബ്ദുറഹ്മാന്‍ ഫൈസി അരിപ്ര എന്നിവര്‍ ശില്‍പശാല നയിക്കും.
11.30ന് നടക്കുന്ന ശരീഅത്ത് സമ്മേളനം സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ഇ.ടി മുഹമ്മദ് ബശീര്‍ എം.പി ഉദ്ഘാടനം ചെയ്യും. കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍, അഡ്വ. എന്‍ ശംസുദ്ദീന്‍ എം.എല്‍.എ, നാസര്‍ ഫൈസി കൂടത്തായി പ്രസംഗിക്കും. വൈകിട്ട് മൂന്ന് മണിക്ക് ജനറല്‍ ബോഡി യോഗവും 4ന് സ്ഥാന വസ്ത്ര വിതരണവും നടക്കും.
വൈകിട്ട് 5 മണിക്ക് നടക്കുന്ന സമാപന സനദ്ദാന സമ്മേളനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. ഡോ. സഈദ് അബ്ദുല്ല ഹാരിബ് ദുബൈ വിശിഷ്ടാതിഥിയായിരിക്കും. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ സനദ്ദാന പ്രസംഗം നിര്‍വ്വഹിക്കും.  പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഇ. അഹമ്മദ് സാഹിബ്, പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, എം.പി അബ്ദുസ്സമദ് സമദാനി സാഹിബ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, വി. മോയിമോന്‍ ഹാജി മുക്കം പ്രസംഗിക്കും.


ജൂനിയര്‍ ഫെസ്റ്റ് ഇന്നാരംഭിക്കും.

സമ്മേളനത്തിന്റെ മുന്നോടിയായി നടക്കുന്ന ജാമിഅഃ ജൂനിയര്‍ ഫെസ്റ്റിന്റെ ഫൈനല്‍ മല്‍സരങ്ങള്‍ ഇന്ന് (ചൊവ്വാഴ്ച) ആരംഭിക്കും. കേരളം, കര്‍ണ്ണാടക, തമിഴനാട് സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന അറുപതോളം സ്ഥാപനങ്ങളില്‍ നിന്ന് തെരഞ്ഞെടക്കപ്പെട്ട അഞ്ച് സോണല്‍ മല്‍സരങ്ങളില്‍ മാറ്റുരച്ച് ഒന്നാം സ്ഥാനം നേടിയ പ്രതിഭകളാണ് മല്‍സരത്തില്‍ പങ്കെടുക്കുക. സീനിയര്‍, ജൂനിയര്‍ സെക്കന്ററി, ജൂനിയര്‍ ഹയര്‍ സെക്കന്ററി, സബ് ജൂനിയര്‍ എന്നീ നാല് വിഭാഗങ്ങളിലായി 85 ഇനങ്ങളിലാണ് മല്‍സരങ്ങള്‍ നടക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് റജിസ്‌ട്രേഷന്‍ നടക്കും.
വൈകിട്ട് 7 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ജാമിഅഃ സെക്രട്ടറി ഹാജി കെ.മമ്മദ് ഫൈസി അധ്യക്ഷനാവും. മുന്‍ മന്ത്രി നാലകത്ത് സൂപ്പി, പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, ടി.എച്ച് ദാരിമി, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഉസ്മാന്‍ ഫൈസി ഏറിയാട് പ്രസംഗിക്കും.
4ന് ബുധന്‍ വൈകുന്നേരം 4.30ന് നടക്കുന്ന അവാര്‍ഡിംഗ് സെഷന്‍ സയ്യിദ് മുഈനലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. ഡോ. പി.എ ഇബ്രാഹിം ഹാജി മുഖ്യാതിഥിയായിരിക്കും. സോണല്‍ മല്‍സരങ്ങളുടെ മികച്ച സംഘാടനത്തിനുള്ള മെമന്റോ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ വിതരണം ചെയ്യും. മെട്രൊ മുഹമ്മദ് ഹാജി, കെ.പി മുഹമ്മദ് ഹാജി ഗൂഡല്ലൂര്‍, എം.എം കുട്ടി മൗലവി, ഒ.പി കുഞ്ഞാപ്പു ഹാജി തൃപ്പനച്ചി, റിയാസുദ്ദീന്‍ കൊപ്പം എന്നിവര്‍ ഏറ്റുവാങ്ങും. പുത്തനഴി മൊയ്തീന്‍ ഫൈസി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, എം.എ മുഹമ്മദ് ജമാല്‍ സാഹിബ് വായനാട്, ഡോ. റജിന്‍ എം ലിനൂസ് പ്രസംഗിക്കും.


ജാമിഅഃ സമ്മേളനം തല്‍സമയം സംപ്രേഷണം ചെയ്യും.

ജാമിഅഃ സമ്മേളന ദൃശ്യങ്ങള്‍ ദര്‍ശന ടി.വി, സമസ്ത കേരള ഇസ്‌ലാമിക് ക്ലാസ്സ് റൂം, എസ്.കെ.ഐസി.ആര്‍ മൊബൈല്‍ ടിവി, എസ്. കെ.ഐ.സി.ആര്‍ റേഡിയോ എന്നിവയിലും www.jamianooriya.org വെബ്‌സൈറ്റിലും തല്‍സമയം സംപ്രേഷണം ചെയ്യും.

No comments:

Post a Comment