Friday 30 December 2016

മുല്‍തഖദ്ദാരിസീന്‍ : ദര്‍സ് വിദ്യാര്‍ത്ഥി സംഗമം ജനുവരി 7ന് ജാമിഅയില്‍


പട്ടിക്കാട് : പള്ളി ദര്‍സ് വിദ്യാര്‍ത്ഥികളുടെ സംസ്ഥാന തല സംഗമമായ 'മുല്‍തഖദ്ദാരിസീന്‍ 2017' ജനുവരി 7ന് ശനിയാഴ്ച കാലത്ത് 9 മണിക്ക് ജാമിഅഃ നൂരിയ്യയില്‍ ആരംഭിക്കും. ദര്‍സ് വിദ്യാര്‍ത്ഥികളുടെ ആത്മീയവും വൈജ്ഞാനികവുമായ പരിപോഷണം ലക്ഷ്യമാക്കി നടക്കുന്ന പരിശീലന പരിപാടിക്ക് പ്രമുഖര്‍ നേതൃത്വം നല്‍കും. കാലത്ത് 10 മണിക്ക് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.കെ അബ്ദുറഹീം ഉദ്ഘാടനം ചെയ്യും. സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. മുന്‍ മന്ത്രി മഞ്ഞളാംകുഴി അലി അവാര്‍ഡ് ദാനം നിര്‍വ്വഹിക്കും. മത വിദ്യഭ്യാസം ആധ്യാത്മികതയുടെ ആയോധനം എന്ന വിഷയത്തില്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസിയും പാഠവും പഠിച്ചോത്തും എന്ന വിഷയത്തില്‍ റഫീഖ് സകരിയ്യ ഫൈസിയും ക്ലാസ്സെടുക്കും. കൊളത്തൂര്‍ മുഹമ്മദ് മൗലവി, ടി.എ അഹ്മദ് കബീര്‍ എം.എല്‍.എ, സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, ഖാദര്‍ ഫൈസി കുന്നുംപുറം പ്രസംഗിക്കും.
10.30ന് നടക്കുന്ന മുദരിസ് സമ്മേളനം സമസ്ത മലപ്പുറം ജില്ലാ സെക്രട്ടറി പി.കുഞ്ഞാണി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും അസ്ഗറലി ഫൈസി പട്ടിക്കാട് അധ്യക്ഷനാവും. ഗഫൂര്‍ അന്‍വരി കോടങ്ങാട് ക്ലാസ്സെടുക്കും. എ മരക്കാര്‍ മുസ്‌ലിയാര്‍, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ഒ.ടി മൂസ മുസ്‌ലിയാര്‍ പ്രസംഗിക്കും.
ഉച്ചക്ക് 2 മണിക്ക് നടക്കുന്ന ദഅ്‌വാ സമ്മേളനം സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. 'നഫ്ഹതു തൈ്വബ', 'ദഅ്‌വത്തിന്റെ ആധ്യാത്മിക വഴി' എന്നീ വിഷയങ്ങളില്‍ യഥാക്രമം ഡോ. സാലിം ഫൈസി കൊളത്തൂര്‍, ഹംസ റഹ്മാനി കൊണ്ടിപറമ്പ് ക്ലാസ്സെടുക്കും. അഡ്വ. എം ഉമര്‍ എം.എല്‍.എ, പി.കെ അബ്ദുറബ് എം.എല്‍.എ, അബ്ദുറഹ്മാന്‍ രണ്ടത്താണി, സി.കെ മൊയ്തീന്‍ ഫൈസി കോണോംപാറ പ്രസംഗിക്കും.

No comments:

Post a Comment