Thursday 7 November 2013


സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് സംസ്ഥാന വ്യാപകമായി നടത്തുന്ന മഹല്ല് ശാക്തീകരണ പരിപാടിയുടെ ലോഗോ വ്യവസായ-ഐടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പ്രകാശനം ചെയ്യുന്നു 


മഹല്ല് ശാക്തീകരണ പരിപാടി

ലോഗോ പ്രകാശനം ചെയ്തു

തിരുവനന്തപുരം: സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് സംസ്ഥാന വ്യാപകമായി നടത്തുന്ന മഹല്ല് ശാക്തീകരണ പരിപാടിയുടെ ലോഗോ വ്യവസായ-ഐടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പ്രകാശനം ചെയ്തു. 
പ്രഥമഘട്ടത്തില്‍, തെരഞ്ഞെടുക്കപ്പെടുന്ന 100 മഹല്ല് ജമാഅത്തുകളിലാണ് പദ്ധതി നടപ്പാക്കുക. വിദ്യഭ്യാസം, ദഅ്‌വ, റിലീഫ്, ഇന്‍ഫര്‍മേഷന്‍, തര്‍ക്കപരിഹാരം, സന്നദ്ധ സേവനം തുടങ്ങിയ മഹല്ലുജമാഅത്തുകളുടെ മുഴുവന്‍ ഇടപെടല്‍ മേഖലകളിലും ക്രിയാത്മകമായ മാറ്റം സൃഷ്ടിക്കുന്ന തരത്തിലായിരിക്കും പദ്ധതി.
ചടങ്ങില്‍ ഹാജി കെ.മമ്മദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. ബീമാപള്ളി റഷീദ്, പി.എച്ച് അബ്ദുസ്സലാം ഹാജി, പ്രൊഫ. ജമാല്‍ തോന്നക്കല്‍, പി.ബി അബ്ദുറസാഖ്, അഡ്വ. വി.ഇ അബ്ദുല്‍ ഗഫൂര്‍, ഹസന്‍ ആലംങ്കോട്, എ.കെ മുസ്ഥഫ, അലാഉദ്ദീന്‍ ഹുദവി, നാസര്‍ ഹുദവി, അബ്ദുല്ല കുണ്ടറ സംബന്ധിച്ചു.


No comments:

Post a Comment