മഹല്ല് സര്‍വ്വേ പരിശീലനം എറണാകുളത്ത്
കൊച്ചി: പട്ടിക്കാട് ജാമിഅഃ നൂരയ്യഃ അറബിയ്യഃ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് സംസ്ഥാന വ്യാപകമായി നടത്തുന്ന മഹല്ല് ശാക്തീകരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന മഹല്ല് സര്‍വ്വേ പരിശീലന പരിപാടി എറണാകുളത്ത് വെച്ച് നടത്താന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ വൈറ്റ്‌ഫോര്‍ട്ട് ഹോട്ടലില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
തെരഞ്ഞെടുക്കപ്പെട്ട 100 മഹല്ല് ജമാഅത്തിന്റെ ഭാരവാഹികള്‍ക്കും വളണ്ടിയര്‍മാര്‍ക്കുമാണ് സര്‍വ്വേ പരിശീലനം നല്‍കുക. മാര്‍ച്ച് ആദ്യവാരം നടക്കുന്ന പരിപാടിയില്‍ എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ എന്നി ജില്ലകളിലെ മഹല്ല് പ്രതിനിധികളാണ് സംബന്ധിക്കുക. യോഗത്തില്‍ എം.പി അബ്ദുല്‍ ഖാദര്‍ ഹാജി, ഇ.ഹസന്‍ മുസ്‌ലിയാര്‍, അഡ്വ. വി.ഇ.അബ്ദുല്‍ ഗഫൂര്‍, പി.എം ഹാരിസ്, പി.എ ഷാജഹാന്‍, എ.കെ സലീം ഹാജി, ഹുസൈന്‍ ഹാജി, ടി.എം അബ്ബാസ് അമീറലി, എ.എ ബശീര്‍, എ.എം ബശീര്‍, വി.കെ അബ്ദുല്‍ അസീസ്, പി.എം ഫൈസല്‍, കെ.കെ ഇബ്രാഹിം, കെ.എം സലാം ഹാജി, സൈദ് കുഞ്ഞ്, ഉസ്മാന്‍ പള്ളിക്കര, കെ.എം കുഞ്ഞുബാവ, സി.കെ അമീര്‍, കെ.എം ഇബ്രാഹിം, കെ.എം മൊയ്തീന്‍, കെ.എം സിദ്ദീഖ് അന്‍സാര്‍ സംബന്ധിച്ചു.
ഇ.എസ് ഹസന്‍ ഫൈസി ചെയര്‍മാനും, സിയാദ് ചെമ്പരിക്ക കണ്‍വീനറും, അഡ്വ. വി.ഇ അബ്ദുല്‍ ഗഫൂര്‍ ട്രഷററുമായി സംഘാടക സമിതി രൂപീകരിച്ചു.
No comments:
Post a Comment