Tuesday 18 December 2012

കോട്ടുമല ഉസ്താദ് പുരസ്‌കാരം ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് മുഖ്യമന്ത്രി സമര്‍പ്പിക്കും
തിരുവനന്തപുരം: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് 50 ഫൈസി പ്രതിഭകള്‍ക്ക് നല്‍കപ്പെടുന്ന കോട്ടുമല ഉസ്താദ് സ്മാരക പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കും പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ക്കുമുള്ള ഉപഹാരം (ഇന്ന് ബുധനന്‍) വൈകീട്ട് 5 മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമര്‍പ്പിക്കും. തിരുവനന്തപുരം ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സുന്നി യുവജന സംഘം 60-ാം വാര്‍ഷിക പ്രഖ്യാപന സമ്മേളനത്തില്‍ വെച്ചാണ് ഉപഹാര സമര്‍പ്പണം നടക്കുക. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഇരുവരേയും ആദരിക്കും. ജാമിഅഃ നൂരിയ്യഃ അറബിയ്യഃ വിദ്യാര്‍ത്ഥി സംഘടനയായ നൂറുല്‍ ഉലമാ പ്രസിഡണ്ടായി പൊതു പ്രവര്‍ത്തനമാരംഭിച്ച സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ 1975ല്‍ ആണ് ജാമിഅയില്‍ നിന്ന് ബിരുദം നേടിയത്. നിലവില്‍ ജാമിഅയുടെ പ്രസിഡണ്ട് കൂടിയാണ് തങ്ങള്‍. 1968ല്‍ ജാമിഅഃ നൂരിയ്യയില്‍ നിന്ന് ബിരുദം നേടിയ പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ ജാമിഅയുടെ പ്രിന്‍സിപ്പാളാണ്.

No comments:

Post a Comment