Monday 17 December 2012

ജമിഅ നൂരിയ ഫെസ്റ്റ്:ഇമാം ഗസ്സാലി അക്കാദമിയും ബദരിയ ശരിഅത്ത് കോളേജും ജേതാക്കള്‍

 

 തൃക്കരിപ്പൂര്‍: തൃക്കരിപ്പൂരില്‍ നടന്ന ഉത്തരമേഖല അറബിക് കോളേജ് ഫെസ്റ്റില്‍ ജൂനിയര്‍ വിഭാഗത്തില്‍ 129 പോയിന്റ് നേടി വയനാട് കൂളിവയല്‍ ഇമാം ഗസ്സാലി അക്കാദമിയും സബ് ജൂനിയര്‍ വിഭാഗത്തില്‍ 65 പോയിന്റ് നേടി സഅദ കോളേജ് വാരാമ്പറ്റ വയനാടും ജേതാക്കളായി.

ജൂനിയര്‍ വിഭാഗത്തില്‍ 104 പോയിന്റ് നേടി വേങ്ങര ബദരിയ ശരി അത്ത് കോളേജ് മലപ്പുറം രണ്ടും 80 പോയിന്റ് നേടി ദാറുല്‍ ഉലും അറബിക് കോളേജ് ബത്തേരി മൂന്നും സ്ഥാനം കരസ്ഥമാക്കി. സബ് ജൂനിയര്‍ വിഭാഗത്തില്‍ 64 പോയിന്റ് നേടി ബദരിയ ശരിഅത്ത് കോളേജ് വേങ്ങരയും 49 പോയിന്റ് നേടി തൃക്കരിപ്പൂര്‍ മുനര്‍വ്വിറുല്‍ ഇസ്‌ലാം അറബിക് കോളേജ് മൂന്നും സ്ഥാനം കരസ്ഥമാക്കി.

ജാമിഅക്ക്  കീഴില്‍ അഫിലിയേറ്റ് ചെയ്ത 5 ജില്ലകളിലെയും മംഗലാപുരത്തെയുമടക്കം 21 കോളേജുകളിലെ 300 ഓളം വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. കലാസാഹിത്യ മത്സരങ്ങള്‍ തൃക്കരിപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുള്ള ബാഖഫി അധ്യക്ഷനായി. എന്‍.പി.അബ്ദു റഹ്മാന്‍, കെ.പി.സി.മുഹമ്മദ്, സി.കെ.പി.കുഞ്ഞബ്ദുള്ള, വി.ടി.ശാഹുല്‍ ഹമീദ് എന്നിവര്‍ പ്രസംഗിച്ചു. പി.പി.അബ്ദുള്‍ ഖാദര്‍ സ്വാഗതവും എ.ജി.സിദ്ദിഖലി നന്ദിയും പറഞ്ഞു.

സമാപന സമ്മേളനം ബഷീര്‍ വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു. കെ.ടി.അബ്ദുള്ള ഫൈസി അധ്യക്ഷനായി. മുഹമ്മദലി ബാഖഫി, സത്താര്‍ വടക്കുമ്പാട്, അഡ്വ. എം.ടി.പി.കരീം എന്നിവര്‍ പ്രസംഗിച്ചു. ടി.പി.ശാഹുല്‍ ഹമീദ് ഹാജി സമ്മാനദാനവും എ.ജി.സി.ബഷീര്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് വിതരണവും ചെയ്തു. ബഷീര്‍ ഫൈസി ആല്‍ ആസ്ഹരി സ്വാഗതവും അനീസ് ഫൈസി നന്ദിയും പറഞ്ഞു. തുടര്‍ന്ന് ബുര്‍ദ മജ്‌ലിസും ദഫ് പ്രദര്‍ശനവും നടന്നു.

 

 

 

No comments:

Post a Comment