Monday 27 October 2014

സ്വാഗതസംഘം നാളെ

ജാമിഅഃ സമ്മേളനം: സ്വാഗതസംഘം നാളെ


പെരിന്തല്‍മണ്ണ : 2015 ജനുവരി 14, 15, 16, 17, 18 തിയ്യതികളില്‍  നടക്കുന്ന പട്ടിക്കാട് ജാമിഅഃ നൂരിയ്യയുടെ 52-ാം വാര്‍ഷിക 50-ാം സനദ്ദാന സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം  നാളെ  (ബുധനാഴ്ച) വൈകിട്ട് 3 മണിക്ക് ജാമിഅഃ ഓഡിറ്റോറിയത്തില്‍ ചേരും. യോഗം സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
    ജാമിഅഃ ജനറല്‍ ബോഡി മെമ്പര്‍മാര്‍, സമസ്തയുടേയും പോഷക ഘടകങ്ങളുടേയും ഭാരവാഹികള്‍, തുടങ്ങിയവര്‍ കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് സെക്രട്ടറി ഹാജി കെ മ്മദ് ഫൈസി അറിയിച്ചു.

No comments:

Post a Comment