Sunday 30 December 2012

ജാമിഅഃ ജൂബിലി: വയനാട് ജില്ലാ സ്റ്റുഡന്റ്‌സ് ഫോറം പ്രചരണ ജാഥ ആരംഭിച്ചു

ജാമിഅഃ ജൂബിലി: വയനാട് ജില്ലാ സ്റ്റുഡന്റ്‌സ് ഫോറം പ്രചരണ ജാഥ ആരംഭിച്ചു 
കല്‍പ്പറ്റ: ജനുവരി 9 മുതല്‍ 13 വരെ പി എം എസ് എ പൂക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക് കോളേജിന്റെ 50-ാം വാര്‍ഷിക സമ്മേളന പ്രചരണാര്‍ത്ഥം ജില്ലാ സ്റ്റുഡന്റ്‌സ് ഫോറം സംഘടിപ്പിച്ച വാഹനജാഥ ആരംഭിച്ചു. വെങ്ങപ്പള്ളിയില്‍ നടന്ന ഉദ്ഘാടന പൊതുയോഗത്തില്‍ മൂസ ബാഖവി അദ്ധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഹാരിസ് ബാഖവി കമ്പളക്കാട്, ബീരാന്‍കുട്ടി ബാഖവി, ജഅ്ഫര്‍ ഹൈത്തമി, ഇബ്രാഹിം ഫൈസി ഉഗ്രപുരം, ഹാമിദ് റഹ്മാനി, അബ്ദുറഹ്മാന്‍ വാഫി, ജംഷാദ് മാസ്റ്റര്‍, കെ എ നാസര്‍ മൗലവി സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിലെ പര്യടനത്തിനു ശേഷം ഒന്നാം ദിവസം വെള്ളമുണ്ടയില്‍ സമാപിച്ചു. സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി എ ആലി ഹാജി ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം ഫൈസി പേരാല്‍ മുഖ്യപ്രഭാഷണം നടത്തി.

1 comment:

  1. ജാമിഅയുടെ പേരും പ്രശസ്തിയും ഉന്നതിയുടെ വിഹായസ്സിലേക്ക് ഉയരട്ടെ,
    സമുദായത്തിന് അജയ്യമായ അമരത്വം വഹിക്കാന് പ്രാപ്തരായ അനേകായിരം പണ്ഡിത വരേണ്യറ് ജാമിഅയില് നിന്ന് പുറത്തിറങ്ങട്ടെ,
    ജാമിഅയില് വെളിച്ചം വിതറിയ വിജ്ഞാന സാഗരങ്ങളായ ഉസ്താദുമാറ്ക്ക് പരലോക സൌഖ്യം പടച്ചവന് നല്കട്ടെ,
    ജാമിഅയില് ജ്ഞാന വസന്തം തീറ്ക്കുന്ന മഹാ പണ്ഡിതറ്ക്ക് പടച്ചവന് ദീറ്ഘായുസ്സും ആഫിയത്തും നല്കട്ടെ,
    ജാമിഅക്ക് അമരത്വം വഹിക്കുന്ന സാദാത്തുക്കള്ക്കും നേതാക്കള്ക്കും ബാപ്പു ഹാജിക്കും പടച്ചവന് അറ്ഹമായ അംഗീകാരം നല്കട്ടെ,
    ആമീന്.

    മേഖലാ എസ് കെ എസ് എസ് എഫ് കമ്മറ്റിയുടെ ഭാഗമായി ജാമിഅ പെരിന്തല്മണ്ണ മേഖല സ്റ്റുഡന്സ് ഫോറം എന്ന സംഘം രൂപീകരിച്ചതിനെ തുടറ്ന്നാണ് മറ്റു ജില്ലാ/സംസ്ഥാന ഫോറങ്ങള് നിലവില് വന്നത്.
    അതിന് എളിയ നേതൃത്വം വഹിക്കാനായി എന്നതില് നിറഞ്ഞ ചാരിതാറ്ത്ഥ്യമുണ്ട്.

    സലീം ഫൈസി വലമ്പൂറ്,
    കിംഗ്ഡം ഓഫ് സൌദി അറബിയ്യ.
    asaleem@ccc.com.sa
    aspadath@gmail.com

    ReplyDelete