Friday, 20 November 2015

സ്വാഗതസംഘം രൂപീകരിച്ചു

ജാമിഅഃ നൂരിയ്യഃ വാര്‍ഷിക സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു.

പെരിന്തല്‍മണ്ണ: 2016 ജനുവരി 6 മുതല്‍ 10 കൂടിയ ദിവസങ്ങളില്‍ നടക്കുന്ന പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ 53-ാം വാര്‍ഷിക 51-ാം സനദ്ദാന സമ്മേളനത്തിന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മുഖ്യ രക്ഷാധികാരിയും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും ഹാജി കെ മമ്മദ് ഫൈസി ജനറല്‍ കണ്‍വീനറും ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി ട്രഷററുമായി സ്വാഗതസംഘം രൂപീകരിച്ചു.
ജാമിഅഃ നൂരിയ്യഃ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേരന്ന യോഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എം.എം മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ മാരായമംഗലം, കാളാവ് സൈതലവി മുസ്‌ലിയാര്‍, ഉണ്ണിക്കോയ തങ്ങള്‍, ആബിദ് ഹുസൈന്‍ തങ്ങള്‍, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, ഫഖ്‌റുദ്ദീന്‍ തങ്ങള്‍, ഹാജി കെ മമ്മദ് ഫൈസി, പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, കെ.സി അബ്ദുല്ല ഹാജി, റഹ്മാന്‍ ഫൈസി, അസ്ഗറലി ഫൈസി, നാസര്‍ ഫൈസി കൂടത്തായ്, കുട്ടിഹസന്‍ ദാരിമി, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, ഖാദര്‍ ഫൈസി കുന്നുംപുറം പങ്കെടുത്തു.
സബ് കമ്മിറ്റി ഭാരവാഹികളായി ഫിനാന്‍സ്: ചെയര്‍മാന്‍ സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, കണ്‍വീനര്‍ എ.മുഹമ്മദ് കുട്ടി ഹാജി,  റിസപ്ഷന്‍: ചെയര്‍മാന്‍: അലി ഫൈസി പാറല്‍, കണ്‍വീനര്‍ കെ ഇബ്രാഹിം ഫൈസി,   പ്രോഗ്രാം: കണ്‍വീനര്‍ പുത്തനഴി മൊയ്തീന്‍ ഫൈസി, ലോ & ഓര്‍ഡര്‍: ചെയര്‍മാന്‍ പി.എ ജബ്ബാര്‍ ഹാജി കൊണ്ടോട്ടി, കണ്‍വീനര്‍: അഡ്വ. കെ.ടി ഉമര്‍, ഫെസ്റ്റ്: ചെയര്‍മാന്‍ പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, കണ്‍വീനര്‍ ഖാദര്‍ ഫൈസി. മദ്രസ്സ കോഡിനേഷന്‍: ചെയര്‍മാന്‍ മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, കണ്‍വീനര്‍ ഹുസൈന്‍ കുട്ടി മുസ്‌ലിയാര്‍  പ്രചരണം: ചെയര്‍മാന്‍  കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ കണ്‍വീനര്‍ പി. കെ അബ്ദുലതീഫ് ഫൈസി, വളണ്ടിയര്‍: ചെയര്‍മാന്‍ ഒ.എം.എസ് തങ്ങള്‍ കണ്‍വീനര്‍ ഹനീഫ് പട്ടിക്കാട് എന്നിവരെ തെരഞ്ഞെടുത്തു.


No comments:

Post a Comment