Tuesday, 8 September 2015

മഹല്ല് സര്‍വ്വേ ട്രൈനിംഗ് പ്രോഗ്രാം

മഹല്ല് ജമാഅത്തുകളുടെ ശാക്തീകരണം കാലഘട്ടത്തിന്റെ ആവശ്യം : പി.വി അബ്ദുല്‍ വഹാബ് എം.പി


മഹല്ല് ജമാഅത്തുകളുടെ ശാക്തീകരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മത-സാമൂഹിക വിദ്യഭ്യാസ രംഗങ്ങളില്‍ മഹല്ല് ജമാഅത്തുകളുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും പി.വി അബ്ദുല്‍ വഹാബ് എം.പി പറഞ്ഞു. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് മഹല്ല്  ഭാരവാഹികള്‍ക്ക് വേണ്ടി നടത്തിയ മഹല്ല് സര്‍വ്വേ ട്രൈനിംഗ് പ്രോഗ്രാം നിലമ്പൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റിലീഫ്, ചാരിറ്റി രംഗത്ത് മഹല്ല് ജമാഅത്തുകളുടെ സേവനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും മഹല്ല് ജമാഅത്തുകളുടെ ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സമൂഹത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 
സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ യോഗം ഉദ്ഘാടനം ചെയ്തു. മുഹമ്മദലി നാദാപുരം (നെറ്റ്‌ഷെല്‍, കോഴിക്കോട്) ശില്‍പശാലക്ക് നേതൃത്വം നല്‍കി. പി.കുഞ്ഞാണി മുസ്‌ലിയാര്‍, ടി.പി അബ്ദുല്ല മുസ്‌ലിയാര്‍, ഇ.കെ കുഞ്ഞമ്മദ് മുസ്‌ലിയാര്‍, ടി.കെ അബ്ദുല്ലക്കുട്ടി മാസ്റ്റര്‍, യഅ്ഖൂബ് ഫൈസി, കെ.ടി കുഞ്ഞാന്‍, സുലൈമാന്‍ ഫൈസി ചുങ്കത്തറ പ്രസംഗിച്ചു സലീം എടക്കര സ്വാഗതവും ഹംസ ഫൈസി രാമങ്കുത്ത് നന്ദിയും പറഞ്ഞു.

No comments:

Post a Comment