Thursday, 15 January 2015

മജ്‌ലിസുന്നൂര്‍

ആത്മീയ പ്രഭചൊരിഞ്ഞ് മജ്‌ലിസുന്നൂര്‍ 

പെരിന്തല്‍മണ്ണ: ശാന്തിതേടി ആത്മീയ തീരത്തേക്കൊഴികിയ ആയിരങ്ങള്‍ ഒത്തുചേര്‍ന്നപ്പോള്‍ പട്ടിക്കാട് ജാമിഅ: സമ്മേളന നഗരി തിങ്ങി നിറഞ്ഞു.  പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടന്ന മജ്‌ലിസുന്നൂര്‍ അസ്മാഉല്‍ ബദ്ര്‍ പാരായണ സദസ്സില്‍ സംബന്ധിക്കാനെത്തിയ വിശ്വാസികളെ കൊണ്ട് പട്ടിക്കാടും പരിസരവും നിറഞ്ഞുകവിഞ്ഞു. ശൈഖുനാ ഏലംകുളം ബാപ്പു മുസ്‌ലിയാരുടെ പ്രാരംഭ പ്രാര്‍ഥനയോടെ തുടക്കം കുറിച്ച കേരളത്തിലെ ഏറ്റവും വലിയ അസ്മാഉല്‍ ബദ്ര്‍ പാരായണ സദസ്സിന് സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ആമുഖ പ്രഭാഷണം നടത്തി പ്രമുഖ സൂഫിവര്യനായ ശൈഖുനാ അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ശെഖുനാ വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, മൂര്യാട് ഹംസ മുസ്‌ലിയാര്‍, വി.മുഹമ്മദ് മുസ്‌ലിയാര്‍ മേലാറ്റൂര്‍, എസ്. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, കെ.കെ.സി.എം തങ്ങള്‍, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, സയ്യിദ് ശമീറലി ശിഹാബ് തങ്ങള്‍, ശഹീറലി ശിഹാബ് തങ്ങള്‍, ഫക്രുദ്ദീന്‍ തങ്ങള്‍,  എം.കെ തങ്ങള്‍, ഒളവണ്ണ അബൂബക്കര്‍ മുസ്‌ലിയാര്‍, ഹൈദ്രൂസ് മുസ്‌ലിയാര്‍, ഹംസ ബിന്‍ ജമാല്‍,കെ.കെ എസ് തങ്ങല്‍ വെട്ടിച്ചിറ, ഉമര്‍ മുസ്‌ലിയാര്‍ കീഴിശ്ശേരി, സൈതാലി ഫൈസി, അബ്ദുല്‍ കരീം ഫൈസി തൃശ്ശൂര്‍,എസ്.എം.എ തങ്ങള്‍ പച്ചീരി  തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു. 

No comments:

Post a Comment