മതേതരത്വത്തില്‍ വിശ്വസിക്കാത്തവര്‍ മതത്തിന്റെ പക്ഷം ചേരല്‍ ഭാരതത്തിന് ഭീഷണി: കെ. ശങ്കരനാരായണന്‍
പെരിന്തല്‍മണ്ണ: മതേതരത്വത്തില്‍ വിശ്വസിക്കാത്ത രാഷ്ട്രീയപ്പാര്‍ട്ടികള്‍ മതത്തിന്റെ പക്ഷം ചേരല്‍ ഭാരതത്തിന് ഭീഷണിയാകുമെന്ന് മഹാരാഷ്ട്ര മുന്‍ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍. ജാമിഅ നൂരിയ്യ 52ാം വാര്‍ഷിക 50ാം സനദ് ദാന സമ്മേളനത്തിലെ ദേശീയം സെഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതമാണ് മനുഷ്യന്റെ ജീവിതം, മതമില്ലാത്തത് മനുഷ്യനില്ലാത്തത് പോലെയാണ്, മതത്തെ ബഹുമാനിച്ചാദരിച്ച് ഇതര മതസ്ഥര്‍ക്ക് പ്രശ്‌നമില്ലാത്ത വിധം ജീവിതം ചിട്ടപ്പെടുത്തണം, മതങ്ങളും മതങ്ങളും തമ്മിലല്ല പ്രശ്‌നം, മനുഷ്യരും മനുഷ്യരും തമ്മിലാണ് പ്രശ്‌നം. മനുഷ്യമനസ്സുകള്‍ പരസ്പരം യോജിച്ചാല്‍ ഏവര്‍ക്കും ഭാരതത്തില്‍ മതസൗഹാര്‍ദത്തോടെ ജീവിക്കാം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമൂമന്ത്രി ഡോ.എം.കെ മുനീര്‍ മുഖ്യാതിഥിയായി. ഇന്ത്യയുടെ സാസ്‌കാരികത ഹൈന്ദവതയാണെന്ന് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന വര്‍ഗീയ ശക്തികള്‍ സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും പ്രവര്‍ത്തിച്ചിട്ടുണ്ട്. മതകീയ സ്പര്‍ധയുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. വര്‍ഗീയതയുടെ വിഷവിത്തുകള്‍ പിഞ്ചുമനസ്സുകളില്‍ കുത്തിവെക്കുന്നതിനായി വിദ്യാഭ്യാസ കരിക്കുലങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിത്തീര്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മതേതരത്വ ഇന്ത്യയുടെ വര്‍ത്തമാനം എന്ന വിഷയത്തില്‍ സി. പി സെയ്തലവി, കെ.ഇ ഇസ്മായില്‍, മുഹമ്മദ് അനീസ്, ഡോ. സുബൈര്‍ ഹുദവി സംസാരിച്ചു.
എം.ഇ.എ എഞ്ചിനീയറിംഗ് കോളേജില്‍ നടന്ന സാംസ്‌കാരിക സമ്മേളനം റശീദലി ശിഹാബ് തങ്ങള്‍ ഉദാഘാടനം ചെയ്തു കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, ഹാജി കെ. മമ്മദ് ഫൈസി, പ്രൊഫ മുബാറക്, എസ്. വി മുഹമ്മദലി ഇ. അബ്ദുല്‍ അസീസ് സംസാരിച്ചു
ഫിഖ്ഹ് കോണ്‍ഫ്രന്‍സ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഹംസ ബാഫഖി തങ്ങള്‍, ചെമ്പുലങ്ങാട് മുഹമ്മദ് മുസ്‌ലിയാര്‍, നെല്ലായ കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍ സംസാരിച്ചു. ഇ. ഹംസ ഫൈസി, അലവി ഫൈസി കൊളപ്പറമ്പ് വിഷയം അവതരിപ്പിച്ചു. എ.ടി അബ്ദുല്ല മുസ്‌ലിയാര്‍ സമാപന പ്രസംഗം നടത്തി.
No comments:
Post a Comment