Sunday, 18 January 2015

ജാമിഅ സമ്മേളനം സമാപിച്ചു


ജനലക്ഷങ്ങള്‍ പ്രവഹിച്ചു ജാമിഅ സമ്മേളനത്തിന് സമാപ്തി

ഫൈസാബാദ് (പട്ടിക്കാട്): അഞ്ച് ദിവസമായി പൂക്കോയ തങ്ങള്‍ നഗരിയില്‍ വൈജ്ഞാനിക പ്രഭ പരത്തിയ ജാമിഅ സമ്മേളനം നിറമുള്ള ചരിത്രത്തിലേക്ക്. സ്‌നേഹവും സമാധാനവും വിളംബരം ചെയ്യുന്ന ഇസ്‌ലാമിന്റെ സന്ദേശ പ്രചാരണം കൂടുതല്‍ ഊര്‍ജിതമാക്കാന്‍  ആഹാനം ചെയ്ത ജാമിഅ നൂരിയ്യ 52-മത് വാര്‍ഷിക 50-ാമത് സനദ് സമ്മേളനത്തിനു  പ്രൗഢമായ സമാപ്തി.   മതവൈജ്ഞാനിക ഗോപുരത്തിലെ വിളികേട്ട് ഫൈസാബാദിലേക്ക് ദീവസങ്ങളായി അണമുറിയാത്ത ജനപ്രവാഹമായിരുന്നു. സമാപന സമ്മേളനത്തില്‍  അക്ഷരാര്‍ത്ഥത്തില്‍ പട്ടിക്കാട് വീര്‍പ്പു മുട്ടി. കണക്കു കൂട്ടലുകള്‍ തെറ്റിച്ച ശുഭ്രസാഗരം ജാമിഅയുടെ അനിവാര്യതയും ജനപിന്തുണയും അത്യുന്നതങ്ങളിലാണെന്ന് വരച്ചുകാട്ടി. ദക്ഷിണേന്ത്യയിലെ വൈജ്ഞാനിക വിപ്ലവത്തിന് വിജയമന്ത്രമോതിയ ജാമിഅ: നൂരിയ്യയുടെ സ്ഥാനം ജനഹൃദയങ്ങളിലാണെന്ന് സമാപന സമ്മേളനം ഉദ്‌ഘോഷിച്ചു. കേരളക്കരയിലെ ഇസ്‌ലാമിക പ്രബോധനവീഥിയില്‍ അരനൂറ്റാണ്ടിലേറെയായി പാല്‍നിലാവായി നിറഞ്ഞ ജാമിഅയുടെ വരുംദിനങ്ങളിലെ നിരവധി പദ്ധതികള്‍ കൂടുതല്‍ ശോഭയുള്ളതാകുമെന്നും സമ്മേളനം പ്രഖ്യാപിച്ചു. ദേശീയ തലത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുവാനും അഫ്‌ലിയേറ്റഡ് സ്ഥാപനങ്ങളുടെ പുരോഗതിയും സമ്മേളനം  വിളംബരം ചെയ്തു. മഹല്ലുകളുടെ ശാക്തീകരണത്തില്‍ ജാമിഅ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. തക്ബീര്‍ ധ്വനികള്‍ മുഴങ്ങിയ അന്തരീക്ഷത്തില്‍ 219  യുവപണ്ഡിതര്‍ ഫൈസി ബിരുദം വാങ്ങി പ്രബോധനവീഥിയിലിറങ്ങിയപ്പോള്‍ ജാമിഅയുടെ ചരിത്രത്തില്‍ പുതിയ നാഴികക്കല്ല് കൂടിയാണ് പിന്നിട്ടത്.  മതമൂല്യങ്ങളിലേക്ക് സമൂഹത്തെ മാടിവിളിക്കാന്‍  പ്രതിജ്ഞാബദ്ധരായാണ് അവര്‍ ഫൈസി ബിരുദം ഏറ്റുവാങ്ങിയത്.  അഞ്ച് പതിറ്റാണ്ടിനിടെ ബിരുദം ഏറ്റുവാങ്ങിയവരുടെ എണ്ണം ആറായിരം കവിഞ്ഞു.  


സനദ്ദാന സമ്മേളനം ജാമിഅ പ്രസിഡണ്ട് കൂടിയായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍  അധ്യക്ഷതവഹിച്ചു.  സമസ്ത പ്രസിഡണ്ട് സി. കോയക്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തി. ജാമിഅ നൂരിയ്യ പ്രന്‍സിപ്പാള്‍ പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ സനദ്ദാന പ്രസംഗം നടത്തി. സൗദി രാജകുടുംബത്തിന്റെ പ്രത്യേക ഉപദേശ്ടാവ് ഡോ. ഫായിസ് അല്‍ ആബിദീന്‍ മുഖ്യാതിഥിയായിരുന്നു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഇ. അഹ്മദ്  വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, മന്ത്രി എം. അലി, വിദേശ പ്രതിനിധികാളായ ശബാന്‍ കുക്ക്, മുഹമ്മദ് അഹ്മദ് അല്‍ ജീലി, ഉസ്മാന്‍ അക, അബ്ദുല്ല അക്ദ, ശൈഖ് ഖമീസ് സാലിം മുഹമ്മദ് അല്‍ ബലൂജി, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബാശീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, സയ്യിദ ഹമീദലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാലിമാരായ സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, എ.പി മുഹമ്മദ് മുസ്‌ലിയാര്‍, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, പി. കുഞ്ഞാണി മുസ്‌ലിയാര്‍, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ഹാജി കെ മമ്മദ് ഫൈസി, എം. ഉമര്‍ എം.എല്‍.എ, മമ്മുണ്ണി ഹാജി എം.എല്‍.എ, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഓണംപള്ളി മുഹമ്മദ് ഫൈസി,  പി അബ്ദുല്‍ഹമീദ് പ്രസംഗിച്ചു.

  രാജ്യത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് സമാധാന ജീവിതം: ഹൈദരലി ശിഹാബ് തങ്ങള്‍ 


പട്ടിക്കാട്:  പിന്നോക്ക ജനവിഭാഗങ്ങളുടെ പുരോഗതി വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെ മാത്രമേ സാധിക്കുകയുളളൂവെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജാമിഅ നൂരിയ സനദ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.  വര്‍ഗീയ ധ്രൂവീകരണമാണിന്ന് രാജ്യത്ത് നടക്കുന്നത്.  രാജ്യത്തെ ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളെ എല്ലാ വിഭാഗങ്ങളും ചേര്‍ന്ന് ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കണം.   രാജ്യത്തെ ജനങ്ങള്‍ സമാധാനത്തോടെയും സഹവര്‍ത്തിത്വത്തോടെയും കഴിഞ്ഞു കൂടി രാജ്യത്തിന്റെ വികസനത്തിന് വേണ്ടി യത്‌നിക്കണം.  മതേതരത്വ രാജ്യമായ ഭാരതത്തില്‍ ഏത് മതവിഭാഗത്തില്‍ പെട്ടവനായാലും എല്ലാവരേയും ഒരുപോലെ കാണാനുള്ള മനസ്സാണ് ഭരണാധികാരികള്‍ക്ക് വേണ്ടത്. ഘര്‍വാപസി എന്ന പേരില്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനം ഒരിക്കലും അംഗീകരിക്കാനാവില്ല. ഓരോ പൗരനും തന്റെ ഇഷ്ട മതം സ്വീകരിക്കാനുള്ള അവകാശമുണ്ട്. നിര്‍ബന്ധമതപരിവര്‍ത്തനം ഇസ്‌ലാം ഒരിക്കലും അംഗീകരിക്കുന്നില്ല. ഖുര്‍ആന്റെ അധ്യാപനവും അതു തന്നെയാണ്.

ലോകത്താകമാനം ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ വിവിധ ഭാഗങ്ങളിള്‍ നിന്നും വെല്ലുവിളി ഉയര്‍ന്നു കൊണ്ടിരിക്കുകയാണെ്.     പാക്കിസ്താനിലെ പെഷവാറില്‍ നിഷ്‌കളങ്കരായ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടതും പാരീസിലെ ഒരു വാരികയുടെ ഓഫീസ് ആക്രമിക്കപ്പെട്ടതും ഏറെ അപലപനീയമാണ് . ഇസ്‌ലാം ഒരിക്കലും  അതിരുകടന്ന പ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നില്ല. എന്നാല്‍ ഇതിന്റെ പേരില്‍ പ്രവാചകനെ അപമാനിക്കുന്ന മുഖചിത്രം നല്‍കി 50 ലക്ഷം കോപ്പികള്‍ പ്രസിദ്ധീകരിച്ചത് വളരെ പ്രാകൃതവും ഹീനവുമായ നടപടിയാണ്. ഇത് അപലപനീയമാണ്. പരസ്പരം സ്‌നേഹത്തിലും സൗഹാര്‍ദത്തിലും കഴിയുന്ന ഒരു നാടായി ഇന്ത്യ നിലനില്‍ക്കണം. 

കേരളത്തിലെ മത വിദ്യാഭ്യാസ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രമായ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് ദേശീയ ദൗത്യത്തിലേക്ക് കാലെടുത്തുവെക്കുകയാണ്. ജാമിഅയുടെ ഗോള്‍ഡന്‍ ജൂബിലി ഉപഹാരമായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ് ലാമിക് സ്റ്റഡീസിന്റെ കീഴില്‍ ആരംഭിച്ച നാഷണല്‍ മിഷന്‍ ഇന്ത്യയിലെ മുസ് ലിംകളടക്കമുള്ള ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ സാമൂഹികവിദ്യഭ്യാസ പുരോഗതി ലക്ഷ്യമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ നില നില്‍ക്കുന്ന സാമുദായിക സൗഹാര്‍ദത്തിന് ഫൈസിമാര്‍ നിര്‍വഹിക്കുന്ന സേവനം വിലമതിക്കാനാവാത്തതാണ്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റേയും മറ്റു ഉപഘടകങ്ങളുടെയും നേതൃത്വം മുതല്‍ മദ്രസാ അധ്യാപക രംഗം വരെയുള്ള ഫൈസിമാരുടെ സേവനങ്ങള്‍ ശ്രദ്ദേയവും മാതൃകാപരവുമാണ്.  തങ്ങള്‍ പറഞ്ഞു. 

ജാമിഅ നൂരിയ്യ ഉത്തരേന്ത്യയിലെ ഗ്രാമങ്ങള്‍ ദത്തെടുക്കും,. സാദിഖലി ശിഹാബ് തങ്ങള്‍


പട്ടിക്കാട്: ദേശീയ തലത്തിലേക്ക് ജാമിഅയുടെ വിദ്യാഭ്യാസ പദ്ധതി വ്യാപിപ്പിക്കുമെന്ന് ജാമിഅ ജനറല്‍ സെക്ര'റികൂടിയായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അവിടങ്ങളിലെ ഗ്രാമങ്ങള്‍ ജാമിഅ ദത്തെടുക്കും. ഇതിന് നല്ല പിന്തുണയാണ് ലഭിക്കുന്നത്. മതഭൗതിക വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം പോയ ഇതര സംസ്ഥാനങ്ങളിലെ പുതിയ തലമുറക്ക് വെളിച്ചം പകരുകയെത് മുഖ്യ അജണ്ടയായെടുത്തിട്ടുണ്ട്. ജാമിഅ  ഗോള്‍ഡന്‍ ജൂബിലി വ?ര്‍ഷത്തില്‍ പ്രഖ്യാപിച്ച പദ്ധതികളെല്ലാം വിജയപഥത്തിലേറിയതായും തങ്ങള്‍ പറഞ്ഞു. അറിവിന്റെ ആധികാരിക കേന്ദ്രമാണ് ജാമിഅ. ഇവിടെ നിന്നും പുറത്തിറങ്ങുവരെ സമൂഹം ആദരവോടെയും പ്രതീക്ഷിയോടെയുമാണ് ഉറ്റു നോക്കുന്നത്. ഓരോ വര്‍ഷവും ജാമിഅ സമ്മേളനങ്ങള്‍ കൂടുതല്‍ ജനസമ്പന്നമാവുന്നത് ഫൈസിമാര്‍ക്കുള്ള അംഗീകാരമാണ്.

ആവിഷ്‌കാര സ്വാതന്ത്യത്തിന്റെ പേരില്‍ ഇസ് ലാമിനെതിരെ കടന്നാക്രമിന്നു. അഹമ്മദ്


പട്ടിക്കാട്: ആവിഷ്‌കാര സ്വാതന്ത്യത്തിന്റെ പേരില്‍ ഇസ് ലാമിനെതിരെ കടന്നാക്രമണം നടത്തുന്ന രീതി ഭൂഷണമല്ലെന്ന് ഇ അഹമ്മദ് എംപി. പട്ടക്കാട് ജാമിഅ നൂരിയ്യ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു. ആഗോള തലത്തില്‍ ചിലര്‍ ഇസ്‌ലാം വിരുദ്ധ അജണ്ട നടപ്പാക്കിവരികയാണ്. ഭീകരവാദവും ഇസ്‌ലാമിനു മീതെ കെട്ടിവെക്കുന്ന പ്രവണതയാണ് കണ്ടു വരുന്നത്. എന്നാല്‍ ഇതുകൊണ്ടൊന്നും ഇസ്‌ലാം തകരില്ല. പ്രതിസന്ധികളെ അതിജീവിച്ചാണ് ഇസ്‌ലാം മുന്നേറിയത്. വെല്ലുവിളികള്‍ നിറഞ്ഞ കാലത്ത് പണ്ടിതരുടെ ഉത്തരവാദിത്വം വര്‍ദ്ധിച്ചിട്ടുണ്ട് ഇന്ത്യയിലെ ഭരണമാറ്റത്തില്‍ ന്യൂനപക്ഷങ്ങള്‍ ആശങ്കയിലാണ്. പ്രധാനമന്ത്രിയോട് ഇക്കാര്യം ഉണര്‍ത്തിട്ടുണ്ട് തീവ്രവാദ പ്രസ്ഥാനങ്ങളോട് ഒരിക്കലും സന്ധിയില്ല നേരത്തെ ജമാഅത്തുദ്ദഅവയെ നിരോധിക്കണമെ് യുഎന്‍ കൗണ്‍സിലില്‍ താന്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ആവശ്യപ്പെ'പ്പോള്‍ പാകിസ്താന്‍ അംഗീകരിക്കാന്‍ തയ്യാറായില്ല എന്നാല്‍ ഇപ്പോള്‍ അവര്‍ അത് ശരിവെച്ചതായും അഹമ്മദ് പറഞ്ഞു.

കേരളത്തിനു പുറത്തേക്ക് ജാമിഅയുടെ സേവനം വ്യാപിപ്പക്കുന്നത്  പ്രതീക്ഷയുണര്‍ത്തുന്നു. കുഞ്ഞാലിക്കുട്ടി


പട്ടിക്കാട്: കേരളത്തിനു പുറത്തേക്ക് ജാമിഅയുടെ സേവനം വ്യാപിപ്പിക്കാനുള്ള തീരുമാനം പ്രതീക്ഷയുണര്‍ ത്തുന്ന താണെന്ന് വ്യവസായമന്ത്രി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നേതൃത്വം കൊടുക്കാന്‍ കേരളം വളര്‍ന്നു വരുന്നു എത് അഭിമാനകരമാണ്. മറ്റു സംസ്ഥാനങ്ങള്‍ അവസരങ്ങള്‍ക്കും നല്ലൊരു നേതൃത്വത്തിനും ആഗ്രഹിക്കുകയാണ്. ഇതര സംസ്ഥനങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിലൂടെ മതഭൗതിക വിദ്യാഭ്യാസ രംഗത്ത് അവര്‍ക്ക് വളരാന്‍ സാധിക്കുമെും കുഞ്ഞാലിക്കുട്ടി പറഞ്ഞു.


പട്ടിക്കാട് ജാമിഅ നൂരിയ്യ വാര്‍ഷിക പരീക്ഷയില്‍  റാങ്ക് ജേതാക്കളായ മുസമ്മില്‍ ഇര്‍ഫാനി തൈക്കടപ്പുറം, മുഹമ്മദ് ജാഫര്‍ സി.എച്ച്  അതിരുമട, സിദ്ധീഖ് കമാലി പാലോട് , നൗഫല്‍ നിസാമി വിളയില്‍ പറപ്പൂര്‍ എന്നിവര്‍ക്ക് മസ്‌കറ്റ് സുന്നി സെന്ററിന്റെയും എം.ഇ.എ എഞ്ചിനീയറിംഗ് കോളേജിന്റെയും അവാര്‍ഡുകള്‍ നല്‍കി.


No comments:

Post a Comment