Sunday, 18 January 2015

ആദര്ശ സമ്മേളനം

പ്രതിസന്ധികളില്‍ തളരാത്ത ആദര്‍ശമാണ് അനിവാര്യം: മന്ത്രി മഞ്ഞളാംകുഴി അലി


പെരിന്തല്‍മണ്ണ: ജീവിതത്തില്‍ നേരിടുന്ന ഏത് പ്രതിസന്ധി ഘട്ടങ്ങളിലും തളരാത്ത ആദര്‍ശബോധമാണ് സമൂഹത്തിന് വേണ്ടതെന്ന് മന്ത്രി മഞ്ഞളാംകുഴി അലി. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യ 52ാം വാര്‍ഷിക 50ാം സനദ് ദാന സമ്മേളനത്തിലെ ആദര്‍ശ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാസര്‍ ഫൈസി കൂടത്തായ്, മുസ്തഫ അശ്‌റഫി കക്കുപടി, എം.ടി അബൂബക്കര്‍ ദാരിമി, അബ്ദുല്‍ ഗഫൂര്‍ അന്‍വരി, മുജീബ് ഫൈസി പൂലോട്, സൈനുദ്ദീന്‍ ഇര്‍ഫാനി, അബ്ദുസ്സ്വമദ് വള്ളുവങ്ങാട് സംസാരിച്ചു. കന്നട ഇസ്‌ലാമിക് കോണ്‍ഫറന്‍സ് അബ്ദുല്ല ഫൈസിയുടെ അധ്യക്ഷതയില്‍ ശരീഫ് ഫൈസി കടബ ഉദ്ഘാടനം ചെയ്തു. ഇസ്ഹാഖ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. ഉസ്മാന്‍ ഫൈസി തോഡാര്‍, ഉസ്മാന്‍ ഫൈസി സുണ്ടികൊപ്പ, മൂസല്‍ ഫൈസി, ഉമര്‍ ഫൈസി, റിയാസ് കക്കിഞ്ച, മുഹമ്മദ് ശാഫി എടപ്പലം സംസാരിച്ചു. 

No comments:

Post a Comment