Saturday, 5 January 2013

ജാമിഅഃ നൂരിയ്യഃ അറ-ബിയ്യഃ 

ഗോള്‍ഡന്‍ ജൂബിലി മഹാ സമ്മേളനം 

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ദക്ഷി-ണേ-ന്ത്യ-യിലെ അത്യു-ന്നത ഇസ്‌ലാ-മിക കലാ-ല-യവും കേരളത്തിലെ ഇസ്‌ലാമിക പ്രബോധന പ്രചാരണ പ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രവുമായ പട്ടി-ക്കാട്‌ ജാമിഅഃ നൂരിയ്യ: അറബിയ്യഃയുടെ ഗോള്‍ഡന്‍ ജൂബിലി മഹാ സമ്മേളനത്തിഌള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തിരുനബി (സ്വ) മദീനയിലെ മസ്‌ജിദുന്നബവിയില്‍ സ്ഥാപിച്ച പാഠശാലയുടെ ജ്ഞാന വഴിയിലാണ്‌ 1963 ല്‍ ജാമിഅഃ നൂരിയ്യഃ അറബിയ്യഃ സ്ഥാപിതമായത്‌. കേരളത്തിലെ അത്യുന്നത മുസ്‌ലിം നേതൃത്വം പടുത്തുയര്‍ത്തുകയും വളര്‍ത്തി കൊണ്ട്‌ വരികയും ചെയ്‌ത ജാമിഅഃ നൂരിയ്യയുടെ ചരിത്രം കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കൂടി ചരിത്രമാണ്‌. കേരളത്തിലെ മുസ്‌ലിം നവജാഗരണത്തിന്റെ എല്ലാ മേഖലകളിലും ജാമിഅഃ നൂരിയ്യഃയുടേയും അതിന്റെ സന്തതികളുടേയും സജീവ സാനിധ്യമുണ്ടായിട്ടുണ്ട്‌. പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ അടക്കം മുസ്‌ലിം കേരളത്തിന്റെ മത-സാമൂഹിക നേതൃത്വത്തിലുള്ള ഒട്ടേറെ സമുന്നത വ്യക്തിത്വങ്ങള്‍ ജാമിഅയുടെ സന്തതികളായുണ്ട്‌. 5776 പണ്ഡിതന്‍മാരാണ്‌ ഇതിനകം ജാമിഅഃ നൂരിയ്യയില്‍ നിന്ന്‌ ബിരുദം നേടിയിട്ടുള്ളത്‌. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കുന്നതിലും പുരോഗമന പ്രവര്‍ത്തനങ്ങളിലും ജാമിഅയും ഫൈസിമാരും വഹിച്ച പങ്ക്‌ വളരെ വലുതാണ്‌. ഗോള്‍ഡന്‍ ജൂബിലിയോടഌബന്ധിച്ച്‌ സമുദായത്തിന്റെ ശോഭനമായ ഭാവി ലക്ഷ്യമാക്കിയുള്ള ഒട്ടേറെ പദ്ധതികള്‍ക്ക്‌ ജാമിഅഃ നൂരിയ്യഃ രൂപം നല്‍കിയിട്ടുണ്ട്‌. കേര-ള-ത്തി-ന-കത്തും പുറ-ത്തു-മായി ജാമി-അഃ-യോട്‌ അഫിലി-യേറ്റ്‌ ചെയ്‌ത 50 സ്ഥാപനങ്ങള്‍. സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക്‌ സ്റ്റഡീസ്‌. ജാമിഅഃയുടെ പ്രഥമ പ്രസി-ഡണ്ട്‌ സയ്യിദ്‌ അബ്ദു-റ-ഹി-മാന്‍ ബാഫഖി തങ്ങ-ളുടെ പേരില്‍ സ്‌കോളര്‍ഷിപ്പ്‌ പദ്ധതി, പാണ-ക്കാട്‌ പൂക്കോയ തങ്ങള്‍ ട്രനേഴ്‌സ്‌ ട്രനിംഗ്‌ സെന്റര്‍, ശംസുല്‍ ഉലമാ സ്‌മാരക ഇസ്‌ലാ-മിക്‌ റിസര്‍ച്ച്‌ സെന്റര്‍, കോട്ടു-മല ഉസ്‌താദ്‌ സ്‌മാരക ഫൈസി പ്രതിഭാ പുരസ്‌കാരങ്ങള്‍ , കെ.വി ബാപ്പു ഹാജി സ്‌മാരക മഹല്ല്‌ മാനേജ്‌മെന്റ്‌ അക്കാഡമി തുടങ്ങിയവയാണ്‌ പ്രധാന പദ്ധതികള്‍. ജഌവരി 6ന്‌ ഞായറാഴ്‌ച ഗോള്‍ഡന്‍ ജൂബിലിയോടഌബന്ധിച്ച്‌ ഒരുക്കിയ "സുവര്‍ണ്ണം-13' എക്‌സിബിഷന്‍ ആരംഭിക്കും. ഉച്ചക്ക്‌ രണ്ട്‌ മണിക്ക്‌ കേന്ദ്ര മാനവ വിഭവശേഷി വികസന വകുപ്പ്‌ മന്ത്രി ഡോ. ശശി തരൂര്‍ ഉദ്‌ഘാടനം ചെയ്യും. ജഌവരി 8ന്‌ ചൊവ്വാഴ്‌ച ദര്‍സ്‌ കലാമേളയും 9ന്‌ ബുധനാഴ്‌ച ജൂനിയര്‍ കോളേജ്‌ കലാമേളയും നടക്കും ജഌവരി 9ന്‌ ബുധന്‍ വൈകിട്ട്‌ 3.30ന്‌ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ പതാക ഉയര്‍ത്തും. 4 മണിക്ക്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന ഉദ്‌ഘാടന സമ്മേളനം ഖത്തര്‍ മജ്‌ലിസുശ്ശൂറാ മെമ്പര്‍ ഡോ. ശൈഖ്‌ അഹ്‌മദ്‌ മുഹമ്മദ്‌ ഉബൈദാന്‍ ഫഖ്‌റോ ഉദ്‌ഘാടനം ചെയ്യും. സയ്യിദ്‌ അഫീഫുദ്ദീന്‍ അബ്ദുറഹ്‌മാന്‍ ജീലാനിയും (ക്വലാംലംപൂര്‍), അബ്ദുറഹ്‌മാന്‍ എം.പിയും (വെല്ലൂര്‍) മുഖ്യാതിഥികളായിരിക്കും. ഇ.ടി മുഹമ്മദ്‌ ബഷീര്‍ എം.പി മുഖ്യ പ്രഭാഷണം നടത്തും. സി.കെ.എം സാദിഖ്‌ മുസ്‌ലിയാര്‍, പി.വി അബ്ദുല്‍ വഹാബ്‌, ഹാജി കെ. മമ്മദ്‌ ഫൈസി, അഡ്വ. എം. ഉമര്‍ എം.എല്‍.എ, സി.പി മുഹമ്മദ്‌ എം.എല്‍.എ, എന്‍. സൂപ്പി, കെ.ഇ ഇസ്‌മാഈല്‍, ഡോ.റഊഫ്‌ പ്രസംഗിക്കും. വൈകിട്ട്‌ 6.30ന്‌ നടക്കുന്ന "പോയകാലം' സെഷന്‍ നിയമ സഭാ സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്‍ ഉദ്‌ഘാടനം ചെയ്യും. എം.ഐ ഷാനവാസ്‌ എം.പി, മുഖ്യാതിഥിയായിരിക്കും. എം.പി അബ്ദുസ്സമദ്‌ സമദാനി മുഖ്യ പ്രഭാഷണം നടത്തും. പി.പി മുഹമ്മദ്‌ ഫൈസി (ബാഫഖി തങ്ങള്‍ മുതല്‍ ശിഹാബ്‌ തങ്ങള്‍ വരെ), എ. മരക്കാര്‍ മുസ്‌ലിയാര്‍ (ശംസുല്‍ ഉലമയില്‍ നിന്ന്‌), ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി (ജാമിഅഃ നൂരിയ്യഃ ജ്ഞാന സപര്യയുടെ അമ്പതാണ്ടുകള്‍) വിഷയങ്ങള്‍ അവതരിപ്പിക്കും. ജഌവരി 10ന്‌ വ്യാഴം ഉച്ചക്ക്‌ രണ്ട്‌ മണിക്ക്‌ കോട്ടുമല ഉസ്‌താദ്‌ സ്‌മാരക ഫൈസി പ്രതിഭ പുരസ്‌കാരം വിതരണം നടക്കും. വൈകിട്ട്‌ നാല്‌ മണിക്ക്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക്‌ സ്റ്റഡീസിന്റെ ഉദ്‌ഘാടനം നടക്കും. 6.30ന്‌ നടക്കുന്ന അവാര്‍ഡിംഗ്‌ സെഷന്‍ പാണക്കാട്‌ സയ്യിദ്‌ ബശീറലി ശിഹാബ്‌ തങ്ങളുടെ അദ്ധ്യക്ഷതയില്‍ കേന്ദ്ര മന്ത്രി കെ.സി വേണുഗോപാല്‍ ഉദ്‌ഘാടനം ചെയ്യും. പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ്‌ അവാര്‍ഡ്‌ സമ്മാനിക്കും. 7.30ന്‌ മജ്‌ലിസുന്നൂര്‍ സംഗമം നടക്കും. 11 ന്‌ വെള്ളിയാഴ്‌ച കാലത്ത്‌ 9.30 മണിക്ക്‌ എം.ഇ.എ എഞ്ചിനീയറിംഗ്‌ കോളേജില്‍ നടക്കുന്ന സ്‌നേഹ സദസ്സ്‌ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യും. ഹംദുല്ല സഈദ്‌ എം.പി മുഖ്യാതിഥിയായിരിക്കും. എന്‍. ശംസുദ്ദീന്‍ എം.എല്‍.എ, പി.സുരേന്ദ്രന്‍, ഡോ. അബ്രഹാം പി മാത്യു, സലാം ഫൈസി ഒളവട്ടൂര്‍, അബ്‌ദുറഹ്‌മാന്‍ ഫൈസി കൊടുമുടി പ്രസംഗിക്കും. വൈകിട്ട്‌ നാല്‌ മണിക്ക്‌ നടക്കുന്ന മാധ്യമ വിചാരം സെഷന്‍ തുര്‍ക്കിയിലെ മൗലാനാ യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ ആദം ഉദ്‌ഘാടനം ചെയ്യും. സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ പ്രസീഡിയം നിയന്ത്രിക്കും. മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്‌ടര്‍ തോമസ്‌ ജേക്കബ്‌ മുഖ്യാതിഥിയായിരിക്കും. ഡോ. സെബാസ്റ്റ്യന്‍ പോള്‍ മുഖ്യ പ്രഭാഷണം നടത്തും. ടി.പി ചെറൂപ്പ, എ.ഫിറോസ്‌, സൈഌല്‍ ആബിദ്‌ ഹുദവി, അന്‍വര്‍ സാദിഖ്‌ ഫൈസി പ്രസംഗിക്കും പി.എ റശീദ്‌ സമാപന പ്രസംഗം നടത്തും. ഏഴ്‌ മണിക്ക്‌ നടക്കുന്ന "പൈതൃക വേര്‌' സെഷന്‍ മന്ത്രി മഞ്ഞളാം കുഴി അലി ഉദ്‌ഘാടനം ചെയ്യും. ഡോ. എം.എച്ച്‌. ഇല്ല്യാസ്‌ മുഖ്യാതിഥിയായിരിക്കും. സി. ഹംസ സാഹിബ്‌ (മൗലിദ്‌ ചരിത്രവും അധ്യാത്മികതയും'), മുസ്ഥഫല്‍ ഫൈസി ("മൗലിദുകളില്‍ ആദര്‍ശ വ്യതിയാനമോ) എന്നിവര്‍ വിഷയം അവതരിപ്പിക്കും വി. മുഹമ്മദ്‌ മുസ്‌ലിയാര്‍ ചപ്പാരപ്പടവ്‌ നസ്വീഹത്ത്‌ നടത്തും. 12 ന്‌ ശനിയാഴ്‌ച കാലത്ത്‌ 9.30 മണിക്ക്‌ മുഖ്യ വേദിയില്‍ "ജ്ഞാനവഴി' സെഷന്‍ നടക്കും. എ.പി മുഹമ്മദ്‌ മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ പ്രസീഡിയം നിയന്ത്രിക്കും. ശഅബാന്‍ കുക്ക്‌ (തുര്‍ക്കി) മുഖ്യാതിഥിയായിരിക്കും. മൂസക്കുട്ടി ഹസ്രത്ത്‌ ("ഇസ്‌ലാമിക കര്‍മ്മശാസ്‌ത്രം; കേരളീയ താവഴി'), സയ്യിദ്‌ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ("പൊന്നാനിയുടെ വൈജ്ഞാനിക പാരമ്പര്യം'), അബ്ദുല്‍ ഗഫൂര്‍ അല്‍-ഖാസിമി ("മലബാറിലെ ഫിഖ്‌ഹീ രചനകള്‍') എന്നിവര്‍ വിഷയം അവതരിപ്പിക്കും. സി. മമ്മൂട്ടി എം.എല്‍.എ, ഡോ. അബ്ദുറഹ്‌മാന്‍ ഒളവട്ടൂര്‍ എന്നിവര്‍ പ്രസംഗിക്കും എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ സമാപന പ്രസംഗം നടത്തും. കാലത്ത്‌ 10 മണിക്ക്‌ വേദി രണ്ടില്‍ നടക്കുന്ന നാഷണല്‍ എജുകോള്‍ വിദ്യഭ്യാസ വകുപ്പ്‌ മന്ത്രി പി.കെ അബ്ദുറബ്ബ്‌ ഉദാഘാടനം ചെയ്യും. കോഴിക്കോട്‌ സര്‍വ്വകലാശാല വൈസ്‌ ചോന്‍സലര്‍ ഡോ. എം. അബ്ദുസ്സലാം മുഖ്യാതിഥിയായിരിക്കും. അലിഗഡ്‌ മുസ്‌ലിം സര്‍വ്വകലാശാല മുന്‍ വി.സി ഡോ. പി.കെ അബ്ദുല്‍ അസീസ്‌ മുഖ്യ പ്രഭാഷണം ചെയ്യും. ഉച്ചക്ക്‌ രണ്ട്‌ മണിക്ക്‌ നടക്കുന്ന "ഇസ്‌ലാമിക സമൂഹം' സെഷന്‍ സാമൂഹ്യ നീതി-പഞ്ചായത്ത്‌ വകുപ്പ്‌ മന്ത്രി ഡോ. എം.കെ മുനീര്‍ ഉദ്‌ഘാടനം ചെയ്യും. പ്രാഫ. ദിക്‌റുറഹ്‌മാന്‍ (ജാമിഅഃ മില്ലിയ്യ) മുഖ്യാതിഥിയായിരിക്കും. ഡോ. ബഹാഉദ്ദീന്‍ കൂരിയാട്‌ (മുസ്‌ലിം ലോകത്തെ സയണിസ്റ്റ്‌ അജണ്ടകള്‍'), അഡ്വ. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ (സാമൂഹിക നീതി തേടുന്ന ഇന്ത്യന്‍ മുസ്‌ലിംകള്‍'), സി.പി സൈതലവി (അസന്തുലിതാവസ്ഥയുടെ കേരളീയ പരിപ്രക്ഷ്യം') വിഷയം അവതരിപ്പിക്കും. കുട്ടി അഹ്‌മദ്‌ കുട്ടി, വര്‍ക്കല കഹാര്‍ എം.എല്‍.എ, എ.അബ്ബാസ്‌ സേട്ട്‌ എന്നിവര്‍ പ്രസംഗിക്കും. ഉച്ചക്ക്‌ രണ്ട്‌ മണിക്ക്‌ വേദി മൂന്നില്‍ നടക്കുന്ന അറബിക്‌ കോണ്‍ഫറന്‍സ്‌ ഡോ. മുഹമ്മദ്‌ അല്‍ അസദി ഉദ്‌ഘാടനം ചെയ്യും. ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍ മുശാഅറക്ക്‌ (കവിയരങ്ങ്‌) നേതൃത്വം നല്‍കും. കോഴിക്കോട്‌ സര്‍വ്വകലാശാലാ അറബിക്‌ വിഭാഗം തലവന്‍ ഡോ. എന്‍.എ.എം അബ്‌ദുല്‍ ഖാദര്‍ സമാപന പ്രസംഗം നടത്തും. വൈകിട്ട്‌ ഏഴ്‌ മണിക്ക്‌ നടക്കുന്ന "സാമ്പത്തികം' സെഷന്‍ ധന മന്ത്രി കെ.എം മാണി ഉദ്‌ഘാടനം ചെയ്യും. ഡോ.എം. ഉസ്‌മാന്‍ (സാമ്പത്തിക സ്വാശ്രയത്വവും കുടുംബ സംവിധാനവും), ഡോ. എ.ബി അലിയാര്‍ ("ഇസ്‌ലാമിക്‌ ബാങ്കിംഗ്‌: പ്രയോഗം, പ്രയോജനം'), റഹ്‌മതുല്ല ഖാസിമി മുത്തേടം ("ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയുടെ ചരിത്ര വഴികള്‍') വിഷയമവതരിപ്പിക്കും. ത്വാഖാ അഹമ്മദ്‌ മൗലവി സമാപന പ്രസംഗം നടത്തും. 13ന്‌ ഞായര്‍ കാലത്ത്‌ "നേര്‍വഴി' സെഷന്‍ വൈദ്യുതി വകുപ്പ്‌ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ ഉദ്‌ഘാടനം ചെയ്യും. ടൂറിസം വകുപ്പ്‌ മന്ത്രി എ.പി അനില്‍ കുമാര്‍ മുഖ്യാതിഥിയായിരിക്കും. സമസ്‌ത മുശാവറ മെമ്പര്‍ പി.പി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്‌ "സമസ്‌തയുടെ ആദര്‍ശ ഔന്നത്യം' എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തും. സലീം ഫൈസി പൊറോറ, മുസ്ഥഫ ഫൈസി വടക്കും മുറി, മുസ്ഥഫ അശ്‌റഫി, എം.ടി അബൂബക്കര്‍ ദാരിമി പ്രസംഗിക്കും. 11.30 ന്‌ ഓസ്‌ഫോജ്‌ന കണ്‍വെന്‍ഷന്‍ നടക്കും. ജലീല്‍ ഫൈസി പുല്ലങ്കോട്‌ ("നൂറുല്‍ ഉലമയും അല്‍-മുനീറും; പ്രബോധന വീഥിയിലെ വഴിവിളക്കുകള്‍'), എം.കെ കൊടശ്ശേരി ("കര്‍മ്മ പഥത്തിലെ ഓസ്‌ഫോജ്‌ന') വിഷയമവതരിപ്പിക്കും. ഉച്ചക്ക്‌ ഒരു മണിക്ക്‌ കന്നട വിദ്യാര്‍ത്ഥി സമ്മേളനം നടക്കും. വൈകിട്ട്‌ 5 മണിക്ക്‌ നടക്കുന്ന സമാപന-സനദ്‌ദാന സമ്മേളനം കേന്ദ്ര ന്യൂനപക്ഷ വകുപ്പ്‌ മന്ത്രി കെ.എ റഹ്‌മാന്‍ ഖാന്‍ ഉദ്‌ഘാടനം ചെയ്യും. സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട്‌ സി. കോയക്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തും, മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യാതിഥിയായിരിക്കും. സമസ്‌ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈഌദ്ദീന്‍ മുസ്‌ലിയാര്‍ സനദ്‌ദാന പ്രസംഗവും നടത്തും. കേന്ദ്ര മന്ത്രി ഇ. അഹമ്മദ്‌ സാഹിബ്‌ മുഖ്യ പ്രഭാഷണവും. പത്മ ശ്രീ എം.എ യൂസുഫലി ലൈബ്രറി ബില്‍ഡിംഗ്‌ ശിലാസ്ഥാപനം നടത്തും. വ്യവസായ വകുപ്പ്‌ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, ഈജിപ്‌ത്‌ അമ്പാസിഡര്‍ ഖാലിദ്‌ അല്‍ ബഖ്‌ലി, പ്രാഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, പി.പി ഇബ്രാഹിം മുസ്‌ലിയാര്‍ പാറന്നൂര്‍, ടി.കെ.എം ബാവ മുസ്‌ലിയാര്‍, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, അബ്ദുസ്സമദ്‌ പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, റഹ്‌മതുല്ല ഖാസിമി മുത്തേടം പ്രസംഗിക്കും.

No comments:

Post a Comment