Saturday, 5 January 2013

ജാമിഅഃ ഗോള്‍ഡന്‍ ജൂബിലി

സുവര്‍ണ്ണം "13 ജാമിഅഃ എക്‌സ്‌പോ

  ഇന്ന്‌ ആരംഭിക്കും 

 

പെരിന്തല്‍മണ്ണ : പട്ടിക്കാട്‌ ജാമിഅഃ നൂരിയ്യഃയുടെ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സുവര്‍ണ്ണം "13 ജാമിഅഃ എക്‌സ്‌പോ ഇന്ന്‌ (ഞായര്‍) ആരംഭിക്കും. വൈകിട്ട്‌ 3 മണിക്ക്‌ കേന്ദ്ര മാനവ വിഭവശേഷി വികസന വകുപ്പ്‌ മന്ത്രി ഡോ. ശശി തരൂര്‍ എക്‌സ്‌പോ ഉദ്‌ഘാടനം ചെയ്യും. സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍, പ്രാഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ഹാജി കെ.മമ്മദ്‌ ഫൈസി, പി.പി മുഹമ്മദ്‌ ഫൈസി, പി. അബ്ദുല്‍ ഹമീദ്‌ മാസ്റ്റര്‍ സംബന്ധിക്കും. പൈതൃകം, ആദര്‍ശം, കാലികം വിഭാഗങ്ങളിലായി നൂറോളം സ്റ്റാളുകള്‍ എക്‌സിബിഷന്റെ ഭാഗമായി സംവിധാനിച്ചിട്ടുണ്ട്‌. അത്യുല്‍ഭുത ശാസ്‌ത്രീയ പ്രതിഭാസങ്ങളുടെയും കണ്ടെത്തലുകളുടെയും നേര്‍ കാഴ്‌ചയൊരുക്കി എക്‌സിബിഷനില്‍ ഐ.എസ്‌.ആര്‍.ഒ, പ്ലാനിറ്റേറിയം തുടങ്ങിയവയുടെ സ്റ്റാളുകളുണ്ട്‌. മതവും ചരിത്രവും പൈതൃകവും, പരിസ്ഥിതിയും, കൃഷിയുമടക്കം ഒട്ടേറെ വിഷയങ്ങളിലെ വൈവിധ്യമായ പ്രദര്‍ശനങ്ങളാണ്‌ സുവര്‍ണ്ണം എക്‌സ്‌പോയില്‍ ഒരുക്കിയിട്ടുള്ളത്‌. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതു മേഖലാ സ്ഥാപനങ്ങള്‍ ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങള്‍ സ്വകാര്യ സംരംഭകര്‍ തുടങ്ങിയ ഒട്ടേറെ ഏജന്‍സികള്‍ എക്‌സിബിഷനില്‍ പങ്കെടുക്കുന്നുണ്ട്‌.


No comments:

Post a Comment