ജാമിഅ നൂരിയ 'ഗ്രാന്റ് സല്യൂട്ട്' മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ 53-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ജനുവരി 9 ശനിയാഴ്ച നടക്കുന്ന 'ഗ്രാന്റ്‌സല്യൂട്ട്' മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. കേരളത്തിനകത്തും പുറത്തുമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അമ്പതിലേറെ ജൂനിയര്‍ കോളേജുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന മുവായിരത്തി അഞ്ഞൂറോളം വിദ്യാര്‍ത്ഥികളാണ് ഗ്രാന്റ് അസംബ്ലിയില്‍ പങ്കെടുക്കുക.
സമകാലിക ലോകത്ത് ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കും സമുദായ സംസ്‌കരണത്തിനും നേതൃത്വം നല്‍കാന്‍ പ്രാപ്തരായ പണ്ഡിതന്‍മാരെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സമന്വയ വിദ്യഭ്യാസ രംഗത്തെ നവസംരഭമായ ജാമിഅഃ ജൂനിയര്‍ കോളേജുകള്‍ പ്രവര്‍ത്തിക്കുന്നത്. പൗരാണിക പഠന വഴികള്‍ പൂര്‍ണ്ണമായും ഉള്‍കൊണ്ട് തന്നെ പുതുതലമുറക്ക് നേതൃത്വം നല്‍കാനാവശ്യമായ പരിശീലന പരിപാടികളുടെ ഭാഗമായാണ് ഗ്രാന്റ് സല്യൂട്ട് സംഘടിപ്പിക്കുന്നത്.
9ന് കാലത്ത് 10 മണിക്ക് നടക്കുന്ന എന്‍ലൈറ്റ്‌മെന്റ് സെഷന്‍ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.കെ റഹീം ഉദ്ഘാടനം ചെയ്യും. കോഴിക്കോട് വലിയ ഖാളി സയ്യിദ് അബ്ദുന്നാസര്‍ ഹയ്യ് തങ്ങള്‍ അധ്യക്ഷത വഹിക്കും. എസ്.വി മുഹമ്മദലി, ഡോ. സാലിം ഫൈസി കുളത്തൂര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, അബ്ദുല്‍ ഗഫൂര്‍ ഖാസിമി പ്രസംഗിക്കും.
രണ്ട് മണിക്ക് നടക്കുന്ന സെഷന്‍ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. എം.കെ മുനീര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. ഹംസ റഹ്മാനി കൊണ്ടിപറമ്പ്, മുജീബ് ഫൈസി പൂലോട്, പിണങ്ങോട് അബൂബക്കര്‍ പ്രസംഗിക്കും. വൈകിട്ട് 4 മണിക്ക് നടക്കുന്ന ഗ്രാന്റ് സല്യൂട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ലോഗോ പ്രകാശനം ചെയ്യും. വിദ്യഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബ് സമ്മാനദാനം നിര്‍വ്വഹിക്കും. ഡോ. സിദ്ദീഖ് അഹ്മദ്, ഡോ. റബീഉല്ല, ഡോ. കെ.പി ഹുസൈന്‍, ഖാദര്‍ തെരുവത്ത്, പി.എ ഇബ്രാഹിം ഹാജി, മെട്രൊ മുഹമ്മദ് ഹാജി, യഹ്‌യ തളങ്കര അതിഥികളായിരിക്കും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, അബ്ദുസ്സമദ് സമദാനി, സി.പി മുഹമ്മദ് എം.എല്‍.എ, ശാഫി പറമ്പില്‍ എം.എല്‍.എ, പി.ബി അബ്ദുറസാഖ് എം.എല്‍.എ, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ഹാജി കെ മമ്മദ് ഫൈസി പ്രസംഗിക്കും.
No comments:
Post a Comment