സാസ്‌കാരിക സമ്പന്നതക്ക് മതപഠനം അനിവാര്യം: മന്ത്രി യു.ടി ഖാദര്‍
പെരിന്തല്‍മണ്ണ: സാംസ്‌കാരിക സമ്പന്നമായ സമൂഹത്തെ വളര്‍ത്താന്‍ മതപഠനത്തിലൂടെ മാത്രമേ സാധ്യമാവൂയെന്ന് കര്‍ണാടക ആരോഗ്യ മന്ത്രി യു.ടി ഖാദര്‍. ജാമിഅ നൂരിയ്യ 52ാം വാര്‍ഷിക 50ാം സനദ് ദാന സമ്മേളനത്തിലെ ദര്‍സ് ഫെസറ്റ് അവാ
ര്‍ഡ് ദാന ചടങ്ങില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിനകത്തും പുറത്തും സാംസ്‌കാരിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സമസ്തയുടെ പ്രവര്‍ത്തനത്തിന് കര്‍ണാടകത്തില്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്നും കര്‍ണാടകയില്‍ മംഗലാപുരം കാര്‍വാര്‍, ഉടുപ്പി തുടങ്ങിയ സ്ഥലങ്ങളില്‍ സമസ്ത നടത്തിയ പ്രവര്‍ത്തനങ്ങള്‍ സ്വീകാര്യവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍, കെ.പി.എ മജീദ്, അഡ്വ. ശംസുദ്ദീന്‍, ടി.എ അഹ്മദ് കബീര്‍, അഡ്വ. എന്‍ സൂപ്പി, മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ, കുട്ടി ഹസന്‍ ദാരിമി, അസ്ഗറലി ഫൈസി, കെ.പി.എം അലി ഫൈസി, ഉസ്മാന്‍ ഹാജി കല്ലട്ടായില്‍, സി.കെ മൊയ്തീന്‍ ഫൈസി കോണോംപാറ, ഖാദര്‍ ഫൈസി കുന്നുംപുറം, ശിബ്‌ലുല്ലാ മുഹമ്മദ് സംസാരിച്ചു
No comments:
Post a Comment