Wednesday 1 January 2014

സ്റ്റുഡന്റ്‌സ് വര്‍ക്ക് ഷോപ്പ്

ആവേശമുണര്‍ത്തി സ്റ്റുഡന്റ്‌സ് വര്‍ക്ക് ഷോപ്പ്

പട്ടിക്കാട്: ജാമിഅ: നൂരിയ്യ: അറബിയ്യയുടെ 51ാം വാര്‍ഷിക 49ാം സനദ്ദാന സമ്മേളനത്തോടനുബന്ധിച്ച് 
ജാമിഅ: ജൂനിയര്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച സ്റ്റുഡന്റ്‌സ് വര്‍ക്ക്‌ഷോപ്പ് ആവേശമായി. രാവിലെ പത്തു മുതല്‍ നാലു വരെ മൂന്നു സെഷനുകളിലായി നടന്ന വര്‍ക്ക് ഷോപ്പില്‍ ജാമിഅയുടെ വിവിധ ജൂനിയര്‍ കോളേജുകളില്‍ നിന്നായി രണ്ടായിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ജാമിഅ നൂരിയ്യ പ്രിന്‍സിപ്പള്‍ പ്രൊഫ: കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഹാജി. കെ മമ്മദ് ഫൈസി ആധ്യക്ഷ്യം വഹിച്ചു. ടൈം മാനേജ്‌മെന്റ്, സമന്വയ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം, ജ്ഞാനത്തിന്റെ ആത്മീയ വഴി എന്നീ വിഷയങ്ങളില്‍ യഥാക്രമം റഹീം മാസ്റ്റര്‍ ചുഴലി, റഷീദ് മാസ്റ്റര്‍ വയനാട്, സി. ഹംസ സാഹിബ് എന്നിവര്‍ ക്ലാസെടുത്തു. ജലീല്‍ ഫൈസി പുല്ലങ്കോട്, സുലൈമാന്‍ ഫൈസി ചുങ്കത്തറ എന്നിവര്‍ പ്രസംഗിച്ചു. മൊയ്തീന്‍ ഫൈസി പുത്തനഴി സ്വാഗതവും ഉസ്മാന്‍ ഫൈസി ഏരിയാട് നന്ദിയും പറഞ്ഞു. 

No comments:

Post a Comment