പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യഃ വാര്‍ഷിക സമ്മേളനത്തിന് ഇന്ന് തുടക്കം; ശ്രീലങ്കന്‍ വ്യവാസായ വകുപ്പ് മന്ത്രി റിശാദ് ബദീഉദ്ദീന്‍ എം.പി മുഖ്യാഥിതി
ശ്രീലങ്കന്‍ മന്ത്രി റിശാദ് ബദീഉദ്ദീന്‍ എം.പി
പെരിന്തല്‍മണ്ണ: ഇന്ത്യയിലെ ഉന്നത മത കലാലയങ്ങളിലൊന്നായ പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ 51-ാം വാര്‍ഷിക 49-ാം സനദ്ദാന സമ്മേളനത്തിന് ഇന്ന് (ബുധന്‍) തുടക്കമാവും. കാലത്ത് 9 മണിക്ക് ആരംഭിക്കുന്ന സ്റ്റുഡന്‍സ് വര്‍ക് ഷോപ്പില്‍ ജാമിഅഃ നൂരിയ്യക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന അമ്പതോളം അറബിക് കോളേജുകളില്‍ നിന്നായി രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.
വിവിധ വിഷയങ്ങളില്‍ നടക്കുന്ന ശില്‍പശാലക്ക് സി. ഹംസ സാഹിബ്, റഹീം ചുഴലി, റശീദ് മാസ്റ്റര്‍ വയനാട് എന്നിവര്‍ നേതൃത്വം നല്‍കും. വൈകിട്ട് 4.30 ന് നടക്കുന്ന സര്‍ഗഘോഷം മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് വലിയ ഖാസി സയ്യിദ് അബ്ദുനാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷനായിരിക്കും. അഡ്വ. എം ഉമര്‍ എം.എല്‍.എ, അഡ്വ. എന്‍ ശംസുദ്ദീന്‍ എം.എല്‍.എ, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, ഹംസ ബാഫഖി തങ്ങള്‍, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ പ്രസംഗിക്കും.
ശ്രീലങ്കന്‍ മന്ത്രി റിശാദ് ബദീഉദ്ദീന്‍ എം.പി |
No comments:
Post a Comment