Monday 7 January 2013

Jamia Golden Jubilee

 

ജാമിഅഃ ഇമാമിനെ ആദരിക്കുന്നു 

പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി ജാമിഅഃ മസ്ജിദ് ഇമാം സയ്യിദ് മുത്തുക്കോയ തങ്ങളെ ആദരിക്കുന്നു. ജാമിഅഃയുടെ സ്ഥാപിത കാലം തൊട്ട് പള്ളിയില്‍ ഇമാമായി പ്രവര്‍ത്തിക്കുന്ന മുത്തു തങ്ങള്‍ സേവന വീഥിയില്‍ 50 വര്‍ഷം തികച്ചിരിക്കുകയാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ബഹ്‌റൈന്‍ കമ്മറ്റിയാണ് തങ്ങള്‍ക്ക് ഉപഹാരവും പ്രശസ്തി പത്രവും നല്‍കി ആദരിക്കുന്നത്.

ജാമിഅഃ നൂരിയ്യഃ ഗോള്‍ഡന്‍ ജൂബിലിക്ക് നാളെ തുടക്കം
file photo 49th anniversary
പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ ഗോള്‍ഡന്‍ ജൂബിലിക്ക് നാളെ (ബുധന്‍) തുടക്കമാവും. നാളെ വൈകീട്ട് മൂന്നര മണിക്ക് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെ ഗോള്‍ഡന്‍ ജൂബിലി സമാപന പരിപാടികള്‍ക്ക് തുടക്കമാവും. അറബ് ലോകത്തെ പ്രഗല്‍ഭ വാക്മിയും ഖത്തര്‍ മജ്‌ലിസുശ്ശൂറാ മെമ്പര്‍ ഡോ. ശൈഖ് അഹമ്മദ് മുഹമ്മദ് ഉബൈദാന്‍ ഫഖ്‌റോ പ്രഥമ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇ.ടി മുഹമ്മദ് ബശീര്‍ എം.പി മുഖ്യ പ്രഭാഷണം നടത്തും. അബ്ദുറഹ്മാന്‍ എം.പി വെല്ലൂര്‍ മുഖ്യാതിഥിയായിരിക്കും. സാദിഖലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും.
വൈകിട്ട് 6.30ന് നടക്കുന്ന പോയകാലം സെഷന്‍ നിയമ സഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യും. എം.ഐ ഷാനവാസ് എം.പി മുഖ്യാതിഥിയായിരിക്കും എം.പി അബ്ദുസ്സമദ് സമദാനി മുഖ്യ പ്രഭാഷണം നടത്തും. 10 ന് വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് കോട്ടുമല ഉസ്താദ് സ്മാരക ഫൈസി പ്രതിഭാ പുരസ്‌കാരം വിതരണം നടക്കും. വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച അമ്പതോളം ഫൈസിമാര്‍ക്ക് ചടങ്ങില്‍ പ്രതിഭാ പുരസ്‌കാരം ഏറ്റുവാങ്ങും. വൈകിട്ട് നാല് മണിക്ക് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് ഉദഘാടനവും 6.30ന് അവാര്‍ഡിംഗ് സെഷനും നടക്കും 7.30ന് നടക്കുന്ന മജ്‌ലിസുന്നൂര്‍ സംഗമത്തില്‍ 600 യൂണിറ്റുകളില്‍ നിന്നായി പതിനായിരത്തിലേറെ മജ്‌ലിസുന്നൂര്‍ ആമില കള്‍ സംഗമിക്കും. 11ന് വെള്ളിയാഴ്ച കാലത്ത് ഒമ്പതര മണിക്ക് സ്‌നേഹ സദസ്സ് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാല് മണിക്ക് നടക്കുന്ന മാധ്യമ വിചാരം സെഷന്‍ തുര്‍ക്കിയിലെ മൗലാനാ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ബഹാഉദ്ദീന്‍ ആദം ഉദ്ഘാടനം ചെയ്യും. മലയാള മനേരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് മുഖ്യാതിഥിയായിരിക്കും. ഡോ. സെബാസ്റ്റ്യന്‍ പോള്‍ മുഖ്യ പ്രഭാഷണം നടത്തും. 6.30ന് നടക്കുന്ന പൈതൃകവേര് സെഷന്‍ മന്ത്രി മഞ്ഞളാം കുഴി അലി ഉദ്ഘാടനം ചെയ്യും. 
12ന് ശനിയാഴ്ച ജ്ഞാന വഴി, നാഷണല്‍ എജ്യുകോള്‍, ഇസ്‌ലാമിക സമൂഹം, അറബിക് കോണ്‍ഫ്രന്‍സ്, സാമ്പത്തികം സമ്മേളനങ്ങള്‍ നടക്കും. 13 ഞായറാഴ്ച നേര്‍വഴി, ഓസ്‌ഫോജ്‌ന കണ്‍വെന്‍ഷന്‍, കന്നട് സംഗമം സെഷനുകള്‍ നടക്കും. വൈകിട്ട് അഞ്ച് മണിക്ക് സമാപന സനദ് ദാന സമ്മേളനത്തോടെ ഒരു വര്‍ഷം നീണ്ടു നിന്ന ഗോള്‍ഡന്‍ ജൂബിലി ആഘോഷ പരിപാടികള്‍ക്ക് അവസാനിക്കും.

കലാമേള ഇന്ന് തുടങ്ങും 
ജാമിഅഃ നൂരിയ്യഃ ഗോള്‍ഡന്‍ ജൂബിലി പരിപാടികളുടെ ഭാഗമായി നടക്കുന്ന സംസ്ഥാന തല കലാമേള ഇന്ന് ആരംഭിക്കും. സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 44 മികച്ച പള്ളി ദര്‍സുകളില്‍ നിന്നും 28 ജൂനിയര്‍ കോളേജുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മേഖലാ മല്‍സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം നേടിയവരാണ്. സംസ്ഥാന തല മല്‍സരത്തില്‍ പങ്കെടുക്കുന്നത്. ഏഴ് വേദികളിലായി നടക്കുന്ന ഇസ്‌ലാമിക കലാമേളയില്‍ പള്ളി ദര്‍സ് വിഭാഗത്തില്‍ 44 ഇനങ്ങളിലും ജൂനിയര്‍ കോളേജ് വിഭാഗത്തില്‍ 54 ഇനങ്ങളിലും മല്‍സരം നടക്കും. നാനൂറിലേറെ കലാ പ്രതിഭകള്‍ മല്‍സരത്തില്‍ പങ്കെടുക്കും.

Read more: http://www.dubaiskssf.com/#ixzz2HGsKjQLC

No comments:

Post a Comment