ഇന്‍തിബാഹ് ക്വിസ് ടാലന്റ് ഷോ
റൈഞ്ച് തല മല്‍സരങ്ങള്‍ പൂര്‍ത്തിയായി
മലപ്പുറം : പട്ടിക്കാട് ജാമിഅഃ
നൂരിയ്യഃ അറബിയ്യയുടെ ഗോള്‍ഡന്‍ ജൂബിലിയോടഌ ബന്ധിച്ച് നൂറുല്‍ ഉലമ
സ്റ്റുഡന്‍സ് അസോസിയേഷന്‍ മദ്രസാ വിദ്യാര്‍ത്ഥികള്‍ക്കായ് സംസ്ഥാന
തലത്തില്‍ നടത്തുന്ന ഇന്‍തിബാഹ് ക്വിസ് ടാലന്റ് ഷോ. റൈഞ്ച് തല
മല്‍സരങ്ങള്‍ പൂര്‍ത്തിയായി. റൈഞ്ച് തലത്തില്‍ നിന്ന്
തെരഞ്ഞെടുക്കപ്പെടുന്ന രണ്ട് വിദ്യാര്‍ത്ഥികളടങ്ങുന്ന ടീമാണ് 5-ാം
തിയ്യതി (ശനി) ജാമിഅയില്‍ വെച്ച് നടക്കുന്ന ഫൈനല്‍ റൗണ്ടില്‍
മല്‍സരിക്കുന്നത്. മല്‍സരത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും
ഫൈനല്‍ റൗണ്ടിഌള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായും പ്രാഗ്രാം കമ്മിറ്റി
കണ്‍വീനര്‍മാരായ സ്വാദിഖ് പന്താരങ്ങാടി, റാഫിഅ് മുണ്ടംപറമ്പ് എന്നിവര്‍
അറിയിച്ചു.
No comments:
Post a Comment