കലകള്‍ നന്മക്ക് വേണ്ടി ഉപയോഗിക്കുക - നാലകത്ത് സൂപ്പി
പട്ടിക്കാട്: കലകള്‍ നന്മക്ക് വേണ്ടി ഉപയോഗിക്കണമെന്ന മുന്‍ വിദ്യഭ്യാസ മന്ത്രി നാലകത്ത് സൂപ്പി അഭിപ്രായപ്പെട്ടു. ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ 53 ാം വാര്‍ഷിക 51 ാം സനദ് ദാന മഹാസമ്മേളനത്തിന്റെ രണ്ടാം ദിവസം ദര്‍സ് ഫെസ്റ്റിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. സാമൂഹ്യ മാധ്യമങ്ങളുടെ ഗുണദോഷങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാവണമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിനകത്തും പുറത്തു നിന്നുമുള്ള എണ്ണൂറോളം വരുന്ന മത്സരാര്‍ത്ഥികല്‍ 55 ഇനങ്ങളിലായി മാറ്റുരച്ചു. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടിയില്‍ പുത്തനഴി മൊയ്ദീന്‍ ഫൈസി അദ്ധ്യക്ഷത വഹിച്ചു. ഹാജി കെ. മമ്മദ് ഫൈസി,വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, ഹംസ ഫൈസി അല്‍ ഹൈതമി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ, എ.ടി.എം അലി ഫൈസി, അബ്ദുല്‍ ഖാദര്‍ ഫൈസി, ഹസൈനാര്‍ ഫൈസി ചെറുകോട് തുടങ്ങിയവര്‍ പ്രസംഗിച്ചു. സി.കെ മൊയ്തീന്‍ ഫൈസി കോണോപാറ സ്വാഗതവും മുനീര്‍ ഹുദവി നന്ദിയും പറഞ്ഞു.
No comments:
Post a Comment