Saturday, 17 January 2015

jamia anniversary

മതപാഠശാലകള്‍ സമൂഹത്തിന്റെ നെടുംതൂണ്‍: മന്ത്രി അബ്ദുറബ്ബ്


പെരിന്തല്‍മണ്ണ: സമൂഹത്തില്‍ ധാര്‍മികതയും സംസ്‌കാരവും ഊട്ടിയുറപ്പിക്കാന്‍ നെടുംതൂണായി പ്രവര്‍ത്തിക്കുന്നതില്‍ മതപാഠശാലകള്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബ്. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യ 52ാം വാര്‍ഷിക 50ാം സനദ് ദാന സമ്മേളനത്തിലെ ട്രൈനേഴ്‌സ് മീറ്റ് (മുഅല്ലിം സംഗമം) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സയ്യിദ് അബ്ദുന്നാസ്വിര്‍ ഹയ്യ് തങ്ങള്‍ ആധ്യക്ഷ്യം വഹിച്ചു. അധ്യാപകന്‍, വിദ്യാര്‍ഥി,സാമീപ്യം, അധ്യാപകന്റെ വ്യക്തിത്വം, മുഅല്ലിം ലക്ഷ്യവും ദൗത്യവും എന്നീ വിഷയങ്ങളില്‍ റഹീം മാസ്റ്റര്‍ ചുഴലി, അഹ്മദ് ഫൈസി കക്കാട്, ഡോ. സാലിം ഫൈസി കൊളത്തൂര്‍ സംസാരിച്ചു. , അഡ്വ. യു. ലത്തീഫ്, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, എം.എ ചേളാരി, സയ്യിദ് ഉണ്ണിക്കോയ തങ്ങള്‍, മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്,  മുഹമ്മദലി ഫൈസി, നൗഷാദ് മണ്ണിശ്ശേരി, ശമീര്‍ ഫൈസി ഒടമല സംബന്ധിച്ചു. 

ഖത്വീബ് ശില്‍പശാല പി. കുഞ്ഞാണി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മഹല്ല് ശാക്തീകരണം: ഖത്വീബിന്റെ സാധ്യതകള്‍ എന്ന ചര്‍ച്ചക്ക് സുലൈമാന്‍ ഫൈസി ചുങ്കത്തറ നേതൃത്വം നല്‍കി. അബ്ദുല്‍ ഗഫൂര്‍ കൊടുവള്ളി സര്‍വ്വേ പ്രൊജക്ട് അവതരിപ്പിച്ചു. അബ്ദു റഹ്മാന്‍ ഫൈസി അരിപ്ര മോഡറേറ്ററായി. പുത്തനഴി മൊയ്തീന്‍ കുട്ടി ഫൈസി, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി സംബന്ധിച്ചു. 

അക്കാഡമിക് കോണ്‍ഫറന്‍സ് ഡോ. ബഹാഉദ്ദീന്‍ ഫൈസി നദ്‌വി ഉദ്ഘാടനം ചെയ്തു. അറിവിലൂടെ മാത്രമേ സമൂഹത്തിന് പുരോഗതി ഉണ്ടാകൂ. അറിവിലൂടെ ഉണ്ടാകുന്ന നവേഥാനത്തിനും പരിഷ്‌കാരത്തിനും പറയുന്ന പേരാണ് സംസ്‌കാരമെന്നും അദ്ദേഹം സൂചിപ്പിച്ചു. പ്രൊഫ. യു.വി.കെ മുഹമ്മദ് ആധ്യക്ഷ്യം വഹിച്ചു. ഡോ. എം.എന്‍.എ അബ്ദുല്‍ ഖാദര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി മോഡറേറ്ററായി. ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, ഹക്കീം ഫൈസി ആദൃശേരി, എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, പി.കെ അബ്ദുല്‍ ഗഫൂര്‍ അല്‍ഖാസിമി, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, ഉസ്മാന്‍ ഫൈസി, എം.കെ കൊടശ്ശേരി, സി.ഹംസ മാസ്റ്റര്‍, അബ്ദുല്‍ ലത്തീഫ് ഫൈസി, ശാഹുല്‍ ഹമീദ് മാസ്റ്റര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

No comments:

Post a Comment