ജാമിഅഃ നൂരിയ്യഃ അറബിയ്യഃ
52-ാം വാര്‍ഷിക സമ്മേളനത്തിന് നാളെ തുടക്കം
മലപ്പുറം: കേരളത്തിലെ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രമായ പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ 52-ാം വാര്‍ഷിക 50-ാം സനദ്ദാന സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 2015 ജനുവരി 14 മുതല്‍ 18 കൂടിയ ദിവസങ്ങളില്‍ നടക്കുന്ന സമ്മേളനത്തില്‍ ഇരുപത് സെഷനുകളിലായി നൂറോളം വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും.
1963ല്‍ സ്ഥാപിതമായ ജാമിഅഃ നൂരിയ്യയുടെ അമ്പതാമത്തെ ബാച്ചാണ് ഈ വര്‍ഷം പുറത്തിറങ്ങുന്നത്. ഈ വര്‍ഷം സനദ് വാങ്ങുന്ന 219 പേരടക്കം 6142 പേരാണ് ഇതിനകം ജാമിഅഃ നൂരിയ്യയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയത്. ഇവര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്‌ലാമിക വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി കൊണ്ടിരിക്കുന്നു.
ദേശീയ തലത്തില്‍ മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷ പിന്നോക്ക ജന വിഭാഗങ്ങള്‍ അവഗണനയില്‍ നിന്ന് അടിച്ചമര്‍ത്തലിലേക്ക് എടുത്തെറിയപ്പെട്ട സമകാലിക സാഹചര്യത്തില്‍ ജാമിഅഃ നൂരിയ്യഃയുടെ വിദ്യഭ്യാസ പ്രവര്‍ത്തനങ്ങള്‍ ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കുകയാണ്. കാരണം വിദ്യാഭ്യാസ പുരോഗതിയിലൂടെ മാത്രമേ പിന്നോക്ക ജന വിഭാഗങ്ങളുടെ നാനോന്മുഖ പുരോഗതി സാധിക്കുകയുള്ളു. ജാമിഅഃ നൂരിയ്യക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസിന്റെ നാഷണല്‍ മിഷന്റെ ഭാഗമായാണ് ദേശീയ തലത്തില്‍ വിദ്യഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തുക. മഹല്ല് ശാക്തീകരണ പരിപാടിയുടെ ഭാഗമായി മികച്ച ഖതീബുമാര്‍ക്ക് ഏര്‍പ്പെടുത്തിയ ക്വാളിറ്റി സര്‍ട്ടിഫിക്കറ്റിന്റെ പ്രഖ്യാപനവും സമ്മേളനത്തില്‍ നടക്കും.
ജാമിഅഃ നൂരിയ്യയുടെ അംഗീകാരത്തോടെ കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലായി 53 സഹ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നു. 2400 വിദ്യാര്‍ത്ഥികള്‍ ജാമിഅഃ ജൂനിയര്‍ കോളേജുകളില്‍ പഠിച്ചു കൊണ്ടിരിക്കുന്നു. ജാമിഅഃ ജൂനിയര്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ കലാമേളക്ക് പുറമേ പത്ത് മേഖലകളിലായി നടത്തിയ ദര്‍സ് കലാമേള പള്ളി ദര്‍സ് സംവിധാനത്തിന് പുത്തന്‍ ഉണര്‍വ്വ് നല്‍കുകയുണ്ടായി. മൂന്നാമത് ജാമിഅഃ ദര്‍സ് ഫെസ്റ്റാണ് ഈ വര്‍ഷം നടക്കുന്നത്.
14 ബുധന്‍ കാലത്ത് 8 മണിക്ക് ജൂനിയര്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ കലാമേള തുടങ്ങും. നാല്‍പത്തിയാറ് സ്ഥാപനങ്ങളില്‍ നിന്ന് നാല് മേഖലകളിലായി നടന്ന മല്‍സരങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട മുന്നോറോളം കലാ പ്രതിഭകള്‍ ജൂനിയര്‍ ഫെസ്റ്റില്‍ മാറ്റുരക്കും. വൈകിട്ട് 4 മണിക്ക് ജാമിഅഃ നൂരിയ്യ പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെ വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് ഔദ്യോഗിക തുടക്കമാവും. പ്രഥമ സെഷന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ മുന്‍ കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി കെ. റഹ്മാന്‍ ഖാന്‍ ഉദ്ഘാടനം ചെയ്യും. എം.പി അബ്ദുസ്സമദ് സമദാനി മുഖ്യ പ്രഭാഷണം നടത്തും. എം.ഐ ഷാനവാസ് എം.പി, അലീഗഡ് മലപ്പുറം സെന്റര്‍ ഡയറക്ടര്‍ ഡോ. എച്ച് അബ്ദുല്‍ അസീസ് തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരിക്കും. നിര്‍മ്മാണ്‍ മുഹമ്മദലി അല്‍ മുനീര്‍ ഏറ്റുവാങ്ങും. ഹാജി കെ. മമ്മദ് ഫൈസി, കെ.പി.എ മജീദ്, എം.എം മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍, എ. മരക്കാര്‍ മുസ്‌ലിയാര്‍, കെ.ഹൈദര്‍ ഫൈസി, മമ്മുണ്ണി ഹാജി എം.എല്‍.എ, മെട്രൊ മുഹമ്മദ് ഹാജി, അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ പ്രസംഗിക്കും.
വൈകിട്ട് 6.30ന് നടക്കുന്ന സാഹിത്യ സദസ്സ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുസ്സലാം ഉദ്ഘാടനം ചെയ്യും. സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി, ടി.എച്ച് ദാരിമി, അന്‍വര്‍ സാദിഖ് ഫൈസി താനൂര്‍, സി.ഹംസ സാഹിബ് എന്നിവര്‍ മോയന്‍കുട്ടി വൈദ്യരുടെ വ്യക്തിത്വവും വീക്ഷണവും, മോയിന്‍ കുട്ടി വൈദ്യരുടെ രചനകള്‍, പടപ്പാട്ടിലെ ആത്മീയ സ്പര്‍ഷം എന്നീ വിഷയങ്ങള്‍ അവതരിപ്പിക്കും.
15ന് വ്യാഴം കാലത്ത് 8ന് ദര്‍സ് ഫെസ്റ്റ് നടക്കും. ഇരുനൂറോളം പള്ളി ദര്‍സുകളില്‍ നിന്നായി ആയിരത്തി ഒരുനൂറോളം പ്രതിഭകള്‍ മല്‍സരത്തില്‍ മാറ്റുരക്കും. വൈകിട്ട് 4.30ന് അവാര്‍ഡ് ദാന ചടങ്ങ് കര്‍ണാടക ആരോഗ്യ വകുപ്പ് മന്ത്രി യു.ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. വൈകിട്ട് 7 മണിക്ക് മജ്‌ലിസുന്നൂര്‍ സംസ്ഥാന സംഗമത്തിന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. ഏലംകുളം ബാപ്പു മുസ്‌ലിയാര്‍, വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ചപ്പാരപ്പടവ് മുഹമ്മദ് മുസ്‌ലിയാര്‍, മൂര്യാട് ഹംസ മുസ്‌ലിയാര്‍, മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ ചെമ്പുലങ്ങാട്, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, എസ്.എം.കെ തങ്ങള്‍ തുടങ്ങിയവര്‍ക്ക് പുറമെ നിരവധി സാദാത്തീങ്ങളും പണ്ഡിതന്മാരും പങ്കെടുക്കും.
16ന് വെള്ളി കാലത്ത് 9.30ന് എം.ഇ.എ എഞ്ചിനീയറിംഗ് കോളേജില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി എ.പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. നവ സാമൂഹിക മാധ്യമങ്ങളും സദാചാര ബോധവും എന്ന വിഷയം എസ്.വി മുഹമ്മദലി അവതരിപ്പിക്കും. കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, ഹാജി കെ. മമ്മദ് ഫൈസി, എം.സി മായിന്‍ ഹാജി, പി. ഉബൈദുല്ല എം.എല്‍.എ, അഡ്വ. എന്‍ ശംസുദ്ദീന്‍ എം.എല്‍.എ, പ്രൊഫ. മുബാറക് പ്രസംഗിക്കും.
വൈകിട്ട് 3.30ന് മതേതര ഇന്ത്യയുടെ വര്‍ത്തമാനം എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ച മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ.ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ. എം.കെ മുനീര്‍ മുഖ്യാതിഥിയായിരിക്കും. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. സി.പി സൈതലവി വിഷയം അവതരിപ്പിക്കും. എം.പി വീരേന്ദ്രകുമാര്‍, കെ.ഇ ഇസ്മായില്‍, മുഹമ്മദ് അനീസ് പ്രസംഗിക്കും. ഇ.ടി മുഹമ്മദ് ബശീര്‍ എം.പി മോഡറേറ്ററായിരിക്കും.
7 മണിക്ക് നടക്കുന്ന ഫിഖ്ഹ് കോണ്‍ഫ്രന്‍സ് സമസ്ത ട്രഷറര്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. ഇ. ഹംസ ഫൈസി, (ഗര്‍ഭചിദ്രം: വന്ധ്യംകരണം) അലവി ഫൈസി കുളപ്പറമ്പ് (മാംസം, അറവ്, സംസ്‌കരണം) എന്നിവര്‍ വിഷയം അവതരിപ്പിക്കും. സമസ്ത വൈസ് പ്രസിഡണ്ട് എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ മോഡറേറ്ററായിരിക്കും.
17ന് ശനിയാഴ്ച കാലത്ത് 9 മണിക്ക് നടക്കുന്ന ട്രൈനേഴ്‌സ് മീറ്റ് (മുഅല്ലിം സംഗമം) വിദ്യഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും. കോഴിക്കോട് വലിയ ഖാളി അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ അധ്യക്ഷനായിരിക്കും. പിണങ്ങോട് അബൂബക്കര്‍, റഹീം ചുഴലി, അഹ്മദ് കക്കാട്, സി. മമ്മൂട്ടി എം.എല്‍.എ, യു.എ ലത്തീഫ് പ്രസംഗിക്കും.
വേദി രണ്ടില്‍ കാലത്ത് 10 മണിക്ക് നടക്കുന്ന അക്കാഡമിക് കോണ്‍ഫ്രന്‍സ് അലിഗഡ് സര്‍വ്വകലാശാല മുന്‍ വി.സി പ്രൊഫ. കെ. അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്യും. പ്രൊഫ. യു.വി.കെ മുഹമ്മദ് അധ്യക്ഷത വഹിക്കും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി റജിസ്ട്രാര്‍ ഡോ. അബ്ദുല്‍ മജീദ് മുഖ്യാതിഥിയായിരിക്കും. ഡോ. എ.എ.എം അബ്ദുല്‍ ഖാദിര്‍ സമന്വയ വിദ്യാഭ്യാസം: കോഴ്‌സുകളും അംഗീകാരവും എന്ന വിഷയമവതരിപ്പിക്കും. ഡോ. ബഹാഉദ്ദീന്‍ നദ്‌വി, ആദൃശ്ശേരി ഹംസകുട്ടി മുസ്‌ലിയാര്‍,ഹകീം ഫൈസി ആദൃശ്ശേരി, എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, അബ്ദുല്‍ ഗഫൂര്‍ ഖാസിമി, ഹംസ റഹ്മാനി കൊണ്ടിപറമ്പ് പ്രസംഗിക്കും. വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി മോഡറേറ്ററായിരിക്കും.
വേദി 3ല്‍ ഖതീബ് വര്‍ക് ഷോപ്പ് പി. കുഞ്ഞാണി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ട് മണിക്ക് നീതിബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയത്തെ അധികരിച്ച് നടക്കുന്ന വിദ്യാര്‍ത്ഥി യുവജന സമ്മേളനം മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ഖാളി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി അധ്യക്ഷത വഹിക്കും. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ടി.എ അഹ്മദ് കബീര്‍ എം.എല്‍.എ, അഡീഷനല്‍ അഡ്വ. ജനറല്‍ എം. അബ്ദുല്‍ ജലീല്‍, പി. സുരേന്ദ്രന്‍, എ. സജീവന്‍, മുസ്ഥഫ മാസ്റ്റര്‍ മുണ്ടുപാറ, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ പ്രസംഗിക്കും. 2 മണിക്ക് വേദി രണ്ടില്‍ നടക്കുന്ന അറബി ഭാഷാ സമ്മേളനം ഡോ. അബ്ദുസ്സമീഅ് അനീസ് ഉദ്ഘാടനം ചെയ്യും.
വൈകിട്ട് 4 മണിക്ക് നടക്കുന്ന എക്‌സലന്‍സി മീറ്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആമുഖ പ്രസംഗം നിര്‍വ്വഹിക്കും. പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണവും ഹാജി കെ മമ്മദ് ഫൈസി കര്‍മ പദ്ധതി അവതരണവും നിര്‍വ്വഹിക്കും. പി.വി അബ്ദുല്‍ വഹാബ്, ഡോ. കെ.ടി റബീഉല്ല, ഡോ. കെ.പി ഹുസൈന്‍, ഡോ. സിദ്ദീഖ് അഹ്മദ്, ഡോ. പി.എ ഇബ്രാഹിം ഹാജി, അബ്ദുല്ല മുഹമ്മദ്, കെ.പി മുഹമ്മദ് കുട്ടി, സി.പി ബാവ ഹാജി, ഖത്തര്‍ ഇബ്രാഹിം ഹാജി, യഹ്‌യ തളങ്കര, ഖാദര്‍ തെരുവത്ത്, പുത്തൂര്‍ റഹ്മാന്‍, അബ്ദുല്ല പാറക്കല്‍, ഷാജി അരിപ്ര തുടങ്ങിയവര്‍ പ്രസംഗിക്കും.
വൈകിട്ട് 7 മണിക്ക് നടക്കുന്ന ഖിലാഫത്ത് സമ്മേളനം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. എ.പി മുഹമ്മദ് മുസ്‌ലിയാര്‍, എം.എല്‍.എ മാരായ കെ.എന്‍.എ ഖാദര്‍, കെ.ബി റസാഖ് ഹാജി, എന്‍.എ നെല്ലിക്കുന്ന് പ്രസംഗിക്കും. റഫീഖ് സകരിയ്യ ഫൈസി (ഖിലാഫത്തിന്റെ ചരിത്രം), മുസ്തഫ ഫൈസി വടക്കുംമുറി (ഖലീഫ: ശരീഅത്തിലും ത്വരീഖത്തിലും) വിഷയമവതരിപ്പിക്കും.
18ന് ഞായറാഴ്ച കാലത്ത് 9 മണിക്ക് ആദര്‍ശ സമ്മേളനം മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. നാസര്‍ ഫൈസി കൂടത്തായി, മുസ്ഥഫ അശ്‌റഫി കക്കുപ്പടി, എം.ടി അബൂബക്കര്‍ ദാരിമി, അബ്ദുല്‍ ഗഫൂര്‍ അന്‍വരി, മജീബ് ഫൈസി പൂലോട് പ്രസംഗിക്കും.
കാലത്ത് 10 മണിക്ക് വേദി രണ്ടില്‍ കന്നട ഇസ്‌ലാമിക് സമ്മേളനം ത്വാഖാ അഹ്മദ് മൗലവി ഉദ്ഘാടനം ചെയ്യും. വേദി മൂന്നില്‍ ലക്ഷദ്വീപ് വിദ്യാര്‍ത്ഥി സമ്മേളനം നടക്കും. കാലത്ത് 11.30ന് ജൂനിയര്‍ കോളേജ് കണ്‍വെന്‍ഷനും, ഉച്ചക്ക് ഒരു മണിക്ക് ഓസ്‌ഫോജ്‌ന കണ്‍വെന്‍ഷനും നടക്കും. 3 മണിക്ക് ജാമിഅ ജനറല്‍ ബോഡിയും 4 മണിക്ക് സ്ഥാന വസ്ത്ര വിതരണവും നടക്കും.
വൈകിട്ട് അഞ്ച് മണിക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ നടക്കുന്ന സമാപന സനദ്ദാന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡണ്ട് സി. കോയക്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തും. പത്മശ്രീ എം.എ യൂസുഫലി ലൈബ്രറി ബ്ലോക്കിന് ശിലാസ്ഥാപനം നടത്തും. ജാമിഅ നൂരിയ്യ പ്രന്‍സിപ്പാള്‍ പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ സനദ്ദാന പ്രസംഗം നടത്തും. ഇ. അഹ്മദ് സാഹിബ്, വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, എ.പി മുഹമ്മദ് മുസ്‌ലിയാര്‍, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് പ്രസംഗിക്കും. റാങ്ക് നേടിയ ഫൈസിമാര്‍ക്കുള്ള അവാര്‍ഡും, സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോര്‍ഡ് കഴിഞ്ഞ വര്‍ഷത്തെ പൊതു പരീക്ഷയിലെ റാങ്ക് ജേതാക്കള്‍ക്കുള്ള അവാരര്‍ഡും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ വിതരണം ചെയ്യും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സ്വാഗതവും പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ നന്ദിയും പറയും.
No comments:
Post a Comment