Wednesday, 14 January 2015

ജാമിഅഃ 52-ാം വാര്‍ഷികം ഇന്ന് തുടങ്ങും

ജാമിഅഃ 52-ാം വാര്‍ഷികം സയ്യിദ് ഹൈദരലി തങ്ങള്‍ ഇന്ന് പതാക ഉയര്‍ത്തും

പട്ടിക്കാട്: ജാമിഅഃ നൂരിയ്യ അറബിയ്യ 52-ാം വാര്‍ഷിക 50-ാം സനദ്ദാന സമ്മേളനത്തിന് ഇന്ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തും. തുടര്‍ന്നു നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷ്യം വഹിക്കും. മുന്‍ കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി കെ. റഹ്മാന്‍ ഖാന്‍ ഉദ്ഘാടനം ചെയ്യും. എം.പി അബ്ദുസ്സമദ് സമദാനി മുഖ്യ പ്രഭാഷണം നടത്തും. എം.ഐ ഷാനവാസ് എം.പി, അലീഗഡ് മലപ്പുറം സെന്റര്‍ ഡയറക്ടര്‍ ഡോ. എച്ച് അബ്ദുല്‍ അസീസ് തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരിക്കും. നിര്‍മ്മാണ്‍ മുഹമ്മദലി അല്‍ മുനീര്‍ ഏറ്റുവാങ്ങും. ഹാജി കെ. മമ്മദ് ഫൈസി,  കെ.പി.എ മജീദ്, എം.എം മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍, എ. മരക്കാര്‍ മുസ്‌ലിയാര്‍, കെ.ഹൈദര്‍ ഫൈസി, മമ്മുണ്ണി ഹാജി എം.എല്‍.എ, മെട്രൊ മുഹമ്മദ് ഹാജി, അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ പ്രസംഗിക്കും.

No comments:

Post a Comment