ശിഹാബ് തങ്ങള്‍ സെന്റര്‍ നാഷണല്‍ മിഷന്‍ പ്രഖ്യാപനം ശനിയാഴ്ച
പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസിന്റെ ദേശീയ ദൗത്യ പ്രഖ്യാപന സമ്മേളനവും നാഷണല്‍ കോണ്‍ഫ്രന്‍സ് സംഘാടക സമിതി രൂപീകരണവും 2014 ഡിസംബര്‍ 13 ശനിയാഴ്ച നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് കോഴിക്കോട് അസ്മ ടവറില്‍ നടക്കുന്ന പരിപാടിയില്‍ വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ദേശീയ ദൗത്യ പ്രഖ്യാപനം നിര്‍വ്വഹിക്കും.
കേരളത്തിലെത്തുന്ന മറുനാടന്‍ തൊഴിലാളികളെ ഗള്‍ഫ് മലയാളി കൂട്ടൂയ്മയുടെ മാതൃകയില്‍ സംഘടിപ്പിച്ച് അവരുടെ ഗ്രാമങ്ങളില്‍ വിദ്യഭ്യാസ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന രീതിയിലാണ് ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസിന്റെ നാഷണല്‍ മിഷന് രൂപം നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെ അനാഥ ശാലകളുടേയും സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ യോഗം ഉദ്ഘാടനം ചെയ്യും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ കര്‍മ്മ പദ്ധതി അവതരിപ്പിക്കും.
No comments:
Post a Comment