Friday, 6 December 2013

Jamia Adharsha Sammelam


പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് സമ്മേളനത്തിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്ന ആദര്‍ശ സമ്മേളനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മലപ്പുറത്ത് കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ നിര്‍വ്വഹിക്കുന്നു

 ജാമിഅഃ 51-ാം വാര്‍ഷികം
ആദര്‍ശസമ്മേളനത്തിന് ഉജ്വല തുടക്കം



മലപ്പുറം: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് 51-ാം വാര്‍ഷിക 49-ാം സനദ്ദാന സമ്മേളനത്തിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്ന ആദര്‍ശ സമ്മേളനത്തിന് ഉജ്വല തുടക്കം. മലപ്പുറം കോട്ടുമല ഇസ്‌ലാമിക് കോംപ്ലക്‌സില്‍ നടന്ന ഉദ്ഘാടന സമ്മേളനം സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഇസ്‌ലാമിക പാരമ്പര്യം തുറന്നുകാട്ടുന്നതില്‍ ധൈര്യം കാണിച്ച പ്രസ്ഥാനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയാണെന്ന് അദ്ദേഹം പറഞ്ഞു.
സമസ്ത മുശാവറ അംഗം ടി.പി ഇപ്പ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാന്‍ ഫൈസി കടുങ്ങല്ലൂര്‍, അബ്ദുറഹീം ബാഖവി കൂട്ടിലങ്ങാടി, സ്വാലിഹ് ഇര്‍ഫാനി തുടങ്ങിയവര്‍ പ്രസംഗിച്ചു. ശംസുദ്ദീന്‍ മുസ്‌ലിയാര്‍ വിഷയാവതരണം നടത്തി. ഉമറുല്‍ ഫാറൂഖ് മണിമൂളി സ്വാഗതവും മൂസ അബ്ദുല്‍ ബാസിത് തിരൂര്‍കാട് നന്ദിയും പറഞ്ഞു. 

No comments:

Post a Comment