ഇസ്‌ലാമിനെ തകര്‍ക്കാന്‍ സയണിസം എക്കാലത്തും പരിശ്രമിച്ചിട്ടുണ്ട് : ഡോ. എം.കെ മുനീര്‍
പെരിന്തല്‍മണ്ണ : ഇസ്‌ലാമിനെ തകര്‍ക്കാന്‍
സയണിസം എക്കാലത്തും പരിശ്രമിച്ചിട്ടുണ്ടെന്നും അതിനെ ചെറുക്കാന്‍
പ്രാപ്തമായ പണ്ഡിത സമൂഹത്തെയാണ് സമൂഹം പ്രതീക്ഷിക്കുന്നതെന്നും സാമൂഹ്യ
ക്ഷേമ-പഞ്ചായത്ത് വകുപ്പ് മന്ത്രി ഡോ. എം.കെ മുനീര്‍ പ്രസ്താവിച്ചു. ജാമിഅ
നൂരിയ്യ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി സംഘടിക്കപ്പെട്ട ഇസ്‌ലാമിക സമൂഹം
എന്ന സെഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത
കലാലയങ്ങള്‍ അത്തരം പണ്ഡിത സമൂഹത്തെ വാര്‍ത്തെടുക്കാന്‍ നേതൃത്വം
നല്‍കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യ
പ്രഭാഷണം നടത്തി. പര്‍ദ്ദക്കുള്ളിലെ സ്ത്രീ സുരക്ഷിതയാണെന്ന് സമകാലിക
സംഭവങ്ങള്‍ തെളിയിക്കുന്നുവെന്നും പ്രവാചകന്റെ ഭരണ വ്യവസ്ഥിക്ക് തുല്യമായ
മറ്റൊന്ന് ലോകത്തില്ലെന്നും അദ്ദേഹം തന്റെ മുഖ്യ പ്രഭാഷണത്തില്‍
സൂചിപ്പിച്ചു. ഇന്ത്യ-അറബ് കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഡോക്ടര്‍
ദിക്‌റുറഹ്മാന്‍ മുഖ്യാതിഥിയായിരുന്നു. മുസ്‌ലിം ലോകത്തെ സയണിസ്റ്റ്
അജണ്ടകള്‍ എന്ന വിഷയം ഡോ. ബഹാഉദ്ദീന്‍ ഫൈസി നദ്‌വി, അസന്തുലിതാവസ്ഥയുടെ
കേരളീയ പരിപ്രേക്ഷ്യം എന്ന വിഷയം ചന്ദ്രിക എഡിറ്റര്‍ സി.പി സൈതലവിയും വിഷയം
അവതരിപ്പിച്ചു. പിണങ്ങോട് അബൂബക്കര്‍, കുട്ടി അഹ്മദ് കുട്ടി, എ. അബ്ബാസ്
സേട്ട് സംസാരിച്ചു.
വിദ്യാഭ്യാസ മേഖലകളില്‍ പുത്തനണുര്‍വ് പകര്‍ന്ന് ജാമിഅ: നാഷണല്‍ എജ്യൂകാള്‍
പട്ടിക്കാട് ജാമിഅ: നൂരിയ്യ ഗോള്‍ഡന്‍
ജൂബിലിയോടനുബന്ധിച്ച് ഒരുക്കിയ നാഷണല്‍ എജ്യൂകാള്‍ ബഹു കേരള വിദ്യാഭ്യാസ
വകുപ്പ് മന്ത്രി പി. കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യുന്നു.
ഫൈസാബാദ്: പട്ടിക്കാട് ജാമിഅ: നൂരിയ്യ
ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് ഡല്‍ഹി ചാപ്റ്ററും
എസ്.കെ.എസ്.ബി.വി മലപ്പുറം ഈസ്റ്റും സംയുക്തമായി ഒരുക്കിയ നാഷണല്‍
എജ്യൂകാള്‍ വിദ്യാഭ്യാസ മേഖലയില്‍ നവ്യാനുഭവമായി. പാണക്കാട് സയ്യിദ് മുഈനലി
ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ച സെഷന്‍ ബഹു കേരള വിദ്യാഭ്യാസ വകുപ്പ്
മന്ത്രി പി. കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു.
ഏത് സാഹചര്യത്തെയും അതിജയിക്കാനുതകുന്ന
തരത്തില്‍ വിദ്യാഭ്യാസ മേഖലിയല്‍ മാറ്റങ്ങള്‍ വന്ന്‌കൊണ്ടിരിക്കുകയാണെന്നും
നമ്മുടെ നാട്ടില്‍ നിരവധി യൂണിവേഴ്‌സിറ്റികള്‍ ഉയര്‍ന്നുവരുന്നുവെന്നും
വിദ്യാഭ്യാസ മന്ത്രി തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ചു.
തുര്‍ക്കി മൗലാനാ യൂണിവേഴ്‌സിറ്റിയുടെ വി.സി ഡോ.ബഹാഉദ്ദീന്‍ ആദം, ഡോ.
ശഅ്ബാന്‍ കുക്ക് എന്നിവര്‍ സംബന്ധിച്ച സെഷനില്‍ കാലിക്കറ്റ്
യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സ്‌ലര്‍ ഡോ. അബ്ദുസ്സലാം മുഖ്യാതിഥിയായി. കേരളം
ഒരു വിദ്യാഭ്യാസ മാറ്റത്തിന്റെ സ്റ്റേജിലാണുള്ളതെന്നും മലപ്പുറം ജില്ല ഒരു
എജുകേഷണല്‍ ഹബ്ബായി മാറിയിരിക്കുന്നു വെന്നും വിദ്യാഭ്യാസ വസന്തം വിരിയുന്ന
മലപ്പുറം ജില്ലയില്‍ നാം സാഹചര്യം മുതലാക്കുവാനും കഠിനാദ്ധ്വാനം
ചെയ്യുവാനും തയ്യാറാവണമെന്നും വിസി തന്റെ പ്രസംഗത്തില്‍
വിദ്യാര്‍ത്ഥികളോടാവശ്യപ്പെട്ടു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി
സിന്‍ഡിക്കറ്റ് അംഗം സൈനുല്‍ ആബിദ്, ബഹു ഭാഷാ പണ്ഡിതന്‍ സി.ഹംസ സാഹിബ്.
എസ്.കെ.എസ്.എഫ് സംസ്ഥാന ട്രഷറര്‍ ബഷീര്‍ മാസ്റ്റര്‍ പനങ്ങാങ്ങര എന്നിവര്‍
പ്രസംഗിച്ചു.
ഉന്നത വിദ്യഭ്യാസം: അവസരവും സാധ്യതകളും
എന്ന സെഷനില്‍ ന്യൂഡല്‍ഹി അസി. ലോ ഓഫീസര്‍ സി.കെ ഫൈസല്‍ (നിയമം), ശമീര്‍
ബാബു എം വിദ്യഭ്യാസം, കെ എ അബ്ദുലത്വീഫ്, സാമൂഹ്യശാസ്ത്രം, മന്‍സൂര്‍ ഹുദവി
മാനവിക വിഷയങ്ങളും ഭാഷാകളും, ശംശീര്‍ അലി ഐ.ഐ.ടി സയന്‍സ്, ഡോ.ബിശ്‌റുല്‍
വാഫി വൈദ്യശാസ്ത്രം എഞ്ചിനീയറിംഗ്, ഉവൈസ് എം മാനേജ്‌മെന്റ്, എന്നീ
വിഷയങ്ങളില്‍ ക്ലാസെടുത്തു.
No comments:
Post a Comment